നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രഭാത സവാരിക്കിടെ ബൈക്കിലെത്തി യുവതിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ

  പ്രഭാത സവാരിക്കിടെ ബൈക്കിലെത്തി യുവതിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ

  ബൈക്കിലെത്തിയ യുവാവ് ഒരു ഭാഗത്ത് നിര്‍ത്തിയ ശേഷം ബൈക്കിൽ നിന്ന് ഇറങ്ങാതെ ഇരുന്നു. യുവതി അടുത്തെത്തിയപ്പോൾ യുവാവ് കടന്നു പിടിക്കുകയായിരുന്നു. കുതറിമാറാൻ ശ്രമിച്ച യുവതിയെ ഇയാൾ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തൃശൂർ: പ്രഭാത സവാരിയ്ക്കിടെ യുവതിയെ കടന്നു പിടിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിന് ശേഷം ബൈക്കില്‍ കടന്നു കളഞ്ഞ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. വെള്ളാഞ്ചിറ സ്വദേശി തറയില്‍ അജിത്താണ് യുവതിയെ അക്രമിച്ചത്. ചാലക്കുടി സ്വദേശിനിയായ യുവതിക്കുനേരെയാണ് ഇന്ന് യുവാവ് അതിക്രമം കാട്ടിയത്.

   ഇന്ന് പുലര്‍ച്ചെ 5.30ന് വീടിന് മുന്‍പിലെ ഫുഡ് പാത്തില്‍ നടക്കുകയായിരുന്നു യുവതി. ഈ സമയം ബൈക്കിലെത്തിയ യുവാവ് ഒരു ഭാഗത്ത് നിര്‍ത്തിയ ശേഷം ബൈക്കിൽ നിന്ന് ഇറങ്ങാതെ ഇരുന്നു. യുവതി അടുത്തെത്തിയപ്പോൾ യുവാവ് കടന്നു പിടിക്കുകയായിരുന്നു.

   എന്നാൽ കുതറിമാറാൻ ശ്രമിച്ച യുവതിയെ ഇയാൾ ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. യുവതിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവർമാർ എത്തിയതോടെ യുവാവ് ഓടിരക്ഷപെട്ടു. പിന്നീട് നാട്ടുകാർ നടത്തിയ തെരച്ചിലിൽ ഇയാളെ സമീപത്തെ സ്കൂളിന് മുന്നിൽ കണ്ടെത്തി. നാട്ടുകാർ ഇയാളെ വളഞ്ഞുവെക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. ഇയാൾക്കെതിരെ പൊലീസ് വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.

   തിരുവനന്തപുരത്ത് ഭർത്താവിന്റെ സഹോദരൻ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

   ഭർത്താവിന്റെ സഹോദരൻ പെട്രോളൊഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വാവറയമ്പലം കാവുവിള തെറ്റിച്ചിറ വൃന്ദഭവനിൽ വൃന്ദ (28) യാണ് ചൊവ്വാഴ്ച രാത്രി പത്തരമണിയോടെ മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് വൃന്ദയ്ക്ക് നേരെ ആക്രമണമുണ്ടായത്.

   കാവുവിളയിലെ കടയിൽ തയ്യൽ പഠിക്കാനെത്തിയതായിരുന്നു വൃന്ദ. വൃന്ദയുടെ ഭർത്താവ് സബിൻലാലിന്റെ സഹോദരൻ പണിമൂല തെറ്റിച്ചിറ പുതുവൽ പുത്തൻവീട്ടിൽ സിബിൻ ലാലിനെ (29) പോത്തൻകോട് പോലീസ് അന്നുതന്നെ അറസ്റ്റു ചെയ്തു.
   കാറിലെത്തിയ സിബിൻ ലാൽ കുപ്പിയിൽ സൂക്ഷിച്ചിരുന്ന പെട്രോളും തുണി ചുറ്റിയ പന്തവുമായെത്തി വൃന്ദയെ ആക്രമിക്കുകയായിരുന്നു. ഭയന്ന് കടയ്ക്കുള്ളിൽനിന്ന്‌ ഇറങ്ങിയോടിയ വൃന്ദ തൊട്ടടുത്ത വീട്ടിലേക്ക്‌ ഓടിക്കയറിയെങ്കിലും സിബിൻലാൽ പിന്നാലെയെത്തി പന്തം കത്തിച്ചെറിഞ്ഞു.

   Also Read- മൂന്നു മക്കളെ ഉപേക്ഷിച്ച് യുപിക്കാരനൊപ്പം പോയ യുവതി രണ്ടു ദിവസത്തിനു ശേഷം വീട്ടിൽതിരിച്ചെത്തി; 'നോ' പറഞ്ഞ് ഭർത്താവ്

   സബിൻ ലാലുമായി പിണങ്ങിക്കഴിഞ്ഞിരുന്ന വൃന്ദയോട് ഭർത്താവുമായി ജീവിക്കണമെന്ന് സിബിൻ നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നും ഇതിനു വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് പറയുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട സിബിനിനെ മണിക്കൂറുകൾക്കുള്ളിൽ മുട്ടത്തറ ഭാഗത്ത് വെച്ചാണ് പൊലീസ് പിടികൂടിയത്. ഈ സമയം വിഷം കഴിച്ചെന്ന് പറഞ്ഞതിനെത്തുടർന്ന് ഇയാളെ പോലീസ് മെഡിക്കൽ കോളേജിലെത്തിച്ച ശേഷമാണ് തുടർനടപടിയെടുത്തത്.

   ഭർത്താവില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി; പീഡനം എതിർത്ത യുവതിയെ പെട്രോൾ ഒഴിച്ചു കത്തിച്ചു കൊന്നു

   ലൈംഗിക പീഡനം ചെറുത്ത യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്നു. ഞായറാഴ്ച്ച രാത്രിയാണ് ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ബെംഗളുരുവിലെ കലബുർഗി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.

   ഞായറാഴ്ച്ച രാത്രിയാണ് യുവതിയെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പലമ്മ (23) എന്നാണ് മരിച്ച യുവതിയുടെ പേര്. വിവാഹിതയായ പലമ്മയെ വീട്ടിൽ അതിക്രമിച്ച് കയറി ബസപ്പ അല്ലല്ലി(25) എന്നയാൾ ആക്രമിക്കുകയായിരുന്നു.

   പലമ്മയുടെ ഭർത്താവ് മാരെപ്പ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ബസപ്പ എത്തിയത്. പീഡിപ്പിക്കാനുള്ള ശ്രമം പലമ്മ തടഞ്ഞതോടെ ഇയാൾ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്.

   ആദ്യം സുർപൂരിലുള്ള ആശുപത്രിയിൽ എത്തിച്ച യുവതിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് യുവതി മരണപ്പെട്ടത്. സംഭവത്തിൽ ബസപ്പയ്ക്കെതിരെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

   ഇയാൾ നേരത്തേയും യുവതിയോട് മോശമായി പെരുമാറിയിരുന്നതായി പരാതിയിൽ പറയുന്നു. ഇതിനെ തുടർന്ന് ഗ്രാമത്തിലെ മുതിർന്ന അംഗങ്ങൾ ഇയാൾക്ക് താക്കീതും നൽകിയിരുന്നു. എന്നാൽ ഭർത്താവില്ലാത്ത സമയത്ത് ഇയാൾ വീണ്ടും യുവതിയെ ആക്രമിക്കുകയായിരുന്നു.

   സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.
   Published by:Anuraj GR
   First published:
   )}