നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • തിരുവനന്തപുരത്ത് വനിതാ ഡോക്ടറെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ; പ്രതിഷേധവുമായി ഐഎംഎ

    തിരുവനന്തപുരത്ത് വനിതാ ഡോക്ടറെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ; പ്രതിഷേധവുമായി ഐഎംഎ

    ആശുപത്രിയിലെ അതിക്രമങ്ങൾ തുടരുകയാണെന്നും, അത്യാഹിത വിഭാഗങ്ങളിൽ ഡോക്ടർമാർ അക്രമിക്കപ്പെടുന്നുവെന്നും ഇങ്ങനെ പോയാൽ ആരെങ്കിലും കൊല്ലപ്പെട്ടേക്കാമെന്നും ഡോ. സുൽഫി നൂഹു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു

    News18 Malayalam

    News18 Malayalam

    • Share this:
      തിരുവനന്തപുരം: ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ കൈയ്യേറ്റമുണ്ടായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വ്യാഴാഴ്ച രാത്രിയാണ് അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. മാളുവിനെ രണ്ടുപേർ ആക്രമിച്ചത്. അടിപിടി കേസില്‍ ചികിത്സക്കെത്തിയ രണ്ടു പേരാണ് അക്രമം നടത്തിയത്. വരി നില്‍ക്കാന്‍ തയാറാകാതിരുന്ന ഇവര്‍ ചികിത്സ വൈകിയെന്ന് ആരോപിച്ചായിരുന്നു ഡോക്ടറെ കൈയ്യേറ്റം ചെയ്തത് ഡോക്ടറുടെ കൈ പിടിച്ചു തിരിക്കുകയായിരുന്നു.

      ഡോക്ടറെ രക്ഷപെടുത്താൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെയും സംഘം ആക്രമിച്ചു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ കരിമഠം കോളനിയിൽ താമസക്കാരനായ റഷീദ് എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന റഫീഖിനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
      കൈക്ക് പരിക്കേറ്റ ഡോക്ടര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

      സംഭവത്തില്‍ പ്രതിഷേധിച്ച കെ. ജി. എം. ഒ. എയുടെ ആഭിമുഖ്യത്തിൽ ഫോര്‍ട്ട് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒ.പി. ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചു. മന്ത്രി വി. ശിവന്‍കുട്ടി ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്ന ഡോക്ടറുമായും കെ. ജി. എം. ഒ. എ നേതാക്കളുമായും ചർച്ച നടത്തി. രണ്ടാമത്തെ പ്രതിയെയും അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

      ഡോക്ടർമാർക്കെതിരെ തുടർച്ചയായി ആക്രമണം ഉണ്ടാകുന്ന സംഭവങ്ങളിൽ പ്രതിഷേധവുമായി ഐഎംഎ രംഗത്തെത്തി. ആശുപത്രിയിലെ അതിക്രമങ്ങൾ തുടരുകയാണെന്നും, അത്യാഹിത വിഭാഗങ്ങളിൽ ഡോക്ടർമാർ അക്രമിക്കപ്പെടുന്നുവെന്നും ഇങ്ങനെ പോയാൽ ആരെങ്കിലും കൊല്ലപ്പെട്ടേക്കാമെന്നും ഡോ. സുൽഫി നൂഹു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇതിനെതിരെ നിയമനിർമ്മാണ ശക്തമാക്കണമെന്നും പൊതുജനങ്ങൾ അതിശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത്യാഹിത വിഭാഗത്തിൽ ഡോക്ടറെ ആക്രമിക്കുന്ന വീഡിയോ അദ്ദേഹം പങ്കിടുകയും ചെയ്തു.



      യുവാവിന്‍റെ ബൈക്കിൽ ലിഫ്റ്റ് തേടിയ വീട്ടമ്മയ്ക്ക് പണവും മൊബൈലും നഷ്ടമായി

      പരിചയം നടിച്ച്‌ വീട്ടമ്മയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയ യുവാവ് പണവും മൊബൈല്‍ ഫോണും കവർന്നതായി പരാതി. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിന് ഇരയായത്. ഇവർ ശൂരനാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

      വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. പതാരത്തുള്ള സ്വകാര്യ പണയ സ്ഥാപനത്തില്‍ പോയി തിരികെ വരുന്ന വഴി പതാരം ഹൈസ്കൂള്‍ ജംഗ്ഷനില്‍ വച്ച്‌ ബൈക്കില്‍ എത്തിയ യുവാവ് വീട്ടമ്മയുടെ സമീപം നിർത്തി. പരിചയഭാവത്തിൽ സംസാരിക്കുകയും ചെയ്തു. വീട്ടമ്മയുടെ വീടിന്‍റെ ഭാഗത്തേക്കാണ് പോകുന്നതെന്നും, വീടിന് മുന്നിൽ ഇറക്കാമെന്നും പറഞ്ഞ് ബൈക്കിൽ കയറ്റുകയായിരുന്നു. ഇതിനുശേഷം വീട്ടമ്മയുടെ കൈയിലുണ്ടായിരുന്ന കവറും ബാഗും ബൈക്കിന് മുന്നിൽ വാങ്ങി വെച്ചു. സംശയം തോന്നാത്തതിനാൽ വീട്ടമ്മ അത് നൽകുകയും ചെയ്തു.





      ഭർത്താവിന്റെ ഉറ്റസുഹൃത്തിനെ ആക്രമിക്കാൻ ക്വട്ടേഷൻ; ബാങ്ക്ജീവനക്കാരിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

      കേരളത്തിലെ ഐ എസ് (ഇസ്ലാമിക് സ്റ്റേറ്റ്) റിക്രൂട്ട്മെന്റ് കേസിൽ കർണാടക മുൻ എം എൽ എയുടെ പേരകുട്ടി ഉൾപ്പടെ നാലുപേർ കൂടി അറസ്റ്റിൽ. മംഗളൂരു, ബെംഗളൂരു, ശ്രീനഗർ, ബന്ദിപ്പോറ എന്നിവിടങ്ങളിൽ എൻ ഐ എ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

      Also Read- നാലുവർഷം കൊണ്ട് ഇരുനൂറിലേറെ സ്ത്രീകളെ ലൈംഗികചൂഷണം; 23 കാരൻ പിടിയിൽ; കെണിയിലാക്കിയത് സാമൂഹ്യ മാധ്യമങ്ങളിൽ

      ഉള്ളാളിലെ കോൺഗ്രസിന്റെ പരേതനായ മുൻ എം എൽ എ ബി എം ഇദ്ദിനപ്പയുടെ മകൻ ബി എം ബാഷയുടെ വീട്ടിൽ എൻ ഐ എ നടത്തിയ റെയ്ഡിലാണ് ഐഎസ് ആശയം പ്രചരിപ്പിച്ചതിന് ഒരാൾ അറസ്റ്റിലായത്. അമർ അബ്ദുൽ റഹ്മാനാണ് ഇവിടെ നിന്ന് അസ്റ്റിലായത്. ബെംഗളൂരുവിൽ നടത്തിയ പരിശോധനയിൽ ശങ്കർ വെങ്കടേഷ് പെരുമാൾ എന്ന അലി മുആവിയയും
      Published by:Anuraj GR
      First published:
      )}