നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • സ്റ്റേഷനിൽവെച്ച് പൊലീസുകാരെ മർദ്ദിച്ചയാൾ അറസ്റ്റിൽ; സംഭവം ഭാര്യയുടെ പരാതിയിൽ വിളിച്ചുവരുത്തിയപ്പോൾ

    സ്റ്റേഷനിൽവെച്ച് പൊലീസുകാരെ മർദ്ദിച്ചയാൾ അറസ്റ്റിൽ; സംഭവം ഭാര്യയുടെ പരാതിയിൽ വിളിച്ചുവരുത്തിയപ്പോൾ

    ഭാര്യയുടെ പരാതിയെക്കുറിച്ച് ചോദച്ച് അറിയുന്നതിനിടെ ജോണി എസ്.ഐയെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ആയിരുന്നു

    Johny_arrest

    Johny_arrest

    • Share this:
      കൊച്ചി: പൊലീസ് സ്റ്റേഷനില്‍ അതിക്രമം കാട്ടിയയാൾ അറസ്റ്റിൽ. ഭാര്യയുടെ പരാതിയിൽ വിളിച്ചുവരുത്തിയപ്പോൾ സ്റ്റേഷനിൽവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊലീസുദ്യോഗസ്ഥരെ മര്‍ദിക്കുകയും ചെയ്ത കുട്ടമംഗലം പിറക്കുന്നം മാറച്ചേരിയില്‍ വീട്ടില്‍ ജോണി (57) എന്ന ആളെയാണ് അറസ്റ്റ് ചെയ്തത്. ജോണി ജോലി സ്ഥലത്ത് എത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി കഴിഞ്ഞ ദിവസം ഭാര്യ കോതമംഗലം പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഇതേത്തുടർന്നാണ് ജോണിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്.

      എന്നാൽ ഭാര്യയുടെ പരാതിയെക്കുറിച്ച് ചോദച്ച് അറിയുന്നതിനിടെ ജോണി എസ്.ഐയെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ആയിരുന്നു. തടയാനെത്തിയ രണ്ട് പൊലീസുദ്യോഗസ്ഥര്‍ക്കും മര്‍ദ്ദനമേറ്റു. തുടർന്ന് ഇയാൾ പൊലീസ് സ്റ്റേഷനിലെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഏറെ ശ്രമപ്പെട്ടാണ് ജോണിയെ പൊലീസുകാർ കീഴടക്കിയത്. ഭാര്യയെ ഭീഷണിപ്പെടുത്തിയതിനും, സ്റ്റേഷനില്‍ അക്രമം കാണിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

      ലോഡ്ജിൽ മുറിയെടുത്ത യുവതിയുവാക്കളിൽനിന്ന് മാരക മയക്കുമരുന്ന് പിടികൂടി

      പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ ശേഷം കുമിളിയിൽ ലോഡ്ജിൽ മുറിയെടുത്ത യുവതിയുവാക്കളിൽനിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ (MDMA) പിടികൂടി. കൊടുങ്ങല്ലൂർ സ്വദേശിനി സാന്ദ്ര(20), ഇടുക്കി മുറിഞ്ഞപുഴ സ്വദേശി ഷെബിൻ മാത്യു(34) എന്നിവരാണ് എംഡിഎംഎയുമായി പിടിയിലായത്. ഇവരിൽനിന്ന് 0.06 ഗ്രാം എം ഡി എം എ കണ്ടെടുത്തു. കുമിളിയിൽനിന്നാണ് ഇരുവരെയും വണ്ടിപ്പെരിയാർ എക്സൈസ് (Kerala Excise) പിടികൂടിയത്. പീരുമേട് കോടതിയിൽ (Court) ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

      കുമളി ടൗണിലെ ഹൈറേഞ്ച് റസിഡന്‍സിയില്‍ ബുധനാഴ്ച രാത്രിയാണ് ഇരുവരും താമസിക്കാനെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ ഇവര്‍ താമസിക്കുന്ന മുറിയില്‍ എക്സൈസ് സംഘം എത്തി പരിശോധന നടത്തിയാണ് ലഹരിമരുന്ന് കണ്ടെടുത്തത്. പാരാമെഡിക്കല്‍ കോഴ്സ് പൂര്‍ത്തിയാക്കിയ സാന്ദ്ര ഇന്‍സ്റ്റാഗ്രാം വഴിയാണ് ഷെബിനുമായി സൗഹൃദത്തിലായത്. തേക്കടിയില്‍ ചെറുകിട റിസോര്‍ട്ട് നടത്തുകയാണ് ഷെബിൻ. ഗുജറാത്തിലുള്ള ബന്ധുവാണ് ലഹരിമരുന്ന് നല്‍കിയതെന്നാണ് സാന്ദ്ര എക്സൈസ് സംഘത്തോട് പറഞ്ഞത്. ഇത് ശരിയാണോയെന്ന എക്സൈസ് പരിശോധിച്ചുവരികയാണ്.

      വണ്ടിപ്പെരിയാര്‍ എക്സൈസ് ഓഫീസിലെ അസി.ഇന്‍സ്പെക്ടര്‍ ബിനീഷ് സുകുമാരന്‍, പ്രിവന്‍്റീവ് ഓഫീസര്‍.ഡി. സതീഷ് കുമാര്‍, രാജ് കുമാര്‍, ഉദ്യോഗസ്ഥരായ ദീപു കുമാര്‍, വരുണ്‍.എസ്.നായര്‍, സിന്ധു.കെ.തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

      വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ

      കൊല്ലം: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിക്കുകയും മകളുടെ മുന്നിൽവെച്ച് അപമാനിക്കുകയും ചെയ്ത ആള്‍ അറസ്റ്റില്‍. കൊല്ലം കണ്ണനല്ലൂര്‍ കള്ളിക്കാട് തൊടിയില്‍ പുത്തന്‍വീട്ടില്‍ മുഹമ്മദ് റാഫിയെ(38) ആണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റാഫിയുടെ സുഹൃത്ത് യുവതിക്ക് പലിശയ്ക്ക് പണം നൽകിയിരുന്നു. പണം പിരിക്കാനായി എത്തിയപ്പോഴാണ് മുഹമ്മദ് റാഫി യുവതിയെ കടന്നുപിടിച്ചത്.

      പലിശ നൽകുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെയാണ് മുഹമ്മദ് റാഫി യുവതിയെ കടന്നുപിടിച്ചത്. അമ്മയെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ പതിമൂന്നുകാരിയായ മകളെയും മുഹമ്മദ് റാഫിയും സുഹൃത്തും ചേർന്ന് ഉപദ്രവിച്ചു. കുട്ടിയുടെ മുന്നില്‍ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു.

      Also Read- യുവതി വിഷക്കായ കഴിച്ച് മരിച്ച സംഭവം; ഭർത്താവും കുടുംബവും അറസ്റ്റിൽ

      ആക്രമണത്തിൽ പരിക്കേറ്റ അമ്മയും മകളും കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. യുവതിയുടെ പരാതിയില്‍ കൊട്ടിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുഹമ്മദ് റാഫി അറസ്റ്റിലായത്. കൊല്ലത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
      Published by:Anuraj GR
      First published:
      )}