കോഴിക്കോട്: വീട്ടിൽ കയറി ഭാര്യാപിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ബേപ്പൂർ ഒക്രതാളി ക്ഷേത്രത്തിനടുത്ത് കൊങ്ങാൽരത്ത് ഹൗസിൽ കെ. അജിത് കുമാറിനെയാണ് (41) പിടികൂടിയത്. ഈ മാസം 13നാണ് കേസിനാസ്പദമായ സംഭവം.
ഭാര്യ ഇയാൾക്കെതിരെ കുടുംബ കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. ഭാര്യ പരാതി നല്‍കിയതോടെ പ്രകോപിതനായ പ്രതി വൈകുന്നേരം വീട്ടിൽ കയറി തന്നെ വലിച്ചിഴച്ച് മർദ്ദിച്ചെന്നാണ് ഭാര്യാ പിതാവിന്റെ പരാതി.
വീട്ടിലെത്തി ആക്രമിച്ച പ്രതി നാഭിയ്ക്ക് തൊഴിച്ചതായും പട്ടിക കൊണ്ട് അടിച്ചതായും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബേപ്പൂർ ഇൻസ്പക്ടർ വി. സിജിത്ത് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ അജിത്ത് കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.