മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 65 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. ജിദ്ദയിൽ നിന്നും വന്ന മലപ്പുറം പെരുംപോയിൽകുന്ന് സ്വദേശി പുളിക്കൽ ഷഹീം (31) സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്.
1165 ഗ്രാം സ്വർണ മിശ്രിതം ക്യാപ്സ്യുൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ ഇയാളിൽ നിന്നും കസ്റ്റംസ് കണ്ടെത്തി. സ്വർണകടത്തിന് കള്ളക്കടത്തു സംഘം 70,000 രൂപയാണ് ഇയാൾക്ക് വാഗ്ദാനം ചെയ്തിരുന്നത് എന്ന് കസ്റ്റംസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Gold smuggling, Karipur Airpiort