• HOME
  • »
  • NEWS
  • »
  • crime
  • »
  • നാലുമാസം ഗര്‍ഭിണിയായ മകളെ നടുറോഡിൽ ചവിട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

നാലുമാസം ഗര്‍ഭിണിയായ മകളെ നടുറോഡിൽ ചവിട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

രണ്ട് കൊലപാതക കേസുകളിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിയാണ് ഇയാളെന്ന് പൊലീസ്

  • Last Updated :
  • Share this:
    കൊല്ലം കടയ്ക്കലിൽ നാലുമാസം ഗര്‍ഭിണിയായ മകളെ ചവിട്ടി കൊലപ്പെടുത്താൻ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ. കിളിമാനൂർ കൊപ്പം സ്വദേശി സതീശനെയാണ് കടയ്ക്കൽ പ‍ൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കൊലപാതക കേസുകളിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

    കശുവണ്ടി ഫാക്ടറിയിലേക്ക് സ്കൂട്ടറില്‍ ജോലിക്ക് പോയ മകളെ വാഹനം തടഞ്ഞു നിര്‍ത്തി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ പ്രതിയെ തടഞ്ഞു വച്ചാണ് പൊലീസിന് കൈമാറിയത്. ഉപദ്രവം സഹിക്കാനാകാതെ പ്രതിയുടെ ഭാര്യ നേരത്തേ വീട് വിട്ടിറങ്ങിയിയതാണെന്നും പൊലീസ് വ്യക്തമാക്കി.

    സ്പിരിറ്റ് കേസ് പ്രതിയും മുന്‍ സിപിഎം നേതാവുമായ അത്തിമണി അനിലിനെ നാടുകടത്തി

    നിരവധി സ്പിരിറ്റ് കടത്ത് കേസുകളിൽ പ്രതിയായ പാലക്കാട് സ്വദേശി അത്തിമണി അനിൽകുമാറിന് പ്രവേശന വിലക്ക് ഏർപ്പെടുത്തി. പാലക്കാട് എസ്പിയുടെ ശുപാർശയെ തുടർന്ന് തൃശൂർ റേഞ്ച് ഐജിയാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. കാപ്പ നിയമപ്രകാരമാണ് നടപടി. പാലക്കാട് ജില്ലയിലേക്ക് ഒരു വർഷത്തേക്ക് കടക്കുന്നതിനാണ് പ്രവേശന വിലക്ക്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കും.

    കവർച്ച മുതൽ കൈപ്പറ്റുക , മാരകായുധങ്ങൾ ഉപയോഗിച്ച് ദേഹോപദ്രവം ഏൽപ്പിക്കുക, സ്പിരിറ്റ് കടത്തൽ, കവർച്ച മുതൽ ഒളിപ്പിയ്ക്കാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അനിൽകുമാറിന് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. സി പി എം ലോക്കൽ കമ്മറ്റിയംഗമായിരുന്ന അത്തിമണി അനിൽകുമാറിനെ സ്പിരിറ്റ് കടത്ത് കേസിൽ പ്രതിയായതിനെ തുടർന്ന് പാര്‍ട്ടി പുറത്താക്കിയിരുന്നു. 2022 ഫെബ്രുവരിയിലാണ് കവര്‍ച്ച ചെയ്ത കുഴല്‍പ്പണത്തിന്‍റെ പങ്ക് പറ്റിയ സംഭവത്തില്‍ അത്തിമണി അനില്‍ കുമാർ അറസ്റ്റിലായത്.

    Also Read- Honour Killing | ഇതരജാതിക്കാരനുമായി പ്രണയം; ഉറങ്ങിക്കിടന്ന മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി അച്ഛന്‍

    പാലക്കാട് കസബ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറില്‍ ദേശീയപാതയില്‍ പുതുശേരിക്കടുത്ത് മൂന്നംഗ സംഘം കാറ് തടഞ്ഞ് നിര്‍ത്തി പണം തട്ടിയിരുന്നു. ചിറ്റൂര്‍ സ്വദേശികളായ അഭിജിത്ത്, സുരേഷ്, പ്രശാന്ത് എന്നിവരായിരുന്നു പ്രതികള്‍. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് അത്തിമണി അനില്‍ കവര്‍ച്ചാ പണത്തിന്‍റെ പങ്ക് പറ്റിയതായി വിവരം ലഭിച്ചത്. കേസ് ഒതുക്കി തീര്‍ക്കാമെന്നു പറഞ്ഞാണ് വിഹിതം പറ്റിയത്.
    Published by:Rajesh V
    First published: