നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സ്വത്ത് തർക്കത്തിനിടെ ഭാര്യാപിതാവിന്‍റെ കൈ തല്ലിയൊടിച്ച യുവാവ് അറസ്റ്റിൽ

  സ്വത്ത് തർക്കത്തിനിടെ ഭാര്യാപിതാവിന്‍റെ കൈ തല്ലിയൊടിച്ച യുവാവ് അറസ്റ്റിൽ

  സ്വത്ത് ഭാഗം വെയ്ക്കുന്നതുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അജയകുമാര്‍ വടി ഉപയോഗിച്ച്‌ അറുപത്തൊന്നുകാരനായ രാധാകൃഷ്ണന്‍ നായരെ മര്‍ദ്ദിക്കുകയായിരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പത്തനംതിട്ട: സ്വത്ത് തര്‍ക്കത്തിന് ഇടയിൽ ഭാര്യാ പിതാവിന്റെ കൈ തല്ലിയൊടിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. നന്നൂര്‍ കാവുംങ്കല്‍ പടിയില്‍ രാധാ നിവാസില്‍ അജയകുമാര്‍ (42) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. മരുമകന്റെ ആക്രമണത്തില്‍ ഇടത് കൈയ്ക്ക് പരിക്കേറ്റ രാധാകൃഷ്ണന്‍ നായര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

   സ്വത്ത് ഭാഗം വെയ്ക്കുന്നതുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അജയകുമാര്‍ വടി ഉപയോഗിച്ച്‌ അറുപത്തൊന്നുകാരനായ രാധാകൃഷ്ണന്‍ നായരെ മര്‍ദ്ദിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ആക്രമണത്തിൽ രാധാകൃഷ്ണൻ നായരുടെ കൈയ്ക്ക് ഒടിവ് സംഭവിച്ചിരുന്നു. ഇതേ തുടർന്നാണ് തിരുവല്ല പൊലീസിൽ പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

   വയനാട്ടിൽ റിസോർട്ടിന്റെ പൂളിൽ വീണ് എട്ടു വയസുകാരൻ മരിച്ചു

   വയനാട്ടിൽ റിസോർട്ടിന്റെ പൂളിൽ വീണ് എട്ടു വയസുകാരൻ മരിച്ചു. കോഴിക്കോട് കുന്നമംഗലം സ്വദേശി ജിഷാദിന്റെ മകൻ എട്ടുവയസുകാരൻ അമൽ ഷറഫിൻ ആണ് മരണപ്പെട്ടത്. വയനാട് പഴയ വൈത്തിരി, ചാരിറ്റി സഫാരി റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണാണ് അപകടം സംഭവിച്ചത്.

   Also Read- വയനാട്ടിൽ റിസോർട്ടിന്റെ പൂളിൽ വീണ് എട്ടു വയസുകാരൻ മരിച്ചു

   മൃതദേഹം, ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. ജിഷാദും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം ഇന്ന് രാവിലെയാണ് പ്രസ്തുത റിസോർട്ടിൽ അവധി ആഘോഷത്തിനെക്കിയത്. വൈകിട്ട് നാലു മണിയോടെയാണ് റിസോർട്ടിലെത്തിയ എല്ലാവരും പൂളിൽ ഇറങ്ങി കളിക്കുന്നതിനിടയിലാണ് അപകടം.

   ജിഷാദിന്റെ കാരന്തൂർ സ്വദേശിയായ ഒരു ബന്ധുവിന്റെയാണ് റിസോർട്ട്. അപകടം നടന്ന പൂളിന് സുരക്ഷാ സംവിധാനങ്ങളാ സെക്യൂരിറ്റി ജീവനക്കാരോ ഇല്ലായിരുന്നു എന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. വൈത്തിരി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

   കോഴിക്കോട് ബസിലും കാറിലും സ്കൂട്ടറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

   കോഴിക്കോട്​: ചെട്ടികുളത്ത്​ സ്​കൂട്ടര്‍ ബസിലും കാറിലും ഇടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. പൂളക്കടവ് നങ്ങാറിയില്‍ ഹാഷിം -ലൈല ദമ്ബതികളുടെ മകള്‍ റിഫ്ന (24) ആണ്​ മരിച്ചത്​. യുവതി സഞ്ചരിച്ച സ്​കൂട്ടര്‍ എതിരെവന്ന സ്വകാര്യ ബസുമായും കാറുമായും കൂട്ടിയിടിച്ചാണ്​ അപകടം ഉണ്ടായത്.

   അല്‍ഹിന്ദ്​ ട്രാവല്‍സില്‍ പരിശീലനത്തിന്​ ചേര്‍ന്ന ഇവര്‍ ഭര്‍ത്താവ്​ സുഹൈലിന്റെ എലത്തൂരി​ലെ വീട്ടിലേക്ക്​ പോകുന്നതിനിടെയാണ്​ അപകടമുണ്ടായത്​. ശനിയാഴ്​ച രാത്രി ഏഴോടെയായിരുന്നു​ അപകടം. സഹോദരങ്ങള്‍: ലിറാഷ് (ടുട്ടു), ലറിഷ. ഖബറടക്കം ഞായറാഴ്​ച വൈകീട്ട്​ നാലിന്​ കാഞ്ഞിരത്തിങ്ങല്‍ ജുമാമസ്​ജിദ്​ ഖബറസ്​ഥാനില്‍.
   Published by:Anuraj GR
   First published:
   )}