നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രണയത്തിൽനിന്ന് പിൻമാറിയെന്ന് ആരോപിച്ച് യുവതിയെ വീട്ടിൽ കയറി അടിച്ചു

  പ്രണയത്തിൽനിന്ന് പിൻമാറിയെന്ന് ആരോപിച്ച് യുവതിയെ വീട്ടിൽ കയറി അടിച്ചു

  സ്വകാര്യ സംഭാഷണ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത യുവാവിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പത്തനംതിട്ട: പ്രണയത്തിൽ നിന്ന് പിൻമാറിയെന്ന് ആരോപിച്ച് യുവതിയെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. പത്തനംതിട്ട വെച്ചുച്ചിറയ്ക്ക് അടുത്ത് വെൺകുറിഞ്ഞിയിലാണ് സംഭവം. പരാതിക്കാരിയുടെ സഹപാഠി കൂടിയായ യുവാവ് വീട്ടിൽ അതിക്രമിച്ചു കയറുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിലുണ്ട്. സ്വകാര്യ സംഭാഷണ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നാണ് യുവാവ് ഭീഷണിപ്പെടുത്തിയത്. യുവതിയുടെ പരാതിയിൽ എരുമേലി സ്വദേശി ആഷിക്കിനെ വെച്ചുച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു.

   സഹപാഠികളായിരുന്ന പരാതിക്കാരിയും യുവാവും മുമ്പ് പ്രണയത്തിലായിരുന്നു. എന്നാൽ യുവാവിന്‍റെ ചില ദുശീലങ്ങൾ കാരണം അടുത്തിടെയാണ് പരാതിക്കാരി ഈ ബന്ധത്തിൽ നിന്ന് പിൻമാറിയിരുന്നു. കൂടാതെ ഉപരിപഠനത്തിനായി വിദേശത്തേക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു യുവതി. അതിനിടെയാണ് യുവാവ് വീടുകയറി പരാതിക്കാരിയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്.

   കുറച്ചു ദിവസങ്ങൾക്കുശേഷം കഴിഞ്ഞ ദിവസം എരുമേലിയിൽ വെച്ച് പരാതിക്കാരിയും യുവാവും തമ്മിൽ കണ്ടിരുന്നു. ഇരുവരും നടുറോഡിൽവെച്ച് വഴക്കിടുകയും ചെയ്തിരുന്നു. തുടർന്ന് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോകാൻ ഒരുങ്ങിയ യുവതിയെ ആഷിഖ് തടഞ്ഞു നിർത്തി അസഭ്യം പറയുകയായിരുന്നു. അതിന് പിന്നാലെയാണ് ആഷിഖ് യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയത്. ഇതേത്തുടർന്നാണ് ആഷിഖിനെതിരെ യുവതി പൊലീസിൽ പരാതി നൽകിയത്.

   ഇടുക്കിയിൽ ആറു വയസുകാരന്‍റെ കൊലപാതകം: ഭാര്യ പിണങ്ങി പോയതിന് പ്രതികാരമായെന്ന് പ്രതി; കൃത്യത്തിന് ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തു

   ഇടുക്കി: ആനച്ചാലില്‍ മുഹമ്മദ് ഷാന്‍ ലക്ഷ്യമിട്ടത് കൂട്ടക്കൊല. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ആറ് വയസുകാരനെ കൊലപെടുത്താന്‍ ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തു. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ ഉണ്ടായ ജന രോക്ഷത്തിന്റെ സാഹചര്യത്തില്‍, വന്‍ പോലിസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് തെളിവെടുപ്പിന് എത്തിച്ചത്. തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ ഇടയാക്കിയത് സൈനബയും സഫിയയുമാണെന്ന ധാരണയാണ് സുനില്‍ എന്ന മുഹമ്മദ് ഷാനെ ക്രൂരമായ കൃത്യത്തിലേയ്ക്ക് നയിച്ചത്. തനിയ്ക്ക് ഇല്ലാത്ത കുടുംബം ഇവര്‍ക്കും വേണ്ട, എന്ന് തീരുമാനിച്ച ഷാന്‍ എല്ലാവരേയും വകവരുത്താന്‍ നിശ്ചയിക്കുകയായിരുന്നു. കൃത്യം നടത്തിയ രീതി പ്രതി വിവരിച്ചു.

   Also Read- ഇടുക്കിയിൽ ആത്മഹത്യ ചെയ്ത പതിനേഴുകാരി പീഡനത്തിന് ഇരയായി; DNA പരിശോധനയിൽ പ്രതി പിടിയിൽ

   കൊല്ലപെട്ട അല്‍ത്താഫും അമ്മ സഫിയയും താമസിയ്ക്കുന്ന വീട്ടിലാണ് ഷാന്‍ ആദ്യം എത്തിയത്. അടച്ചുറപ്പില്ലാത്ത പുറകു വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന പ്രതി ചുറ്റിക ഉപയോഗിച്ച് ഇരുവരേയും പലതവണ അടിച്ചു. മരിച്ചെന്ന് കരുതിയാണ് സൈനബയുടെ വീട്ടിലേയ്ക്ക് പോയത്. ഇവരേയും സമാനമായ രീതിയില്‍ ആക്രമിച്ചു. ശബ്ദം കേട്ട് ഉണര്‍ന്ന, അല്‍ത്താഫിന്റെ സഹോദരിയെ വലിച്ചിഴച്ച്, സഫിയയുടെ വീട്ടിലേയ്ക്ക്, കൊണ്ടുപോയി. പിന്നീട് സമീപത്തെ ഏലകാട്ടിലേയ്ക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് കൊലപെടുത്താനും ശ്രമിച്ചു. അക്രമിയുടെ കൈയില്‍ നിന്നും പെണ്‍കുട്ടി കുതറി മാറി ഓടി രക്ഷപെട്ടു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സൈനബയും സഫിയയും ചികിത്സയില്‍ തുടരുകയാണ്. പെണ്‍കുട്ടി മാനസിക ആരോഗ്യം വീണ്ടെടുത്തില്ല.
   Published by:Anuraj GR
   First published: