കൊച്ചി:വീട്ടുജോലിക്ക് നിര്‍ത്തിയ പെണ്‍കുട്ടിയെ ഏഴു വര്‍ഷം തുടച്ചയായി പീഡിപ്പിച്ച (Rape case) കേസില്‍ പ്രതി പിടിയില്‍. ചങ്ങമ്പുഴ റോഡ് പാവോത്തിത്തറയില്‍ പോളിനെയാണ് പൊലീസ് (Police) അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകള്‍ ചുമത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് ഇയാളുടെ ഭാര്യയ്ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പോളിന്റെ ഭാര്യ ഇടപ്പള്ളി വനിതാക്ഷേമ സമിതി അധ്യക്ഷകൂടിയാണ്. നിലവിൽ ഇവര്‍ ഒളിവിലാണ്.
കര്‍ണാടക സ്വദേശിയായ പെണ്‍കുട്ടി 14 വയസ്സിലാണ് ജോലിക്കായി എത്തുന്നത്. വീട്ടുജോലിക്ക് എത്തിയ പെണ്‍കുട്ടിയെ പ്രതി പോള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇയാളും ഭാര്യയും ചേര്‍ന്ന് ഉപദ്രവിച്ചിരുന്നതായും പൊലീസ് പറയുന്നു.
രാത്രിയില്‍ കടുത്ത ലൈംഗിക പീഡനത്തിനാണ് കുട്ടി ഇരയായിരുന്നത്. പീഡന വിവരം പെണ്‍കുട്ടി അടുത്ത വീട്ടുകാരോട് പറയുകയും തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
POCSO | പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍
പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍(Arrest). കാഞ്ഞിരപ്പള്ളി മാനിടും കുഴി ചക്കാലയില്‍ ജെയ്സണ്‍ ജോര്‍ജി(26)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാല് മാസങ്ങള്‍ക്ക് മുമ്പ് വിവാഹിതനായ ഇയാള്‍ മുണ്ടക്കയം സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു.
പ്രതിയുടെ ഒരു സഹോദരന് കൊലപാതക കേസിലും മറ്റൊരു സഹോദരന് ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതികളാണ്. കഴിഞ്ഞ ഒരാഴ്ച മുമ്പാണ് മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ഇയാളുടെ സഹോദരന് പൊലീസ് പിടിയിലായത്. കൂടാതെ ഇയാളുടെ മറ്റൊരു സഹോദരന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ്.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.