നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ജയിലിൽ തിരിച്ചെത്താൻ പൊലീസ് ജീപ്പ് അടിച്ചു തകർത്തു; ശിക്ഷ കഴിഞ്ഞ് മടങ്ങിയയാൾ പിടിയിൽ

  ജയിലിൽ തിരിച്ചെത്താൻ പൊലീസ് ജീപ്പ് അടിച്ചു തകർത്തു; ശിക്ഷ കഴിഞ്ഞ് മടങ്ങിയയാൾ പിടിയിൽ

  ആറുമാസം മുന്‍പും ഇയാള്‍ പൊലീസ് ജീപ്പ് അടിച്ചുതകര്‍ത്തതിന് ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ജയിലില്‍ പോകാനുള്ള കവറുമായിട്ടാണ് ഇയാള്‍ ജീപ്പ് അടിച്ചുതകർക്കാൻ എത്തിയത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: പൊലീസ് സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ജീപ്പ് അടിച്ചു തകർത്ത യുവാവ് പിടിയിൽ. അയിലം മൂലയില്‍ വീട്ടില്‍ ബിജുവിനെ ( 41)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് 6.30ഓടെയാണ് സംഭവം നടന്നത്. ശിക്ഷ കഴിഞ്ഞ് മടങ്ങിയ ഇയാൾ ജയിലിലേക്ക് തിരിച്ചു പോകുക എന്ന ഉദ്ദേശത്തോടെയാണ് പൊലീസ് ജീപ്പ് അടിച്ചു തകർത്തത്.

   ജീപ്പിന്റെ മുന്‍വശത്തെയും പിൻവശത്തെയും ഗ്ലാസുകള്‍ ബിജു അടിച്ചുതകര്‍ക്കുകയായിരുന്നു. ആറുമാസം മുന്‍പും ഇയാള്‍ പൊലീസ് ജീപ്പ് അടിച്ചുതകര്‍ത്തതിന് ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ജയിലിലേക്ക് തിരിച്ചു പോകാനാണ് പൊലീസ് ജീപ്പ് അടിച്ചു തകർത്തതെന്ന് ബിജു പൊലീസിനോട് സമ്മതിച്ചു. ജയിലില്‍ പോകാനുള്ള കവറുമായിട്ടാണ് ഇയാള്‍ എത്തിയതെന്നും ആറ്റിങ്ങൽ എസ്.ഐ പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

   വനിതാ പൊലീസ് ഓഫീസർ കുളിക്കുന്ന ദൃശ്യം പകർത്തി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമം; കോൺസ്റ്റബിളിനെതിരെ കേസ്

   ഭോപ്പാല്‍: വനിതാ പൊലീസ് ഉദ്യോഗസ്ഥ കുളിക്കുന്ന ദൃശ്യം പകർത്തി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് കോൺസ്റ്റബിളായ ഡ്രൈവറിനെതിരെ കേസ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ ഡ്രൈവറായി ജോലി ചെയ്യുന്ന കോൺസ്റ്റബളിനെതിരെയാണ് കേസെടുത്തത്.

   സെപ്റ്റംബര്‍ 22ന് കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ വാതിലിന് അടിവശത്ത് ഒരു മൊബൈൽ ക്യാമറ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥ ബഹളമുണ്ടാക്കിയപ്പോഴേക്കും, മൊബൈൽ ഫോൺ കാണാതായി. പിന്നീട് നടത്തിയ പരിശോധനയിലാണ് ഓഫീസിലേക്ക് കൂട്ടാൻ വന്ന പൊലീസ് ഡ്രൈവറായ കോൺസ്റ്റബിൾ സ്ഥലത്തുനിന്ന് അപ്രത്യക്ഷമായതായി വ്യക്തമായത്.

   Also Read- സ്വവർഗരതിക്കെന്ന് പേരിൽ വിളിച്ചുവരുത്തി പണം തട്ടിയെടുത്ത സംഭവത്തിൽ മലപ്പുറത്ത് ഏഴുപേർ പിടിയിൽ

   സെപ്തംബര്‍ 26ന് ഡ്രൈവര്‍ പൊലീസ് ഉദ്യോഗസ്ഥയെ കാണാന്‍ വരികയും കൈവശം നഗ്നദൃശ്യങ്ങളുണ്ടെന്നും പറഞ്ഞു. അഞ്ചു ലക്ഷം രൂപ നൽകിയില്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്ങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് പോലീസ് ആസ്ഥാനത്തെത്തി സംസ്ഥാന പൊലീസ് മേധാവിയെ നേരിൽ കണ്ട് ഉദ്യോഗസ്ഥ പരാതി നല്‍കുകയായിരുന്നു.

   ഇതോടെ ഭീഷണിപ്പെടുത്തിയ പൊലീസ് കോൺസ്റ്റബിൾ ഒളിവിൽ പോകുകയായിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ ഊർജ്ജിത അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. കോൺസ്റ്റബിളിനെതിരെ ഭീഷണിപ്പെടുത്തല്‍, ഐടി ആക്‌ട് എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.
   Published by:Anuraj GR
   First published:
   )}