• HOME
  • »
  • NEWS
  • »
  • crime
  • »
  • Sexual Assault | കടന്നുപിടിക്കാൻ ശ്രമിച്ച യുവാവിനെ വനിതാ എസ്.ഐ ജീപ്പിൽ പിന്തുടർന്ന് പിടികൂടി

Sexual Assault | കടന്നുപിടിക്കാൻ ശ്രമിച്ച യുവാവിനെ വനിതാ എസ്.ഐ ജീപ്പിൽ പിന്തുടർന്ന് പിടികൂടി

റോഡിൽ പൊലീസ് സംഘം നിൽക്കുന്നത് കണ്ട യുവാവ് ബൈക്ക് പതുക്കെ ഓടിച്ച് വനിതാ എസ്.ഐയുടെ സമീപത്ത് എത്തുകയും, അപ്രതീക്ഷിതമായി കടന്നുപിടിക്കുകയുമായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കോഴിക്കോട്: വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിലെത്തി കടന്നു പിടിക്കാന്‍ ശ്രമിച്ച യുവാവിനെ വനിതാ എസ്‌ഐ സാഹസികമായി പിടികൂടി. കോഴിക്കോട് പുവാട്ടുപറമ്പ് പുറക്കാട്ടുകാവ് മീത്തല്‍ ഷെറിലിനെയാണ് (35) മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഏഴേ മുക്കാലോടെ വെള്ളിപറമ്ബ് ആറാം മൈലിനു സമീപമായിരുന്നു സംഭവം. വാഹനപരിശോധനയ്ക്കായി റോഡരികിൽ കാത്ത് നിൽക്കുകയായിരുന്ന വനിതാ എസ്.ഐയെയാണ് ഷെറിൽ കടന്നുപിടിക്കാൻ ശ്രമിച്ചത്.

    റോഡിൽ പൊലീസ് സംഘം നിൽക്കുന്നത് കണ്ട യുവാവ് ബൈക്ക് പതുക്കെ ഓടിച്ച് വനിതാ എസ്.ഐയുടെ സമീപത്ത് എത്തുകയും, അപ്രതീക്ഷിതമായി കടന്നുപിടിക്കുകയുമായിരുന്നു. അതിനുശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ആദ്യമൊന്ന് പതറിയ എസ്.ഐ ഉടൻതന്നെ ജീപ്പിൽ പിന്തുടരുകയും, ഒരു കിലോമീറ്ററിനപ്പുറം വെച്ച് ഷെറിലിനെ പിടികൂടുകയുമായിരുന്നു. ബൈക്കിന് കുറുകമെ ജീപ്പ് നിർത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തിച്ചു.

    മെഡിക്കല്‍ കോളജ് സിഐ എം.എല്‍.ബെന്നി ലാലുവിന്റെ നേതൃത്വത്തില്‍ ഷെറിലിനെ ചോദ്യം ചെയ്തു. ഷെറിൽ നേരത്തെ അബ്കാരി കേസില്‍ പ്രതിയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണില്‍ ധാരാളം സ്ത്രീകളുടെ ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഷെറിലിന് പെണ്‍വാണിഭ സംഘവുമായി ബന്ധമുള്ളതിന്റെ സൂചനകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Pocso | നാലു വയസുകാരിയെ കൊണ്ട് ഭാര്യാസഹോദരനെതിരെ പോക്സോ ചുമത്താൻ ശ്രമിച്ച യുവാവിനെതിരെ കേസെടുക്കും

    കുടുംബ വഴക്കിനെ തുടർന്ന് പോക്സോ വകുപ്പ് (Pocso Act) ദുരുപയോഗം ചെയ്ത സംഭവത്തിൽ കർശന നടപടികളുമായി മലപ്പുറം (Malappuram) ജില്ലാ ശിശു ക്ഷേമ സമിതി. വഴിക്കടവ് ഭാര്യ സഹോദരനെതിരെ നാല് വയസുകാരിയെ കൊണ്ട് മൊഴി നൽകിച്ച ആൾക്ക് എതിരെ നടപടി എടുക്കാൻ ശിശു ക്ഷേമ സമിതി പോലീസിന് നിർദേശം നൽകി. പോക്സോ വകുപ്പുകൾ ദുരുപയോഗം ചെയ്യുന്ന പ്രവണത വർദ്ധിച്ചു വരുന്നുണ്ട് എന്ന് ജില്ലാ ശിശു ക്ഷേമ സമിതി അധ്യക്ഷൻ അഡ്വ.ഷാജേഷ് ഭാസ്കർ ന്യൂസ് 18 നോട് പറഞ്ഞു.

