• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | രാത്രി 11 മണിക്കുശേഷം ബാറിൽനിന്ന് മദ്യം നൽകിയില്ല; ജീവനക്കാരനെ മർദ്ദിച്ചു

Arrest | രാത്രി 11 മണിക്കുശേഷം ബാറിൽനിന്ന് മദ്യം നൽകിയില്ല; ജീവനക്കാരനെ മർദ്ദിച്ചു

രാത്രി പതിനൊന്ന് മണിക്കുശേഷമാണ് അജീഷ് ബാറിലെത്തിയത്. ഇയാളെ സമയം കഴിഞ്ഞെന്ന് പറഞ്ഞ് ഗേറ്റിന് പുറത്താക്കി

  • Last Updated :
  • Share this:
    കൊല്ലം: രാത്രി 11 മണിക്കു ശേഷം മദ്യം നൽകാത്തതിന് ബാർ ജീവനക്കാരനെ മർദ്ദിച്ചതായി പരാതി. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയ്ക്ക് സമീപം കടമ്പനാട്ടാണ് ബാർ ജീവനക്കാരന് മർദ്ദനമേറ്റത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. കുന്നത്തൂർ ഐവർകാല നിലയ്ക്കൽ ക്ഷേത്രത്തിന് സമീപം പ്രശാന്തഭവനത്തിൽ അജീഷാണ് (24) അറസ്റ്റിലായത്.

    കടമ്പനാട് എസ്ക്വായർ ബാറിലെ ജീവനക്കാരൻ ചാരുംമൂട് ഇടക്കുന്ന് കുഞ്ഞുകളീക്കൽ വീട്ടിൽ സുജിത് കൃഷ്ണ എന്നയാളെയാണ് അജീഷ് മർദ്ദിച്ചത്. രാത്രി പതിനൊന്ന് മണിക്കുശേഷമാണ് അജീഷ് ബാറിലെത്തിയത്. ഇയാളെ സമയം കഴിഞ്ഞെന്ന് പറഞ്ഞ് ഗേറ്റിന് പുറത്താക്കി. ഇതേത്തുടർന്നാണ് പിന്നീട് രണ്ടുപേരെയും കൂട്ടി അജീഷ് സുജിത്ത് താമസിക്കുന്ന ക്വാർട്ടേഴ്സിലെത്തിയത്. അജീഷിനെ മർദ്ദിക്കുകയും ക്വാർട്ടേഴ്സിലെ ജനൽ ചില്ലുകളും അടിച്ചു തകർക്കുകയും ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സുജിത് കൃഷ്ണ നൽകിയ പരാതിയിലുണ്ട്.

    സുജിത്തിന്‍റെ ഒപ്പം താമസിച്ച സുഹൃത്തിന്‍റെ ഫോൺ പ്രതികൾ തറയിൽ എറിഞ്ഞ് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ക്ലോസറ്റും ബാത്ത് റൂമിന്‍റെ വാതിലും നശിപ്പിച്ചു. ഇതിനിടെ ജനൽ ചില്ല് നെറ്റിയിൽ കൊണ്ട് സുജിത്തിന്‍റെ സുഹൃത്ത് സജുവിന് പരിക്കേൽക്കുകയും ചെയ്തു. ഇതോടെയാണ് സുജിത്ത് ശാസ്താംകോട്ട പൊലീസിൽ പരാതി നൽകിയത്. സംഭത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐ എ അനീഷ്, ഗ്രേഡ് എസ്.ഐ ഷാജഹാൻ, സിപിഒ രാഗേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

    പ്രവാസിയായ യുവാവിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

    പ്രവാസിയായ യുവാവിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. പുത്തിഗെ മുഗുറോഡിലെ അബ്ദുള്‍ റഹ്‌മാന്റെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (34) ആണു കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം മൃതദേഹം ബന്തിയോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച സംഘം കടന്നുകളഞ്ഞെന്ന് പൊലീസ് പറഞ്ഞു.

    രണ്ട് ദിവസം മുമ്പ് സിദീഖിന്റെ സഹോദരന്‍ അന്‍വര്‍ , ബന്ധു അന്‍സാര്‍ എന്നിവരെ ഒരു സംഘം തട്ടിക്കൊണ്ട് പോയിരുന്നു. ഇവരെ ഉപയോഗിച്ചാണ് സിദീഖിനെ വിളിച്ചു വരുത്തിയത്. അന്‍വറും അന്‍സാറും ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

    Also Read-കോഴിക്കോട് കോര്‍പറേഷനിലെ പാസ് വേഡ് ചോര്‍ത്തി അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍; ഏഴു പേര്‍ അറസ്റ്റില്‍

    നാട്ടിലെത്തിയ സിദ്ദീഖിനെ ഇന്നലെ ഉച്ചയോടെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. രാത്രിയോടെയാണ് ഒരു വാഹനത്തില്‍ ബന്തിയോട് ആശുപത്രിയിലെത്തിച്ചത്. കൊലയ്ക്ക് പിന്നില്‍ പൈവളിഗയിലെ സംഘം ആണെന്നും കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്ക് നേതൃത്വം നല്‍കിയ റയീസ്, നൂര്‍ഷ, ഷാഫി എന്നിവരെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സാമ്പത്തിക ഇടപാടാണ് കൊലയ്ക്ക് പിന്നിലെന്നും കണ്ടെത്തിയിട്ടുണ്ട്.
    Published by:Anuraj GR
    First published: