നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ

  വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ

  പലിശ നൽകുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെയാണ് മുഹമ്മദ് റാഫി യുവതിയെ കടന്നുപിടിച്ചത്

  Muhammed_Rafi_arrest

  Muhammed_Rafi_arrest

  • Share this:
   കൊല്ലം: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിക്കുകയും (Assaulting Woman) മകളുടെ മുന്നിൽവെച്ച് അപമാനിക്കുകയും ചെയ്ത ആള്‍ അറസ്റ്റില്‍. കൊല്ലം (Kollam) കണ്ണനല്ലൂര്‍ കള്ളിക്കാട് തൊടിയില്‍ പുത്തന്‍വീട്ടില്‍ മുഹമ്മദ് റാഫിയെ(38) ആണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റാഫിയുടെ സുഹൃത്ത് യുവതിക്ക് പലിശയ്ക്ക് പണം നൽകിയിരുന്നു. പണം പിരിക്കാനായി എത്തിയപ്പോഴാണ് മുഹമ്മദ് റാഫി യുവതിയെ കടന്നുപിടിച്ചത്.

   പലിശ നൽകുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെയാണ് മുഹമ്മദ് റാഫി യുവതിയെ കടന്നുപിടിച്ചത്. അമ്മയെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ പതിമൂന്നുകാരിയായ മകളെയും മുഹമ്മദ് റാഫിയും സുഹൃത്തും ചേർന്ന് ഉപദ്രവിച്ചു. കുട്ടിയുടെ മുന്നില്‍ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു.

   ആക്രമണത്തിൽ പരിക്കേറ്റ അമ്മയും മകളും കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. യുവതിയുടെ പരാതിയില്‍ കൊട്ടിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുഹമ്മദ് റാഫി അറസ്റ്റിലായത്. കൊല്ലത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

   നാദാപുരം എസ്ഐയെ ഭീഷണിപ്പെടുത്തിയയാളെ പൊലീസ് വിദഗ്ദ്ധമായി പിടികൂടി

   കണ്ണൂർ: നാദാപുരം കടമേരി ആക്രമണക്കേസിലെ മൂന്നാം പ്രതി സമിം അറസ്റ്റിലായി. ഇയാൾ നാദാപുരം എസ്ഐയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കണ്ണൂരിൽ വെച്ചാണ് സമീമിനെ പിടികൂടിയത്. പോലീസിനെ കബളിപ്പിച്ച് മുങ്ങിയ സമീമിനെ പിന്തുടർന്ന് വിദഗ്ദമായി പിടികൂടുകയായിരുന്നു. അക്രമസംഘത്തിലെ ഒരാളെന്ന് അവകാശപ്പെട്ടാണ് നാദാപുരം എസ് ഐ യെ ഭീഷണിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

   കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നെത്തിയ അക്രമി സംഘം കടമേരിയിൽ നടത്തിയ അക്രമത്തിൽ നാട്ടുകാർക്ക് ഉൾപ്പെടെ പരിക്കേറ്റിരുന്നു. സംഭവത്തിൽ ഒരാളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമി സംഘം സഞ്ചരിച്ച ഒരു വാഹനവും നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കടമേരി സ്വദേശിയുമായി ചില സാമ്പത്തിക ഇടപാടുള്ള കണ്ണൂരിലെ ഹാനിയെന്നയാളുടെ സംഘമാണ് അക്രമമുണ്ടാക്കിയത്. ഇയാളുടെ വാഹനം കടമേരി സ്വദേശി നാട്ടിലെത്തിച്ചിരുന്നു. ഇത് തിരികെ പിടിക്കാനാണ് സംഘം എത്തിയത്.

   Also Read- ലൈംഗികാതിക്രമ പരാതി ഉന്നയിച്ച് പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; പിന്നാലെ അധ്യാപകനും ജീവനൊടുക്കി

   ഈ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വാഹനം എടുത്ത സ്ഥലത്തെത്തിക്കണമെന്നും ഭീഷണിയിലുണ്ട്. ഭീഷണി വീഡിയോ പുറത്തുവിട്ട ആളെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഭീഷണിയെ പോലീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇരു സംഘങ്ങളുടെയും മറ്റ് ഇടപാടുകളും പോലീസ് അന്വേഷിക്കുന്നുണ്ട്.

   'സൂക്ഷിച്ചു കളിക്കണം, അല്ലെങ്കിൽ ജീവന് ഭീഷണിയാണ്'- എന്നാണ് സമീം വീഡിയോയിൽ പറഞ്ഞത്. നാദാപുരംകാരും സൂക്ഷിക്കണമെന്ന് സമീം വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ പുറത്തുവന്നതോടെ ഇയാളെ പിടികൂടാൻ പൊലീസ് അന്വേഷണം വ്യാപകമാക്കിയിരുന്നു. എന്നാൽ പലതവണ ഇയാൾ പൊലീസിനെ വെട്ടിച്ചുകടന്നു. ഒടുവിൽ കണ്ണൂരിൽനിന്നാണ് സമീമിനെ പൊലീസ് പിടികൂടിയത്.
   Published by:Anuraj GR
   First published:
   )}