നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മഞ്ജുവാര്യരാക്കാമെന്ന് പെൺകുട്ടിക്ക് വാഗ്ദാനം നല്‍കിയ 'സംവിധായകൻ'; പൊലീസിനെ കണ്ടപ്പോൾ പേരും വിലാസവും ഓർമയില്ല

  മഞ്ജുവാര്യരാക്കാമെന്ന് പെൺകുട്ടിക്ക് വാഗ്ദാനം നല്‍കിയ 'സംവിധായകൻ'; പൊലീസിനെ കണ്ടപ്പോൾ പേരും വിലാസവും ഓർമയില്ല

  പേരും മേൽവിലാസവും മറന്നുപോയെന്ന് പൊലീസിനോട് വ്യാജ സംവിധായകൻ. സി ഐ സ്വരം കടുപ്പിച്ചതോടെ എല്ലാം ഓർമവന്നു......

  അറസ്റ്റിലായ രാജേഷ് ജോർജ്

  അറസ്റ്റിലായ രാജേഷ് ജോർജ്

  • Share this:
  കോട്ടയം: പെൺകുട്ടിയെ സിനിമാതാരം ആക്കാം എന്ന് പറഞ്ഞു കടയിൽ കയറി മോശമായി പെരുമാറിയ വ്യാജ സംവിധായകന്റെ വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പാലാ ടൗണിൽ മുരുക്കുംപുഴയിരുന്നു സംഭവം അരങ്ങേറിയത്. അതിനുപിന്നാലെ വ്യാജ സംവിധായകൻ ചില്ലറക്കാരനല്ല എന്ന് വ്യക്തമാക്കുന്ന കഥകളാണ് പൊലീസ് പുറത്തു വിടുന്നത്.

  പൊലീസ് സ്റ്റേഷനിൽ നിന്നും പാലാ ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് എത്തുമ്പോഴാണ്  രാജേഷ് ജോർജ് എന്ന പ്രതി നാടകീയമായി പൊലീസിനെ പറ്റിക്കാൻ ശ്രമിച്ചത്. ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ പേര് എന്താണ് എന്ന് ഡോക്ടർ തിരക്കി. ബിജു എന്നായിരുന്നു  വ്യാജ സംവിധായകന്റെ മറുപടി. പൊലീസ് ഇതുകേട്ട് ഞെട്ടി. ഡോക്ടറോട് പ്രതിയുടെ പേര് രാജേഷ് ജോർജ് എന്നാണെന്ന് പൊലീസ് പറഞ്ഞു.  എന്നാൽ പ്രതി മറ്റൊരു പേര് പറഞ്ഞതിനാൽ ഡോക്ടർ കൺഫ്യൂഷനിലായി.  രേഖകൾ ചോദിച്ചതോടെ മെഡിക്കൽ പരിശോധന അവതാളത്തിലുമായി.

  Also Read- മുസ്ലീം സഹപ്രവർത്തകയെ ബൈക്കിൽ വീട്ടിലെത്തിച്ചതിന്റെ പേരിൽ ബാങ്ക് ജീവനക്കാരനെതിരെ ആക്രണം

  മെഡിക്കൽ പരിശോധന നടക്കാതെ വന്നതോടെ പ്രതി രാജേഷ് ജോർജുമായി എസ്ഐ ഉൾപ്പെടുന്ന സംഘം തിരികെ പൊലീസ് സ്റ്റേഷനിൽ എത്തി. വിവരം സി ഐ കെ പി തോംസണെ അറിയിച്ചു. സി ഐ പ്രതിയോട് കാര്യങ്ങൾ നേരിട്ട് തിരക്കിയപ്പോൾ ഒന്നും ഓർമ്മ വരുന്നില്ല എന്നായിരുന്നു പ്രതിയുടെ മറുപടി.  ഓർമ്മ ഇല്ലെങ്കിൽ ഒന്നുകിൽ മല്ലപ്പള്ളിയിലെ വീട്ടിലേക്ക് പോയി രേഖകൾ തപ്പാം എന്ന് സി ഐ മറുപടി നൽകി. അല്ലെങ്കിൽ സ്റ്റേഷനിലെ ലോകകപ്പിൽ ഒന്നുകൂടി കയറ്റാം എന്ന് കടുപ്പിച്ച് സി ഐ. സിഐയുടെ സ്വരം കനത്തതോടെ പ്രതിയായ രാജേഷ് ജോർജിന് എല്ലാം ഓർമ്മ വന്നെന്നായി. ഇതോടെ വീണ്ടും പൊലീസ് സംഘം പാലാ ജനറൽ ആശുപത്രിയിലേക്ക്. അവിടെ എത്തി മെഡിക്കൽ പരിശോധനയിൽ സ്വന്തം പേര് രാജേഷ് ജോർജ് എന്ന് ആണെന്ന് പ്രതി ഡോക്ടറോട് പറഞ്ഞു. ഇതോടെ ആ നടപടിയും പൂർത്തിയായി. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

  ഇതിനു സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസവും അരങ്ങേറിയത്. മുരുക്കുംപുഴ യിലെ കടയിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയെ സംവിധായകനെന്ന് പരിചയപ്പെടുത്തിയാണ്  പ്രതി മോശമായി പെരുമാറിയത്. അന്ന് നടന്നത് ഇങ്ങനെ. കടയിലേക്ക് വരുമ്പോൾ ഫോണിൽ സംസാരിച്ചു കൊണ്ടാണ് ഇയാൾ എത്തിയത്. പെൺകുട്ടിയുടെ അമ്മയുമായി ഫോണിൽ സംസാരിക്കുകയാണ് എന്നാണ് ഇയാൾ പെൺകുട്ടിയോട് പറഞ്ഞത്.താൻ ഒരു സംവിധായകനാണെന്ന് പുതിയതായി നിർമ്മിക്കുന്ന സിനിമയിൽ നായികയെ ആവശ്യമുണ്ടെന്നും ഇയാൾ പെൺകുട്ടിയോട് പറഞ്ഞു. തുടർന്ന് ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പെൺകുട്ടി കടയിൽനിന്ന് പേടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
  തുടർന്ന് പെൺകുട്ടി അമ്മയെ ഫോണിൽ വിളിച്ച് വിവരങ്ങൾ പറഞ്ഞു. ഇതോടെയാണ്  പ്രതി തട്ടിപ്പ് നടത്തിയത് ആണെന്ന് പെൺകുട്ടിയുടെ അമ്മയ്ക്ക് ബോധ്യമായത്. തുടർന്ന് ഉടൻ തന്നെ പാലാ പോലീസിനെ അറിയിക്കുകയായിരുന്നു. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പ്രതിയെ പിടികൂടാൻ പാലാ പോലീസ് നീക്കം നടത്തിയത്.

  Also Read- 59 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; വഴങ്ങിയാൽ പണം നൽകാമെന്നും വാഗ്ദാനം

  പോലീസ് മാത്രമല്ല പരിശോധനയ്ക്ക് ഇറങ്ങിയത്. മഫ്തിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ  പരാതിക്കാരിയായ അമ്മയും പെൺകുട്ടിയും ചേർന്നു. നഗരത്തിൽ ബൈപ്പാസ് കൊട്ടാരമറ്റം സ്റ്റാൻഡ് തുടങ്ങി വിവിധ സ്ഥലങ്ങളിൽ ധൃതഗതിയിൽ പോലീസ് സംഘമെത്തി. ഒടുവിൽ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തു നിന്നാണ് പ്രതിയായ രാജേഷിനെ പിടികൂടുന്നത്.
  Published by:Rajesh V
  First published:
  )}