കൊല്ലം: പരപുരുഷ ബന്ധം ആരോപിച്ച് ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചയാൾ അറസ്റ്റിൽ. കൊല്ലം(Kollam) കൊട്ടാരക്കര തൃക്കണമംഗൽ ഗ്രേസ് ഭവനിൽ ബിജു(47) എന്നയാളെയാണ് പൊലീസ് (Kerala Police) അറസ്റ്റ് ചെയ്തത്. മദ്യപിച്ചു വന്ന ബിജു, ഭാര്യയുടെ കഴുത്തിന് കുത്തിപ്പിടിച്ചു ഭിത്തിയിൽ തല പിടിച്ചിടിച്ചും അടിവയറ്റിൽ ചവിട്ടിയും മുട്ടുകൊണ്ടു തൊഴിക്കുകയും ചെയ്തു. പര പുരുഷ ബന്ധം ആരോപിച്ചാണ് ബിജു ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചത്.
ദേഹമാസകലം പരിക്കേറ്റ യുവതി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ യുവതിയുടെ പരാതിയിൽ കേസെടുത്ത കൊട്ടാരക്കര പൊലീസ് കഴിഞ്ഞ ദിവസമാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. 2017ലാണ് ബിജു മതാചാരപ്രകാരം യുവതിയെ വിവാഹം കഴിച്ചത്. കൊട്ടാരക്കര മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കാറിന്റെ ഡോറിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; 65 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍
വാഹനപരിശോധനയ്ക്കിടെ 65 കിലോ കഞ്ചാവുമായി(Cannabis) രണ്ടു പേര്‍ പിടിയില്‍(Arrest). കാറിന്റെ ഡോറിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ആന്ധ്ര സ്വദേശികളായ ഹരിബാബു(40), ചെമ്പട്ടി ബ്രമ്മയ്യ (35) എന്നിവരാണ് പൊലീസ് പിടിയിലായത്.
തെന്മല കോട്ടവാസല്‍ ഭാഗത്ത് തെന്മല എസ്.ഐ ഡി.ജെ. ശാലുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹന പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ആന്ധ്ര സ്വദേശികള്‍ സഞ്ചരിച്ച വാഹനമെത്തുന്നത്. വാഹനത്തിന്റെ ഡോറുകളുടെ വശങ്ങളില്‍ സ്‌ക്രൂ പിടിപ്പിക്കാത്തത് പൊലീസിന് സംശയമുണ്ടാക്കി.
കാറിന്റെ പിന്‍ഭാഗത്ത് സ്‌ക്രൂഡ്രൈവറും ഡോറില്‍ നിന്ന് അഴിച്ചെടുത്ത സ്‌ക്രൂവും ഉള്‍പ്പെടെ പ്ലാസ്റ്റിക് കവറിലാക്കി കെട്ടിയനിലയില്‍ കണ്ടെത്തുകയും ചെയ്തു. ഡോര്‍ അഴിച്ചു പരിശോധിച്ചതോടെ ഡോറിന്റെ വശങ്ങളില്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ കഞ്ചാവ് പൊതികള്‍ കണ്ടെത്തി.
കൈയില്‍ വടിവാള്‍, കോടാലി; ആറു വീടുകളില്‍ മോഷണശ്രമം; കുറുവാ സംഘമെന്ന് സംശയം
കോട്ടയത്ത് ആറു വീടുകളില്‍ മോഷണശ്രമം(Theft). കൈയില്‍ മാരകായുധങ്ങളുമായി മൂന്നംഗ മോഷണ സംഘമാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി. കുറുവാ സംഘമെന്ന്(Kuruva Gang) സംശയിക്കുന്നതായും പരിശോധന നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ പറഞ്ഞു. അതിരമ്പുഴ പഞ്ചായത്തിലെ ആറു വീടുകളിലാണ് മോഷണശ്രമമുണ്ടായത്.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നിനും 3:30നും ഇടയിലാണ് മോഷണശ്രമം. ആറാം വാര്‍ഡ് തൃക്കേല്‍ ക്ഷേത്രത്തിന്റെ സമീപം നലീഫ മന്‍സില്‍ യാസിറിന്റെ ഭാര്യയുടെ മെറ്റല്‍ പാദസരം സ്വര്‍ണത്തിന്റേതെന്ന് കരുതി അപഹരിച്ചു.
ഏഴാം വാര്‍ഡിലെ യാസ്മിന്റെ വീടിന്റെ വാതില്‍ മോഷ്ടാക്കള്‍ കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു. ശബ്ദം വെച്ചതോടെ സംഘം കടന്നു. ഏറ്റുമാനൂര്‍ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
Also Read-മദ്യകുപ്പി നോക്കിയെടുത്ത് കൊടുത്തില്ല; യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്
വടിവാള്‍, കോടാലി ഉള്‍പ്പെടെ മാരകായുധങ്ങളുമായി, അടിവസ്ത്രം മാത്രം ധരിച്ച സംഘത്തെയാണു സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്. മോഷണ ശ്രമത്തിനു ശേഷം ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്കാണ് ഇവര്‍ പോയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assault woman, Crime news, Kollam district, Kollam News