ചെന്നൈ: അമേരിക്കൻ സ്വദേശിനിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിലായിത്. തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിലാണ് സംഭവം. തിരുവണ്ണാമലൈയിലെ ആശ്രമങ്ങൾ സന്ദർശിക്കാനെത്തിയതായിരുന്നു യുവതി. താൻ ഒരു സന്യാസിയാണെന്ന് വിശ്വസിപ്പിച്ചാണ് യുവാവ് അമേരിക്കൻ സ്വദേശിനിയെ താമസസ്ഥലത്തുവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്.
ഹൈന്ദവ ആത്മീയതയിൽ ആകൃഷ്ടയായാണ് അമേരിക്കൻ സ്വദേശിനി തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിലെത്തിയത്. ഇതിനിടെയാണ് യുവാവ് സന്ന്യാസിയാണെന്ന് യുവതിക്കൊപ്പം കൂടുകയായിരുന്നു. യുവതി വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തിയ യുവാവ്, അവരെ കടന്നുപിടിക്കുകയും രഹസ്യഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു. ഇതോടെ കുതറിമാറിയ യുവതി അവിടെനിന്ന് ഓടിരക്ഷപെടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.