HOME » NEWS » Crime » MAN ARRESTED FOR ATTACKING HIS WIFE WITH AN AXE IN MALAPPURAM RV TV

ഭാര്യ പൊലീസിൽ പരാതി നൽകി; ഭർത്താവ് പ്രതികാരമായി കോടാലികൊണ്ട് വെട്ടിപ്പരിക്കേൽപിച്ചു

ആക്രമണം ഭാര്യ സീനത്ത് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ.

News18 Malayalam | news18-malayalam
Updated: June 23, 2021, 3:01 PM IST
ഭാര്യ പൊലീസിൽ പരാതി നൽകി; ഭർത്താവ് പ്രതികാരമായി കോടാലികൊണ്ട് വെട്ടിപ്പരിക്കേൽപിച്ചു
അറസ്റ്റിലായ മുഹമ്മദ് സലീം
  • Share this:
മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ ഭാര്യയെ ഭർത്താവ് കോടാലികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. വഴിക്കടവ് കെട്ടുങ്ങൽ പാതാരി മുഹമ്മദ് സലീമാണ് ഭാര്യയെ കൈക്കോടാലികൊണ്ട് വെട്ടിയത്. ഇയാളെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ സീനത്തിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഭർത്താവ് മദ്യലഹരിയിൽ മർദിക്കുന്നുവെന്ന് ഇന്നലെ വൈകുന്നേരം സീനത്ത് വഴിക്കടവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഫോൺ വഴിയാണ് സീനത്ത് പരാതി പൊലീസിനെ അറിയിച്ചത്. ഇത് അന്വേഷിക്കാൻ വഴിക്കടവ് പൊലീസ് എത്തിയ സമയത്ത് സലീം ഒളിച്ചിരുന്നു. പൊലീസ് മടങ്ങിയ ശേഷം രാത്രിയോടെ വീട്ടിൽ ഉണ്ടായിരുന്ന കൈക്കോടാലി കൊണ്ട് സലീം സീനത്തിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

Also Read- ആലപ്പുഴയിൽ ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ; രണ്ടു ദിവസത്തിനുള്ളിൽ സമാനമായ അഞ്ചാം മരണം

തടയാൻ ശ്രമിച്ച പതിനേഴുകാരിയായ മകളെയും ഇയാൾ മർദിച്ചു. കുട്ടിയുടെ കൈക്ക് പ്രതി കടിച്ച് പരിക്കേൽപ്പിച്ചു. ഓടിയെത്തിയ അയൽവാസികളാണ് സലീമിനെ രക്ഷപ്പെടാൻ അനുവദിക്കാതിരുന്നത്. ഇയാളെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. സീനത്തിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തു എന്നാണ് വിവരം. മദ്യപിച്ചാൽ അക്രമകാരി ആകുന്ന സ്വഭാവക്കാരനാണ് സലീം. ഇയാൾക്കെതിരെ വധശ്രമത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പ് അനുസരിച്ചും ആണ് കേസെടുത്തിരിക്കുന്നത്.

'വിസ്മയയുടെ മരണത്തിൽ ശക്തമായ തെളിവുണ്ട്, ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റം'; കടുത്ത ശിക്ഷ ലഭിക്കുമെന്ന് ഐജി ഹർഷിത അട്ടല്ലൂരി

വിസ്‌മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ഐ ജി ഹര്‍ഷിത അട്ടല്ലൂരി. മെഡിക്കല്‍, ഇലക്ട്രോണിക്‌സ് തെളിവുകളെല്ലാം ശക്തമാണ്. കുറ്റക്കാര്‍ക്ക് ശക്തമായ ശിക്ഷ ലഭിക്കുമെന്നും ഐ ജി പറഞ്ഞു. വിസ്‌മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹർഷിത.

വിസ്‌മയയുടെ വീട്ടിലെത്തി കിരണ്‍ ആക്രമണം നടത്തിയ സംഭവത്തില്‍ വീട്ടുകാരുടെ സ്റ്റേറ്റ്‌മെന്‍റ് എടുത്തശേഷം കേസെടുക്കുമെന്ന് ഐ ജി വ്യക്തമാക്കി. അന്നത്തെ സംഭവത്തില്‍ പൊലീസിന്‍റെ ഭാഗത്തുനിന്നും വീഴ്‌ചയുണ്ടായിട്ടില്ല. വിവരം അറിഞ്ഞ ഉടന്‍ തന്നെ പൊലീസെത്തി ശക്തമായ നടപടിയെടുത്തു. കുട്ടിയുടെ ജീവിതം തകര്‍ക്കേണ്ടെന്ന് കരുതിയാണ് അവര്‍ കേസില്‍ നിന്നും പിന്മാറിയതെന്നും ഐ ജി പറഞ്ഞു.

Also Read- 'വിസ്മയാ, നിങ്ങളെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത്, സ്‌നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്'; മാപ്പ് പറഞ്ഞ് നടൻ കാളിദാസ് ജയറാം

വിസ്‌മയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡോക്‌ടറുമായി കൂടുതല്‍ സംസാരിക്കേണ്ടതുണ്ട്. അതുകൊണ്ട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ല. വിസ്‌മയയുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍ തുടങ്ങിയവരില്‍ നിന്നും മൊഴിയെടുക്കുമെന്നും ഐ ജി പറഞ്ഞു.

കൊലക്കുറ്റം 302 ആണ്. സ്ത്രീധനമരണമാണെങ്കില്‍ 304 (ബി) ആണ്. ഏഴു വര്‍ഷം തടവ് മുതല്‍ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ്. കൊലപാതകമാണോ എന്നതല്ല, ഒരു പെണ്‍കുട്ടിയുടെ ജീവന്‍ പോയതല്ലേ. ഇത് ഗുരുതരമായ കേസാണ്. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് വിശ്വാസമെന്നും ഐ ജി കൂട്ടിച്ചേർത്തു.
Published by: Rajesh V
First published: June 23, 2021, 3:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories