സ്നേഹിക്കുന്ന യുവതിയുടെ വിവാഹം ഉറപ്പിച്ച ദേഷ്യത്തില്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയുടെ അമ്മയെ മര്‍ദിച്ച യുവാവ് പിടിയില്‍. അയിരൂര്‍ കൈതേക്കോടി കോറ്റാത്തൂര്‍ ചോതുപ്ലാക്കല് ലിന്‍സു.ജി.വര്‍ഗീസ് (35) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് അക്രമം നടന്നത്.
യുവതിയുടെ നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില് കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അമ്മയെ ലിന്‍സു മര്‍ദിച്ചത്. യുവതിയുടെ അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കോയിപ്രം എസ്.ഐ അനൂപിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പുതിയകാവില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
READ ALSO- Arrest | ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടെന്നാരോപിച്ച് മർദനം; രണ്ട് CPM പ്രവർത്തകർ അറസ്റ്റിൽ; കൂടുതൽ അറസ്റ്റ് ഉണ്ടാകാമെന്നും പൊലീസ്
വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോയിപ്രം പോലീസ് ഇന്‍സ്പെകടര്‍ സജീഷ് കൂമാര്‍, സിപിഒമാരായ ജേക്കബ്, ശ്രീജിത്ത്, സൈഫുദ്ദീന് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Death Sentence | രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നു; 38കാരന് വധശിക്ഷ
രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച്(Rape) കൊലപ്പെടുത്തിയ(Murder) 38കാരന് വധശിക്ഷ(Death Sentence) വിധിച്ച് കോടതി. പൂനെയിലെ അതിവേഗ പോക്സോ കോടതിയാണ്(POCSO Court) വധശിക്ഷ വിധിച്ചത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
READ ALSO- Wife arrested | ഫോണ്‍ ചെയ്തു കൊണ്ടിരുന്ന ഭര്‍ത്താവിനെ ഭാര്യ കല്ല് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു; കാരണം സംശയം
കുട്ടിയെ കാണാതായതോടെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണത്തില്‍ റിക്ഷാ ഡ്രൈവറുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. കുഞ്ഞുമായി പോയ ഒരാളെ ഇറക്കി വിട്ട സ്ഥലം റിക്ഷ ഡ്രൈവര്‍ പൊലീസിന് മൊഴി നല്കി. തുടര്‍ന്ന് ഈ പരിസരത്ത് നടത്തിയ തെരച്ചിലിനൊടുവില്‍ ഒരു പാലത്തിന് അടിയിലെ പൈപ്പിനുള്ളില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
READ ALSO- Arrest |പ്രണയം നടിച്ച് സഹപാഠിയുടെ നഗ്നചിത്രം കൈക്കലാക്കി പ്രചരിപ്പിച്ചു; മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
മൃതദേഹ പരിശോധനയിലാണ് കുഞ്ഞ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന് വ്യക്തമായത്. ബലാത്സംഗത്തിനും കൊലപാതകത്തിനും ശേഷം സമീപത്തെ ഒരു ഇഷ്ടികച്ചൂളയ്ക്ക് സമീപം ഒളിച്ചിരുന്ന സഞ്ജയ് കട്കര്‍ എന്നയാളെ പൊലീസ് കണ്ടെത്തുകയായിരുന്നു.
ഡിഎന്‍എ സാംപിളുകള്‍ അടക്കമുള്ള തെളിവുകള്‍ വിലയിരുത്തിയ ശേഷമാണ് കോടതി വധശിക്ഷയ്ക്ക് ഉത്തരവിട്ടത്. തട്ടിക്കൊണ്ട് പോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്ക് വധശിക്ഷയ്ക്ക് വിധിച്ചത്. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സഞ്ജയ് ദേശ്മുഖാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.