വീട്ടുവളപ്പിൽ ചെടി വളർത്തിയതിന് ഗൃഹനാഥനെ അകത്താക്കി

വർഷങ്ങളായി കഞ്ചാവ് ഉപയോഗിക്കുന്ന പ്രതി സ്വന്തം ആവശ്യത്തിനായി വീട്ടിൽ‌ കഞ്ചാവ് ചെടി നട്ടുവളർത്തുകയായിരുന്നു

news18
Updated: February 8, 2019, 11:58 AM IST
വീട്ടുവളപ്പിൽ ചെടി വളർത്തിയതിന് ഗൃഹനാഥനെ അകത്താക്കി
വർഷങ്ങളായി കഞ്ചാവ് ഉപയോഗിക്കുന്ന പ്രതി സ്വന്തം ആവശ്യത്തിനായി വീട്ടിൽ‌ കഞ്ചാവ് ചെടി നട്ടുവളർത്തുകയായിരുന്നു
  • News18
  • Last Updated: February 8, 2019, 11:58 AM IST IST
  • Share this:
ചേർത്തല: വീട്ടുവളപ്പിൽ ചെടി നട്ടുവളർത്തിയതിന് ഗൃഹനാഥനെ അറസ്റ്റ് ചെയ്തു. അന്തംവിടാൻ വരട്ടെ. ഗൃഹനാഥൻ നട്ടുവളർത്തിയത് കഞ്ചാവ് ചെടിയായിരുന്നു. കണിച്ചുകുളങ്ങര സ്വദേശി ആനന്ദ് (52) ആണ് അറസ്റ്റിലായത്. ആലപ്പുഴ- ചേർത്തല എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്. വീട്ടില്‍ നടത്തിയ റെയ്ഡിൽ നാല് കഞ്ചാവ് ചെടികളും കണ്ടെടുത്തു.

പിടികൂടിയവയിൽ ഒന്നര മീറ്റർ, ഒന്നേ കാൽ മീറ്റർ എന്നീ അളവിലുള്ളവയും രണ്ടുമാസം പ്രായം എത്തിയവയും മൂപ്പെത്തിയവയുമായ കഞ്ചാവ് ചെടിയുമുണ്ടായിരുന്നു. രണ്ട് സ്പിരിറ്റ് കേസുകളിലെ പ്രതി കൂടിയാണ് ആനന്ദ്. ഇയാളുടെ സഹോദരൻ വ്യാജ കള്ള് കേസിലേയും പ്രതിയാണ്‌. വർഷങ്ങളായി കഞ്ചാവ് ഉപയോഗിക്കുന്ന പ്രതി സ്വന്തം ആവശ്യത്തിനായി നട്ടുവളർത്തിയതാണ് ഇവയെന്ന്  എക്സൈസ് സംഘത്തോട് പറഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 8, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