കൊച്ചിയിൽ പട്ടാപ്പകല്‍ എടിഎം തകര്‍ത്ത് മോഷണശ്രമം. പനമ്പള്ളി നഗറിലുള്ള എസ്ബിഐയുടെ എടിഎമ്മാണ് തകർക്കാൻ ശ്രമിച്ചത്. സംഭവത്തിൽ, ഇതര സംസ്ഥാന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജാര്‍ഖണ്ഡ് സ്വദേശിയായ ജാദു എന്നയാളാണ് പിടിയിലായത്.
ഏറെനേരം ഇയാള്‍ എ.ടി.എമ്മിനെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടായിരുന്നു. റോഡിന്റെ മറുവശത്ത് ഡ്യൂട്ടി നോക്കുകയായിരുന്ന ഹോംഗാര്‍ഡ് മണികണ്ഠന് ഇയാളുടെ പെരുമാറ്റത്തില്‍ പന്തികേടു തോന്നി. എ.ടി.എമ്മിന്റെ സമീപത്തേക്ക് ഹോംഗാര്‍ഡ് എത്തിയതോടെ കൗണ്ടറിന്റെ മുന്‍വശത്തെ പാളി തകര്‍ത്ത് ഇയാള്‍ അകത്തുകയറാന്‍ ശ്രമിച്ചു.
Also Read- കോഴിക്കോട് ഭാര്യയെ വഴിയിൽ ഉപേക്ഷിച്ച് ഭർത്താവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
തടയാന്‍ ശ്രമിച്ച മണികണ്ഠനെ കയ്യിരിലുന്ന വടികൊണ്ട് അടിച്ചു. എന്നാൽ മണികണ്ഠൻ ബലപ്രയോഗത്തിലൂടെ ഇയാളെ കീഴടക്കി പൊലീസില്‍ വിവരമറിയിച്ചു. തേവര പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായും സംശയമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Atm robbery, Kochi, Robbery case