കൊല്ലം: കരിക്കോട്( Karicode) ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് സമൂഹസദ്യ നടത്തിയില്ലെന്ന് ആരോപിച്ച് ക്ഷേത്രഭരണസമിതി പ്രസിഡന്റിനെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍ (Arrest)
ചാത്തിനാംകുളം കുരുന്നാമണിക്ഷേത്രത്തിനുസമീപം റാംഗലത്തുവീട്ടില് ശിവപ്രസാദിനെ (43) നെയാണ് കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച പ്രതി ക്ഷേത്രസമിതി പ്രസിഡന്റിന്റെ ചായക്കടയില്‍ വരികയും
കല്ലുകൊണ്ട് ക്ഷേത്രഭരണസമിതി പ്രസിഡന്റ് തമ്പിയുടെ തലക്ക് അടിക്കുകയും ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
ക്ഷേത്രത്തില്‍ സമൂഹസദ്യ നടത്തണമെന്ന ഇയാളുടെ ആവശ്യം ഭരണസമിതി തള്ളിയതാണ് അക്രമണത്തിന് പിന്നിലെ കാരണമെന്ന് ഇന്‍സ്പെക്ടര്‍ കെ.വിനോദ് പറഞ്ഞു.
എസ്.ഐ.മാരായ എ.പി.അനീഷ്, സ്വാതി, എ.എസ്.ഐ. സുനില്‍, മധു, സി.പി.ഒ.മാരായ സുധീര്‍, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അതേ സമയം ആലപ്പുഴയില്‍ മാരകശേഷിയുള്ള മയക്കുമരുന്നുമായി(Drug) രണ്ട് യുവാക്കളെ പൊലീസ് പിടികൂടി(Arrest). കുമ്പളങ്ങി സ്വദേശികളായ യുവാക്കളാണ് ഹാഷിഷ് ഓയിലുമായി അര്‍ത്തുങ്കല്‍ പൊലീസിന്റെ പിടിയിലായത്. കുമ്പളങ്ങി പുളിയക്കല്‍ ജോസഫ് ഷാന്‍ജിന്‍ (22), കുമ്പളങ്ങി ബാവക്കാട്ട് റിതിക്ക് (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയതത്.
പ്രതികളുടെ പക്കല്‍ നിന്ന് 110 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി. 56 ചെറിയ ബോട്ടിലുകളിലാക്കി ബൈക്കിന്റെ ടൂള്‍ ബോക്സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്‍. എറണാകുളത്തുനിന്നും ബൈക്കില്‍ ചേര്‍ത്തല, അര്ത്തുങ്കല്ഭാഗത്ത് ചെറുകിട വില്‍പ്പനയ്ക്കായി എത്തിച്ചതാണ് ഇതെന്ന് പൊലീസ് പറഞ്ഞു.
Also Read-Sexual Harassment | ലൈംഗിക അതിക്രമം: മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ മൂന്ന് കേസുകൾ; പ്രതി രാജ്യം വിട്ടെന്ന് പൊലീസ്
ഒരു കുപ്പിക്ക് 7000 മുതല്‍ 10000 രൂപ വിലപറഞ്ഞുറപ്പിച്ച് കൊണ്ടുവന്നതാണ് ഹാഷിഷ് ഓയിലെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.