    മലപ്പുറം നിലമ്പൂർ വഴിക്കടവ് പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള വ്യക്തി വിരോധം തീർക്കാൻ പോക്‌സോ ദുരുപയോഗം ചെയ്തത്. കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. നാല് വയസ്സുള്ള പെൺകുട്ടിക്കെതിരെ അമ്മാവൻ ലൈംഗികാതിക്രമം നടത്തിയെന്ന് കാണിച്ച് പിതാവ് വഴിക്കടവ് പൊലീസിൽ പരാതി നൽകി. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പിന്നാലെ പോലീസും വ്യാജ പരാതിയാണെന്ന്  സംശയം പ്രകടിപ്പിച്ചതോടെ  പെൺകുട്ടിയെ ശിശുസംരക്ഷണ യൂണിറ്റ്  കൗൺസലിങ് നടത്തി. പിതാവ് പറഞ്ഞിട്ടാണ് താൻ അമ്മാവനെതിരെ മൊഴി നൽകിയതെന്ന് കുട്ടി കൗൺസലിങ്ങിൽ തുറന്നു പറഞ്ഞു. മജിസ്ട്രേറ്റിന് മുമ്പിൽ രഹസ്യമൊഴി നൽകിയപ്പോഴും കുട്ടി മൊഴി ആവർത്തിച്ചു. ഇതോടെയാണ് കുടുംബവഴക്കിനെച്ചൊല്ലി പിതാവ് ഭാര്യാസഹോദരനെ കുടുക്കാൻ കുട്ടിയെ കരുവാക്കുക ആണെന്ന് തെളിഞ്ഞത്

    "കുട്ടിയുടെ പിതാവ് തന്നെ കുട്ടിയെ കൊണ്ട് മൊഴി കൊടുപ്പിക്കുക ആയിരുന്നു . ജനുവരി 24 ന് കൗൺസിലിംഗ് നടത്തിയപ്പോൾ തന്നെ ഇത് വ്യക്തമായി. തുടർന്ന് ഇയാൾക്ക് എതിരെ നടപടി എടുക്കണം എന്ന് ജില്ലാ പോലീസ് മേധാവിക്ക് സി ബ്ലു സി നിർദേശം നൽകിയിട്ടുണ്ട്."

    Also Read- Bribery | ശസ്ത്രക്രിയക്ക് കൈക്കൂലി 1000 രൂപ; പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സര്‍ജനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

    മിഠായിയും കളിപ്പാട്ടങ്ങളും വാങ്ങി നൽകാമെന്ന് പറഞ്ഞാണ് കുട്ടിയെക്കൊണ്ട് മൊഴി നൽകിച്ചതെന്ന് പിന്നീട് നടന്ന അന്വേഷണത്തിൽ വ്യക്തമായി. ഇത്തരം നിയമലംഘനങ്ങൾ ഗൗരവത്തോടെയാണ് ശിശുക്ഷേമസമിതി കാണുന്നതെന്ന് ചെയർമാൻ അഡ്വ. ഷാജേഷ് ഭാസ്കർ പറഞ്ഞു, "ഇത് വളരെ ഗൗരവം ഏറിയ ഒരു കാര്യമാണ്. രണ്ട് പ്രശ്നങ്ങൾ ആണ് ഇതിൽ കാണുന്നത്. ഒന്ന് ഈ നിയമം ദുരുപയോഗം ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം ആണ് നൽകുക. മറ്റൊന്ന് കുട്ടികളെ കൊണ്ട് തെറ്റായ കാര്യങ്ങൾ  പറയിപ്പിക്കുക, പഠിപ്പിച്ച് പറയിക്കുക, അത് കുട്ടികളിൽ വലിയ ആത്മ സംഘർഷം ആണ് ഉണ്ടാക്കുന്നത്.

    പോക്സോ വളരെ ഗൗരവം ഉള്ള ഒരു വകുപ്പാണ്. അതിനെ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് നിയമ സംവിധാനങ്ങൾ വെല്ലുവിളിക്കുന്നത് പോലെയാണ്. ഇത്തരത്തിൽ വളച്ചൊടിക്കുമ്പോൾ  നിയമത്തിൻ്റെ പ്രസക്തി തന്നെ ആണ് ചോദ്യം ചെയ്യപ്പെടുന്നത്. അത് കുട്ടികളുടെ അവകാശ ലംഘനം കൂടിയാണ്. "- അഡ്വ ഷാജേഷ് ഭാസ്കർ പറഞ്ഞു.
    Published by:Anuraj GR
    First published: