നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വിദേശത്തിരുന്ന് 11-കാരിയെ ലൈംഗിക ചേഷ്ടകള്‍ ചെയ്യിച്ച് വിഡിയോ പകര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

  വിദേശത്തിരുന്ന് 11-കാരിയെ ലൈംഗിക ചേഷ്ടകള്‍ ചെയ്യിച്ച് വിഡിയോ പകര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

  കുട്ടിക്ക് ഓണ്‍ലൈന്‍ ട്യൂഷന്‍ എടുക്കാമെന്ന് പറഞ്ഞുകൊണ്ട് മൊബൈല്‍ നമ്പര്‍ വാങ്ങുകയായിരുന്നു

  News18 Malayalam

  News18 Malayalam

  • Share this:
   പാമ്പാടി: വിദേശത്തിരുന്ന് 11 കാരിയെ വീഡിയോകോളില്‍ വിളിച്ച് ലൈംഗിക ചേഷ്ടകള്‍ ചെയ്യിപ്പിച്ച് റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വിദേശമലയാളിയായ എസ് ഷിജു(35)വിനെ കോട്ടയം പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. മലേഷ്യയിലായിരുന്ന പ്രതി മിസ്ഡ് കോളിലൂടെ വീട്ടുകാരുമായി അടുപ്പം സ്ഥാപിച്ചത്.

   ഇയാള്‍ വിളിച്ചപ്പോള്‍ കുട്ടിയുടെ മുത്തശ്ശി ഫോണെടുക്കുകയും വിദേശത്തുള്ള ബന്ധുവാണെന്ന് തെറ്റിദ്ധരിച്ച് ഇയാളുമായി വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. പിന്നീട് ഇത് മുതലാക്കി പലതവണ വിളിച്ച് മുത്തശ്ശിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. കുട്ടിയുടെ മതാപിതാക്കള്‍ വിദേശത്താണ്.

   Also Read-യൂത്ത് കോണ്‍ഗ്രസുകാര്‍ അടിയും കൊണ്ടു; പിഴയും അടിച്ചു; ലാത്തിച്ചാര്‍ജില്‍ പൊലീസിന്റെ ലാത്തി പൊട്ടിയതിന് പിഴ 22,000 രൂപ

   കുട്ടിക്ക് ഓണ്‍ലൈന്‍ ട്യൂഷന്‍ എടുക്കാമെന്ന് പറഞ്ഞുകൊണ്ട് മൊബൈല്‍ നമ്പര്‍ വാങ്ങുകയായിരുന്നു. പിന്നീട് ഇതിന്റെ പേരില്‍ കുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും ചെയ്തു. ഓണ്‍ലൈന്‍ ക്ലാസെന്ന പേരില്‍ കുട്ടിയെ തനിച്ച് മുറിയില്‍ കയറ്റിയശേഷം നിര്‍ബന്ധിച്ച് ലൈംഗികചേഷ്ടകള്‍ ചെയ്യിപ്പിക്കുകയായിരുന്നു. ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

   പിന്നീട് കുട്ടിയുടെ അശ്ലീല വീഡിയോ പകര്‍ത്തുമെന്ന ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പാമ്പാടി പൊലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പാമ്പാടി എസ് ഐ വി എസ് അനില്‍കുമാര്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി മലേഷ്യയിലാണെന്ന് തിരിച്ചറിഞ്ഞു.

   Also Read-രഖിലിന്റെ പക്കലുണ്ടായിരുന്നത് മാരക പ്രഹര ശേഷിയുള്ള തോക്ക്; കോതമംഗലം പോലീസ് കണ്ണൂരിൽ

   പ്രതിയുടെ പാസ്‌പോര്‍ട്ടും രേഖകളും ശേഖരിച്ച ശേഷം സൈബര്‍ സെല്ലിന്റെ സഹായത്തോടെ മാസങ്ങളോളം രഹസ്യമായി പൊലീസ് ഇയാളെ പിന്തുടര്‍ന്നു. വ്യാഴാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ എത്തുമെന്ന് വിവരം ലഭിക്കുകയും ചെന്നൈ പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടി.

   Also Read-തലശ്ശേരിയിൽ കഞ്ചാവ് വേട്ട; 12.5 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

   പ്രതിയെ മീനമ്പാക്കം കോടതിയ ഹാജരാക്കിയശേഷം പാമ്പാടി സ്റ്റേഷനിലെത്തിച്ചു. വിശദമായ അന്വേഷണത്തില്‍ പ്രതി ഇത്തരത്തില്‍ നിരവധി സ്ത്രീകളെയും കുട്ടികളെയും വിളിച്ച് വിഡിയോ പകര്‍ത്തിയതായി കണ്ടെത്തി. പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
   Published by:Jayesh Krishnan
   First published:
   )}