നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സംഗീത സംവിധായകന്‍ ജയ്‌സണ്‍ ജെ നായരെ ആക്രമിച്ച സംഭവം; ആക്രമ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

  സംഗീത സംവിധായകന്‍ ജയ്‌സണ്‍ ജെ നായരെ ആക്രമിച്ച സംഭവം; ആക്രമ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

  പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വീട്ടില്‍ ഒരു പാട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പോയതായിരുന്നു ജയ്‌സണ്‍ ജെ നായര്‍.

  • Share this:
  കടുത്തുരുത്തി:സംഗീത സംവിധായകന്‍ ജയ്‌സണ്‍ ജെ നായരെ വഴിയില്‍ ആക്രമിച്ച സംഭവത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.വൈക്കം മുച്ചയൂര്‍കാവ് സ്വദേശി അര്‍ജുനാണ് (18) പോലീസ് പിടിയിലായത്.അക്രമി സംഘത്തിലെ മറ്റ് രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ജയ്‌സനെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ ഉപയോഗിച്ച വാക്കത്തിയും പോലീസ് കണ്ടെത്തി. കടുത്തുരുത്തി പോലീസാണ് ജയ്‌സണ്‍ ജെ നായരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.

  വെച്ചൂര്‍ കല്ലറ റോഡില്‍ ചൊവ്വാഴ്ച രാത്രി ഏഴരയ്ക്ക് ആയിരുന്നു ആക്രമണം നടന്നത്. പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വീട്ടില്‍ ഒരു പാട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പോയതായിരുന്നു ജയ്‌സണ്‍ ജെ നായര്‍. ചര്‍ച്ചകള്‍ക്കുശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് റോഡില്‍ വച്ച് വാക്കത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ആണ് ജയ്‌സണ്‍ ഈ സംഭവം പുറംലോകത്തെ അറിയിച്ചത്. തുടര്‍ന്ന് പരാതിയൊന്നും നല്‍കാന്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ പോലീസ് അന്വേഷണം നടത്തി കേസിലെ പ്രതികളെ പിടികൂടുകയായിരുന്നു.

  ഒരു സുഹൃത്തിനെ ഫോണ്‍ വന്നപ്പോള്‍ വാഹനം ഒതുക്കി നിര്‍ത്തിയ ശേഷം സംസാരിക്കുമ്പോഴാണ് അക്രമ ശ്രമമുണ്ടായത്. ആദ്യം പാര്‍ക്ക് ചെയ്ത സ്ഥലത്ത് എത്തിയ മൂന്നംഗസംഘം വാഹനം ഇവിടെ പാര്‍ക്കു ചെയ്യാന്‍ പാടില്ല അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന് പറഞ്ഞു അവിടെനിന്നും മാറ്റാന്‍ ശ്രമിച്ചു. അവിടെ നിന്നും നൂറു മീറ്റര്‍ മാറി വാഹനം പാര്‍ക്ക് ചെയ്തപ്പോള്‍ വീണ്ടും മൂന്നംഗ സംഘമെത്തി അവിടെയും പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഘത്തില്‍ ഒരാള്‍ അന്‍പത് രൂപ വേണമെന്ന് ജയ്‌സണ്‍ ജെ നായരോട് ആവശ്യപ്പെട്ടു. താന്‍ എന്തിനാണ് പണം നല്‍കുന്നത് എന്ന് ജയ്‌സണ്‍ ജെ നായര്‍ ചോദിച്ചപ്പോള്‍ വാക്കത്തി എടുത്തു അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് ജയ്‌സണ്‍ ജെ നായരുടെ മൊഴി. സംഘത്തില്‍ ഒരാള്‍ തന്നെ തടഞ്ഞതോടെയാണ് അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വാക്കത്തിയുമായി വന്നയാളെ പിന്തിരിപ്പിക്കാന്‍ മറ്റുള്ളവര്‍ ശ്രമിച്ചപ്പോള്‍ താന്‍ ഞൊടിയിടയില്‍ കാറോടിച്ച് രക്ഷപ്പെടുകയായിരുന്നു എന്നാണ് അദ്ദേഹം കടുത്തുരുത്തി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

  ആള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ വാഹനം രാത്രികാലങ്ങളില്‍ നിര്‍ത്താന്‍ പാടില്ല എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ജയ്‌സണ്‍ ജെ നായര്‍ സോഷ്യല്‍ മീഡിയ വഴി അക്രമസംഭവങ്ങള്‍ വെളിപ്പെടുത്തിയത്. ഇത്തരം കേന്ദ്രങ്ങളില്‍ ആക്രമിക്കപ്പെട്ടാല്‍ രക്ഷപ്പെടാന്‍ ഏറെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം ജനങ്ങളോടായി പറഞ്ഞിരുന്നു. തര്‍ക്കങ്ങള്‍ ഉണ്ടാകാതെ തന്ത്രപരമായി രക്ഷപ്പെടാനാണ് ശ്രമിക്കേണ്ടത് എന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ലൈവ് വന്ന് വ്യക്തമാക്കിയിരുന്നു. ഏതായാലും ഇത്തരം ആളൊഴിഞ്ഞ മേഖലകളില്‍ പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ഇതിനകം ഉയര്‍ന്നു വന്നിട്ടുണ്ട്.
  Published by:Jayashankar AV
  First published:
  )}