തിരുവനന്തപുരം:കഴക്കൂട്ടത്ത് വീട്ടമ്മയെ പീഡിപ്പിക്കാന്‍ (Rape case) ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍.തുമ്പ പുതുവല്‍ പുരയിടത്തില്‍ ജോളി എന്നു വിളിക്കുന്ന എബ്രഹാം ജോണ്സണ് (39) അറസ്റ്റിലായത്.
ഫെബ്രുവരി 19-ന് പുലര്‍ച്ചെ വീട്ടുമുറ്റത്തു പത്രം എടുക്കാനെത്തിയ വീട്ടമ്മയെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ നിരവധി ക്രിമില്‍ കേസുകളില്‍ പ്രതിയാണ്.
2015-ലെ ഒരു ബലാത്സംഗക്കേസില്‍ രണ്ടുവര്‍ഷം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഒളിവിലായിരുന്ന പ്രതിയെ കഴക്കൂട്ടം എസ്.എച്ച്.ഒ. ജെ.എസ്.പ്രവീണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Attack | വാടക വീട്ടില്‍ നിന്ന് ഒഴിയാനാവശ്യപ്പെട്ട ബ്രോക്കറെ വെട്ടി യുവതി; വൈരാഗ്യത്തില്‍ തിരിച്ച് വെട്ടി ബ്രോക്കര്‍
വാടക വീട് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഒഴിയാനാവശ്യപ്പെട്ട ബ്രോക്കറായ(Broker) യുവാവിനെ വെട്ടുകത്തികൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ച് യുവതി. പ്രകോപിതനായ യുവാവ് തിരിച്ചെത്തി യുവതിയെയും വെട്ടിപരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ രണ്ടു പേരെയും പൊലീസ് അറസ്റ്റ്(Arrest) ചെയ്തു. കമലേശ്വരം ഹൗസ് നമ്പര്‍ 18ല്‍ ജയന്(40), കമലേശ്വരം വലിയവീട് ലൈനില്‍ ഹൗസ് നമ്പര്‍ 30ല്‍ രമ്യ(37) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
യുവാവിനെ തലയ്ക്കും കൈയ്ക്കും വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. യുവാവ് തിരിച്ചെത്തി യുവതിയുടെ തലയ്ക്കും ചുണ്ടിനും കൈയ്ക്കും വെട്ടുകയായിരുന്നു. പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം.
കമലേശ്വരത്തെ വലിയവീടിന് സമീപത്താണ് യുവതിക്ക് വാടകയ്ക്കു വീടെടുത്ത് നല്‍കിയിരുന്നത്. കാലാവധി കഴിഞ്ഞിട്ടും മാറാത്തത്തിനെ തുടര്‍ന്ന് വീട്ടുടമ ബ്രോക്കറായ ജയനെ വിളിച്ച് കാര്യമറിയിച്ചു. ഇതേക്കുറിച്ച് സംസാരിക്കാനെത്തിയ ജയനുമായി യുവതി വഴക്കുണ്ടാകുകയും തര്‍ക്കത്തിനൊടുവില്‍ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.
Also Read-Arrest | സ്ത്രീയുടെ ഫോട്ടോയും ഫോണ്‍നമ്പറും ചേര്‍ത്ത് റോഡരികില്‍ അസഭ്യ പോസ്റ്ററുകള്‍ പതിച്ചു; യുവാവ് പിടിയില്‍
അറസ്റ്റുചെയ്ത ഇരുവര്‍ക്കുമെതിരേ വധശ്രമത്തിന് പൂന്തുറ പോലീസ് കേസെടുത്തു. ശംഖുംമുഖം അസി. കമ്മിഷണര്‍ ഡി.കെ.പൃഥ്വിരാജ്, എസ്.എച്ച്.ഒ. ബി.എസ്.സജികുമാര്‍, എസ്.ഐ. വിമല്‍ എസ്., എ.എസ്.ഐ.മാരായ ബീനാബീഗം, സന്തോഷ്, സി.പി.ഒ. ബിജു ആര്.നായര്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാന്‍ഡു ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.