തിരുവനന്തപുരം: അയൽവാസിയായ വീട്ടമ്മയെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ 47കാരൻ പിടിയിൽ. ഇടയ്ക്കോട് കൊച്ചുപരുത്തി ആറ്റുവിളാകം വീട്ടിൽ ജി. ഷിബു (47)വിനെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്. കൊച്ചുപരുത്തി സ്വദേശി സുജയ്ക്കാണ് വെട്ടേറ്റത്. ഇരുവരും ബന്ധുക്കളാണ്. കുട്ടികൾ തമ്മിലുള്ള തർക്കം വീട്ടുകാർ ഏറ്റെടുത്തതാണ് അക്രമത്തിനു വഴിതെളിച്ചത്.
ഇരുവരുടെയും മക്കൾ തമ്മിൽ കഴിഞ്ഞദിവസം തർക്കമുണ്ടായിരുന്നു. ഇത് ചോദിക്കാൻ എത്തിയ ഷിബുവും സുജയും തമ്മിൽ വാക്കേറ്റമുണ്ടാക്കുകയായിരുന്നു. തുടർന്ന് ഷിബു വീട്ടിൽപ്പോയി വെട്ടുകത്തിയുമായെത്തി സുജയെ ആക്രമിക്കുകയായിരുന്നു.
മുഖത്തും കൈക്കും വെട്ടേറ്റ സുജ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. ആറ്റിങ്ങൽ ഇൻസ്പെക്ടർ തൻസീം അബ്ദുൽസമദിന്റെ നേതൃത്വത്തിൽ എസ്.ഐ. അനൂപ്, എസ്.സി.പി.ഒ.മാരായ അജിത്ത്, ഷാനവാസ്, സി.പി.ഒ. പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.