മലപ്പുറം: പ്രവാസിയായ സുഹൃത്തിന്റെ ഭാര്യയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് ശേഷം മുങ്ങിയ യുവാവ് അറസ്റ്റിൽ. മലപ്പുറം ഏലംകുളം സ്വദേശി മുഹമ്മദ് അഷറഫ് (34) ആണ് അറസ്റ്റിലായത്. 2021 നവംബറിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, പ്രവാസിയായ ഭർത്താവ് വീട്ടിലെ കാര്യങ്ങൾക്ക് സഹായിക്കാൻ അഷ്റഫിനോട് നിർദേശിച്ചിരുന്നു. മുഹമ്മദ് അഷറഫ് സാധനങ്ങൾ പ്രവാസിയുടെ ഭാര്യക്ക് വീട്ടിൽ എത്തിച്ച് കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ഇതിനിടയിൽ പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. വീടിൻ്റെ വർക് ഏരിയയിൽ വെച്ചായിരുന്നു ലൈംഗിക പീഡനം നടന്നത്. സംഭവം ഭർത്താവ് അറിഞ്ഞതോടെ ഭാര്യ പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഭർത്താവിന്റെ സുഹൃത്ത് വീട്ടിൽ അതിക്രമിച്ച് കയറി വർക്ക് ഏരിയയിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഭർത്താവ് വിദേശത്തായതിനാൽ സഹായത്തിന് സുഹൃത്തിനെ പറഞ്ഞേൽപ്പിച്ചിരുന്നെന്നും. എന്നാൽ സുഹൃത്ത് സൗഹൃദം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.
Also Read- തിരുവനന്തപുരത്ത് സൈക്കിളിൽ സഞ്ചരിച്ച പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
പീഡിപ്പിച്ചതിന് ശേഷം പ്രതി വിദേശത്തേക്ക് കടന്നിരുന്നു. കഴിഞ്ഞ മാസം 27 ന് ഇയാൾ വിദേശത്ത് നിന്ന് മടങ്ങിയെത്തുകയായിരുന്നു. പെരിന്തൽമണ്ണ സി ഐ അലവിയുടെ നേതൃത്വത്തിൽ എ എസ് ഐ ബൈജു ഡബ്ല്യു സി പി ഒ ജയമണി എസ് സി പി ഓ മിഥുൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ബലാത്സംഗം, ഭീഷണി എന്നീ കുറ്റങ്ങൾക്ക് ആണ് പ്രതിക്ക് എതിരെ കേസ് എടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.