നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഭാര്യാ സഹോദരനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

  ഭാര്യാ സഹോദരനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

  ഒരു വർഷമായി ഭാര്യയുമായി അകന്നു കഴിയുന്ന യൂസഫ്, കഴിഞ്ഞ ദിവസം നടത്തിയ ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടതോടെയാണ് ഭാര്യസഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോഴിക്കോട്: ഭാര്യ സഹോദരനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിലായി. കാരശ്ശേരി സ്വദേശി യൂസഫാണ് പിടിയിലായത് കാരശ്ശേരി കൽപ്പൂര് വെച്ച് നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു. കൽപ്പൂർ സ്വദേശി മുഹമ്മദ് റിയാസിനാണ് പരിക്കേറ്റത്.

   ശനിയാഴ്ച പകൽ 12 മണിയോടെയായിരുന്നു സംഭവം. കൽപ്പൂര് അങ്ങാടിയിൽ നിൽക്കുകയായിരുന്ന റിയാസിനെ മെഷീൻ വാളുപയോഗിച്ച് പ്രതി അക്രമിക്കുകയായിരുന്നു. മെഷീൻ വാളുപയോഗിച്ച് തന്‍റെ കഴുത്തിന് അക്രമിക്കുകയായിരുന്നു എന്നും എന്നാൽ കൈ കൊണ്ട് തടഞ്ഞതിനാൽ രക്ഷപ്പെടുകയായിരുന്നു എന്നും പരിക്കേറ്റ റിയാസ് പറഞ്ഞു.

   സംഭവം നടന്ന ഉടനെ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു. മുക്കം ഇൻസ്പെക്ടർ പ്രജീഷിന്‍റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു. ഒരു വർഷമായി റിയാസിന്‍റെ സഹോദരിയുമായി അകന്ന് കഴിയുകയായിരുന്നു യൂസഫ്. ഇതുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചകൾ കഴിഞ്ഞ ദിവസം നടന്നതായും വിവരമുണ്ട്. എന്നാൽ ചർച്ച വിജയിച്ചിരുന്നില്ല. അതിനിടെയാണ് ശനിയാഴ്ച രാവിലെ കൽപ്പൂര് അങ്ങാടിയിൽ വെച്ച് അക്രമം നടന്നത്.

   റെസ്റ്റോറന്‍റിൽ ഭക്ഷണം കഴിക്കാൻ എത്തിയവരുടെ കാർ തട്ടിയെടുത്ത സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ

   മലപ്പുറം: ദേശീയപാതയിലെ കോട്ടക്കൽ ചങ്കുവെട്ടിയിലെ റസ്റ്റോറന്റിൽ കുടുംബവുമായി ഭക്ഷണം കഴിക്കാൻ എത്തിയ വ്യക്തിയുടെ കാർ സെക്യൂരിറ്റി ജീവനക്കാരൻ തട്ടിയെടുത്തു. പാർക്ക് ചെയ്യാൻ ഏൽപ്പിച്ച വാഹനവുമായാണ് സെക്യൂരിറ്റി ജീവനക്കാരൻ കടന്നുകളഞ്ഞത്. സംഭവത്തിൽ മലപ്പുറം വള്ളിക്കുന്ന് സ്വദേശി മുനീബ് പോലീസിന്റെ പിടിയിലായി.

   Also Read- ട്രെയിൻ യാത്രയ്ക്കിടെ 20കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; നാലുപേർ അറസ്റ്റിൽ

   കോട്ടക്കൽ ചങ്കുവെട്ടിയിലെ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ സയീദ് സഫ്‌വാന്റെ കാറാണ് ഇതേ റസ്റ്റോറന്റിൽ സെക്യൂരിറ്റിയായി നിന്ന മുനീബ് തട്ടിയെടുത്തത്. ജ്യേഷ്ഠന്റെ വിവാഹാവശ്യത്തിന് തുണിത്തരങ്ങൾ വാങ്ങിയ ശേഷമാണ് സഫ്‌വാനും കുടുംബവും റെസ്റ്റോറന്റിലെത്തിയത്. കാർ പാർക്ക് ചെയ്യാൻ താക്കോൽ സെക്യൂരിറ്റി ജീവനക്കാരനായ മുനീബിന് കൈമാറി. ഭക്ഷണം കഴിച്ചശേഷം തിരികെയെത്തിയപ്പോഴാണ് കാർ കാണാനില്ലെന്നു മനസ്സിലാക്കിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കാർ സെക്യൂരിറ്റി ജീവനക്കാരൻ കൊണ്ടുപോയതായി മനസ്സിലാക്കി. തുടർന്നു കോട്ടക്കൽ പൊലീസിൽ പരാതി നൽകി.

   പൊലീസ് വിവരം മറ്റു സ്റ്റേഷനുകളിലേക്ക് കൈമാറിയതിനെത്തുടർന്ന് കോഴിക്കോട് ജില്ലയിലും പൊലീസ് പരിശോധന കർശനമാക്കി. ഇതിനിടെ കാറുമായി കടന്ന് മുനീബ് കോഴിക്കോട്ടേക്കാണ് വന്നത്. അമിതവേഗത്തിൽ വന്ന കാർ ചെമ്മങ്ങാട് എസ് ഐ എ. കെ. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പെട്രോളിങ് സംഘം ശ്രദ്ധിച്ചു. വെട്ടിച്ചു പോയ കാറിനെ പിന്തുടർന്ന പൊലീസ് സംഘം പരപ്പിൽ ജംഗ്‌ഷനിൽ വെച്ച് പിടികൂടുകയായിരുന്നു. തുടർന്ന് കോട്ടക്കലിൽ നിന്ന് കാർ ഉടമയും റെസ്റ്റോറന്റ് ഉടമയും സ്റ്റേഷനിലെത്തി. പ്രതിയെ കോട്ടക്കൽ പൊലീസിനു കൈമാറി. ഇയാൾ സമാനമായ അഞ്ചോളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
   Published by:Anuraj GR
   First published: