HOME /NEWS /Crime / Arrest | വിവാഹാഭ്യര്‍ഥന നിഷേധിച്ചു; യുവതിയെ ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍

Arrest | വിവാഹാഭ്യര്‍ഥന നിഷേധിച്ചു; യുവതിയെ ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍

സുബിന്‍

സുബിന്‍

യുവതി ജോലിചെയ്യുന്ന ടെക്സ്‌റ്റൈല്‍ ഷോപ്പിലെത്തി ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നു

 • Share this:

  കൊല്ലത്ത് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് ജോലിസ്ഥലത്തെത്തി യുവതിയെ അക്രമിച്ചയാളെ പോലീസ് പിടികൂടി. പൂതക്കുളം നല്ലേറ്റില്‍ ചമ്പാന്‍ചാല്‍ സുജിത് ഭവനില്‍ സുബിന്‍ (28) ആണ് അറസ്റ്റിലായത്. യുവതി ജോലിചെയ്യുന്ന ടെക്സ്‌റ്റൈല്‍ ഷോപ്പിലെത്തി ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നു.

  സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനുമാണ് പോലീസ് കേസെടുത്തത്.എസ്.ഐ.മാരായ എസ്.ഷിഹാസ്, എ.എസ്.ഐ. മധുസൂദനന്‍, എസ്.സി.പി.ഒ. ബുഷ്‌റമോള്‍, സി.പി.ഒ. ജാസ്മിന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

  പ്രണയം നടിച്ച് യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; 26കാരൻ അറസ്റ്റിൽ

  കൽപ്പറ്റ: പ്രണയം നടിച്ച്‌ യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ (Arrest). വയനാട് (Wayanad) പുൽപ്പള്ളി നല്ലൂര്‍നാട് പായോട് തൃപ്പൈകുളം വീട്ടില്‍ ടി.വി സനൂപ് (26) ആണ് അറസ്റ്റിലായത്. പുല്‍പ്പള്ളി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ രാവിലെ പായോട് നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

  പഠന സമയത്തുള്ള പരിചയം വെച്ച്‌ പുല്‍പ്പള്ളി സ്വദേശിനിയായ പരാതിക്കാരിയുമായി അടുപ്പം സ്ഥാപിക്കുകയും പ്രണയം നടിച്ച്‌ നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി അടുപ്പം കാണിച്ചതെന്ന് യുവതി പറയുന്നു. എന്നാൽ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിക്കാരിയുടെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്ത് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും പരാതിക്കാരിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളും പ്രതി അപ്ലോഡ് ചെയ്തിരുന്നതായും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായുമാണ് പരാതി.

  മാർച്ച് 21നാണ് യുവതി പുൽപ്പള്ളി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

  പ്രണയത്തില്‍ നിന്ന് പിന്മാറി;19-കാരിയെ വെട്ടിക്കൊന്ന കാമുകൻ അറസ്റ്റിൽ

  ഗുജറാത്തിലെ (Gujarat)  വഡോദരയില്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയെന്നാരോപിച്ച് 19-കാരിയെ യുവാവ് വെട്ടിക്കൊന്നു (Murder) സംഭവുമായി ബന്ധപ്പെട്ട് കല്‍പേഷ് ഠാക്കൂറി(23)നെ പൊലീസ് (Police) അറസ്റ്റ് (arrest) ചെയ്തു. ഗോധ്ര സ്വദേശിയായ തൃഷ സോളാങ്കിയാണ് യുവാവ് കൊലപ്പെടുത്തിയത്.

  ചൊവ്വാഴ്ച രാത്രി ദേശീയപാത 48-ന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് പ്രതി യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്. രാത്രി ഇതിവഴി എത്തിയ സ്ത്രീയാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിച്ചു.

  പൊലീസ് നടത്തിയ പരിശോധനയില്‍ യുവതിയുടെ വസ്ത്രത്തില്‍നിന്ന് ലഭിച്ച ആധാര്‍ കാര്‍ഡ് കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് തൃഷ സോളാങ്കിയാണെന്ന് പൊലിസ് ഉറപ്പിച്ചത്. കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലിസ് പിടികൂടിയത്.

  യുവതി പ്രണയത്തില്‍നിന്ന് പിന്മാറിയതും മറ്റൊരാളുമായി അടുപ്പം പുലര്‍ത്തിയതുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. മൂന്നുവര്‍ഷമായി തൃഷയുമായി പ്രണയത്തിലായിരുന്നതായും കുറച്ച് മാസങ്ങളായി തൃഷയുമായുള്ള ബന്ധം തുടരാന്‍ പലവിധത്തില്‍ ശ്രമിച്ചെങ്കിലും താത്പര്യം കാണിച്ചില്ലെന്നും മറ്റൊരാളുമായി സൗഹൃദമുണ്ടെന്ന് അറിയുകയും ചെയ്തതായും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. തന്നെ അവഗണിച്ചപ്പോള്‍ ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

  First published:

  Tags: Arrest, Assaulting woman