HOME » NEWS » Crime » MAN ARRESTED FOR ASSAULTING POLICE SUB INSPECTOR IN KOTTAYAM

വനിതാ എസ്ഐയെ ആക്രമിച്ച് പൊലീസ് വാഹനം തല്ലിത്തകർത്ത യുവാവ് അറസ്റ്റിൽ

പ്രതിയെ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിലെ ഐസിയുവിലുള്ള സ്കാനിങ് മുറിയിലാക്കിയ ശേഷം വാഹനത്തിന് സമീപത്തേയ്ക്ക് എത്തിയ എസ്‌ഐ വിദ്യയോട് സജീവ് തന്റെ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു പിന്നാലെയെത്തി

News18 Malayalam | news18-malayalam
Updated: June 23, 2021, 5:10 PM IST
വനിതാ എസ്ഐയെ ആക്രമിച്ച് പൊലീസ് വാഹനം തല്ലിത്തകർത്ത യുവാവ് അറസ്റ്റിൽ
News18 Malayalam
  • Share this:
കോട്ടയം: സബ് ഇൻസ്പെക്ടറെ ആക്രമിച്ച ശേഷം പോലീസ് വാഹനം തല്ലിത്തകര്‍ത്ത സംഭവത്തിൽ പ്രതി അറസ്റ്റിലായി. തൊടുപുഴ വെള്ളിയാമറ്റം വില്ലേജില്‍ കൂവക്കണ്ടം പൂമാല അമ്പലക്കവല ഭാഗത്ത് ചിറപ്പുറത്തു വീട്ടില്‍ സജീവിനെയാണ് (കുട്ടന്‍ - 42) പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ സ്‌കാന്‍ ചെയ്യാന്‍ പ്രതിയുമായി പൊലീസ് വാഹനത്തിൽ എത്തുമ്പോഴാണ് അതിക്രമം ഉണ്ടായത്.

പ്രതിയെ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിലെ ഐസിയുവിലുള്ള സ്കാനിങ് മുറിയിലാക്കിയ ശേഷം വാഹനത്തിന് സമീപത്തേയ്ക്ക് എത്തിയ എസ്‌ഐ വിദ്യയോട് സജീവ് തന്റെ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു പിന്നാലെയെത്തി. ഫോണ്‍ എവിടെയാണെന്ന് അറിയില്ലെന്ന് പറഞ്ഞെങ്കിലും ഇയാള്‍ അക്രമാസക്തനായി വാഹനത്തിന് ബോണറ്റില്‍ കയറി മുന്‍വശത്തെ ചില്ല് അടിച്ചു തകർത്തു. അതിനു ശേഷമാണ് എസ് ഐയെ കടന്നുപടിക്കുകയും ആക്രമിക്കുകയും ചെയ്തത്.

പൊലീസ് ജീപ്പിന്‍റെ ചില്ല് തകർത്തതിൽ ഇരുപതിനായിരം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം ഇയാള്‍ മെഡിക്കൽ കോളേജിലെ ഐസിയുവിൽ ഉണ്ടായിരുന്ന ആശുപത്രി ജീവനക്കാരുടെയും രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. രോഗികളുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് എയ്ഡ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി വെക്കുകയായിരുന്നു. ഇത് തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ എസ്‌ഐ വിദ്യയെ ആക്രമിച്ചതും പോലീസ് വാഹനം തല്ലിത്തകര്‍ത്തതും. ഗാന്ധിനഗര്‍ എസ്‌എച്ച്‌ഒ സുരേഷ് വി. നായര്‍, എസ്‌ഐമാരായ ഹരിദാസ്, അജയ് ഘോഷ്, സജിമോന്‍, എഎസ്‌ഐ പത്മകുമാര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ ജൂൺ അഞ്ചിന് ഉണ്ടായ മറ്റൊരു സംഭവത്തിൽ കോവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്തതിന് കൊച്ചി പള്ളുരുത്തിയിൽ പൊലീസ് സബ് ഇൻസ്പെക്ടറെ ആക്രമിച്ചു. പള്ളുരുത്തി എസ്.ഐ വൈ. ദീപുവാണ് അക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളുരുത്തി സ്വദേശി റിന്‍ഷാദിനെ(21) പൊലീസ് പിടികൂടി. ഇയാളെ പിന്നീട് അറസ്റ്റു രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.

Also Read- കൊല്ലം വെളിയത്ത് വാഹനപരിശോധനയ്ക്കിടെ പൊലീസുകാരെ മർദ്ദിച്ച മൂന്നുപേർ അറസ്റ്റിൽ; ഒരാൾ ഓടിരക്ഷപെട്ടു

രാത്രി ഏഴ് മണിയോടെ പള്ളുരുത്തി തങ്ങള്‍ നഗറിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. റിന്‍ഷാദ് ഉള്‍പ്പെടെ മൂന്ന് പേര്‍ മാസ്ക് ധരിക്കാതെ നടന്നു വരുന്നതിനിടെയാണ് പെട്രോളിങിലായിരുന്ന പൊലീസ് സംഘം അവിടേക്ക് എത്തിയത്. എന്നാൽ പൊലീസിനെ കണ്ടതോടെ റിൻഷാദിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.
 ഇതോടെ റിൻഷാദിന് അടുത്ത് ജീപ്പ് നിർത്തിയ പൊലീസ് സംഘം മാസ്ക്ക് ധരിക്കാത്തതിന് പിഴ ഒടുക്കണമെന്ന് ആവശ്യപ്പെട്ടു. എസ്.ഐ ദീപുവാണ് ഇക്കാര്യം റിൻഷാദിനോട് പറഞ്ഞത്. എന്നാൽ പിഴ ഒടുക്കില്ലെന്നു പറഞ്ഞ റിൻഷാദ്, എസ്.ഐയ്ക്കു നേരെ അസഭ്യവർഷം നടത്തുകയും തട്ടിക്കയറുകയും ചെയ്തു. ഇതോടെ റിൻഷാദിനെ കസ്റ്റഡിയിലെടുക്കാനായി പുറത്തിറങ്ങിയ എസ്.ഐയെ ഇയാൾ ആക്രമിക്കുകയായിരുന്നു. തുടർന്ന് മറ്റു പൊലീസുകാരും ഓടിയെത്തി, ഇയാളെ ബലം പ്രയോഗിച്ചു കസ്റ്റഡിയിലെടുക്കുകയായിരുന്നു. റിൻഷാദിന്‍റെ ഇടിയേറ്റ എസ്.ഐ പിന്നീട് ആശുപത്രിയിൽ പ്രവേശിച്ചു ചികിത്സ തേടി.

ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനും കോവിഡ് മാനദണ്ഡം ലംഘിച്ചതിനും റിൻഷാദിനെതിരെ വിവിധ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയുമായിരുന്നു.
Published by: Anuraj GR
First published: June 23, 2021, 5:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories