• HOME
  • »
  • NEWS
  • »
  • crime
  • »
  • യത്തീംഖാനയിൽ വാങ്ക് വിളിക്കാത്തതിന് ബുദ്ധിമാന്ദ്യമുള്ള കുട്ടിക്ക് ക്രൂര മർദ്ദനം; യുവാവ് അറസ്റ്റിൽ

യത്തീംഖാനയിൽ വാങ്ക് വിളിക്കാത്തതിന് ബുദ്ധിമാന്ദ്യമുള്ള കുട്ടിക്ക് ക്രൂര മർദ്ദനം; യുവാവ് അറസ്റ്റിൽ

മാതാവ് നേരത്തെ മരിക്കുകയും. പിതാവ് ഉപേക്ഷിച്ചുപോകുകയും ചെയ്ത കുട്ടിയെ നാട്ടുകാർ ചേർന്നാണ് യത്തീംഖാനയിൽ എത്തിച്ചത്

siyad arrest

siyad arrest

  • Last Updated :
  • Share this:
കൊല്ലം: യത്തീംഖാനയിൽ വാങ്ക് വിളിക്കാത്തതിന് ബുദ്ധിമാന്ദ്യമുള്ള കുട്ടിക്ക് ക്രൂരമർദ്ദനമേറ്റു. കൊല്ലം ചിതറയിലാണ് സംഭവം. യത്തീംഖാനയിൽ കൃത്യസമയത്ത് വാങ്ക് വിളിക്കാത്തതിനാണ് പതിനഞ്ചുകാരനെ മൃഗീയമായി തല്ലിച്ചതച്ചത്. സംഭവവുമായി ബന്ധപ്പെട്ട്  കണ്ണനല്ലൂർ ആറാട്ടുപുഴ സ്വദേശി സിയാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മാതാവ് നേരത്തെ മരിക്കുകയും. പിതാവ് ഉപേക്ഷിച്ചുപോകുകയും ചെയ്ത കുട്ടിയെ നാട്ടുകാർ ചേർന്നാണ് യത്തീംഖാനയിൽ എത്തിച്ചത്. സ്ഥിരമായി വാങ്ക് വിളിക്കുന്നത് ഈ കുട്ടിയായിരുന്നു. കഴിഞ്ഞ ദിവസം കൃത്യസമയത്ത് വാങ്ക് വിളിച്ചില്ലെന്ന കാരണം പറഞ്ഞാണ്  യത്തീംഖാനയിലെ അന്തേവാസിയും നടത്തിപ്പുകാരുടെ സന്തത സഹചാരിയുമായ കണ്ണനല്ലൂർ ആറാട്ടുപുഴ സ്വദേശി സിയാദ് കുട്ടിയെ മർദ്ദിച്ചത്. കടയ്ക്കൽ പോലീസ് ഇയാളെ അറസ്റ്റു ചെയ്തു. പതിനഞ്ചുകാരന്റെ പൃഷ്ഠഭാഗം തുടർച്ചയായുള്ള അടിയിൽ പൊട്ടി ചോരയൊലിച്ച നിലയിലായിരുന്നു. ശരീരമാസകലം മർദ്ദനമേൽക്കുകയും ചെയ്തു.

പഠന വൈകല്യം പ്രകടിപ്പിക്കുമായിരുന്ന കുട്ടിക്ക് പാഠ്യവിഷയങ്ങൾ കൃത്യമായി ഗ്രഹിക്കാനും തെറ്റുകൂടാതെ വാങ്ക് വിളിക്കാനും കഴിഞ്ഞിരുന്നില്ല. ഇക്കാര്യം അറിയാമെങ്കിലും കുട്ടിയെ കൊണ്ട് നിർബന്ധപൂർവം വാങ്ക് വിളിപ്പിക്കുകയായിരുന്നു.

പ്രതി കുട്ടിയെ കമ്പ് ഉപയോഗിച്ചും പട്ടിക കോൽ ഉപയോഗിച്ചുമാണ് ക്രൂരമായി ശരീരത്തിന് പിൻഭാഗത്തും തുടകളിലും തലയിലും മർദ്ദിച്ച്  മാരകമായി പരിക്കേല്‍പ്പിച്ചത്. മർദ്ദിച്ചയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.  കടക്കൽ ഇൻസ്പെക്ടർ രാജേഷ്, എസ് ഐ സജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
First published: