HOME » NEWS » Crime » MAN ARRESTED FOR BEATING UP HOUSEWIFE IN KOVALAM

കോവളത്ത് വീട്ടമ്മയെ നടുറോഡിലിട്ട് മർദ്ദിച്ചയാൾ അറസ്റ്റിൽ

മഹിളാ അസോസിയേഷൻ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നവഴിയാണ് വീട്ടമ്മ ആക്രമിക്കപ്പെട്ടത്. അക്രമി വീട്ടമ്മയെ കടന്നുപിടിക്കുകയും മർദ്ദിക്കുകയുമായിരുന്നു

News18 Malayalam | news18-malayalam
Updated: July 7, 2021, 6:02 PM IST
കോവളത്ത് വീട്ടമ്മയെ നടുറോഡിലിട്ട് മർദ്ദിച്ചയാൾ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: കോവളം വെങ്ങാന്നൂരിൽ നടുറോഡിലിട്ട് വീട്ടമ്മയെ അടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. കോവളം കമുകിൻകുഴി വസന്തനിവാസിൽ പ്രീവണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്.

മഹിളാ അസോസിയേഷൻ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നവഴിയാണ് വീട്ടമ്മ ആക്രമിക്കപ്പെട്ടത്. പ്രവീൺ വീട്ടമ്മയെ കടന്നുപിടിക്കുകയും മർദ്ദിക്കുകയുമായിരുന്നു. പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ വാഹനം തടഞ്ഞുനിർത്തി വീണ്ടും മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. പ്രവീണിനെതിരെ പൊലീസ് വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.

'ഭർത്താവിന് മുന്നിൽ വച്ചും ബലാത്സംഗം ചെയ്തു'; ചരിത്രവനിത ഭൻവാരി ദേവിയുടെ മകനെതിരെ പരാതിയുമായി യുവതി

1990കളിൽ ബലാത്സംഗത്തിന് എതിരെ കോടതികളിൽ നിയമപോരാട്ടം നടത്തിയ രാജ്യത്തെ ശക്തയായ സ്ത്രീയാണ് ഭൻവാരി ദേവി. എന്നാൽ, ഇപ്പോൾ ഭൻവാരി ദേവിയുടെ മകനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്. അടുത്തിടെ സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച വിവാഹിതയായ യുവതിയാണ് ഭൻവാരി ദേവിയുടെ മകന് എതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. യുവതി ഇപ്പോൾ ജോധ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഭൻവാരിയുടെയും അമർചന്ദിന്റെയും മകൻ സാഹിൽ 2020 ഡിസംബറിനും 2021 ജനുവരിക്കും ഇടയിൽ നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതായാണ് യുവതി ജോധ്പൂരിലെ ഖേരപ്പ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. 2020 ഡിസംബറിൽ ഭർതൃപിതാവിന്റെ ഓപ്പറേഷനായി ജോധ്പൂരിലേക്ക് പോകുമ്പോൾ ബന്ധുവായ സാഹിൽ തന്നോടൊപ്പം ഉണ്ടായിരുന്നതായി യുവതി പൊലീസിനോട് പറഞ്ഞു. എന്നാൽ, ആളൊഴിഞ്ഞ സ്ഥലത്ത് കാർ നിർത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി വ്യക്തമാക്കി. തുടർന്ന് ഇയാൾ യുവതിയുടെ അശ്ലീല ചിത്രങ്ങൾ എടുത്തതായും യുവതി ആരോപിച്ചു.

2016ലാണ് യുവതി വിവാഹിതയായത്. 22കാരിയായ പരാതിക്കാരി സംഭവം നടക്കുന്ന സമയത്ത് ബിഎഡ് വിദ്യാർത്ഥിയായിരുന്നു. പഠനത്തിന്റെ ആവശ്യങ്ങൾക്കായി ആ സമയത്ത് യുവതി ഇടയ്ക്കിടെ ജന്മനാടായ ഖേരപ്പയിലേക്ക് പോകാറുണ്ടായിരുന്നു. 2020 ഡിസംബറിലെ സംഭവത്തിന് ശേഷം ബലാത്സംഗത്തെക്കുറിച്ച് ഭർത്താവിനോടും കുടുംബത്തോടും പറഞ്ഞിരുന്നെങ്കിലും മൗനം പാലിക്കാനാണ് അവർ ആവശ്യപ്പെട്ടതെന്നും യുവതി പറഞ്ഞു.

സംഭവത്തിനു ശേഷം സാഹിൽ തന്റെ വീട് പതിവായി സന്ദർശിക്കാറുണ്ടായിരുന്നുവെന്നും ഭർത്താവിനൊപ്പം മദ്യപിക്കാറുണ്ടായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. തുടർന്ന് ഭർത്താവിന്റെ മുന്നിൽ വച്ച് പോലും തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി യുവതി പരാതിയിൽ വ്യക്തമാക്കി. 2021 ജനുവരി വരെ നീണ്ടുനിന്ന പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ യുവതി സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. എന്നാൽ, സാഹിൽ ഖേരപ്പയിൽ എത്തി തന്നെ കാണുകയും അശ്ലീല ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും യുവതി പറഞ്ഞു. അയാൾ‌ ഇടയ്ക്കിടെ ഫോണിൽ ചിത്രങ്ങൾ‌ അയയ്‌ക്കുകയും കുറച്ച് സമയത്തിനു ശേഷം ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നുവെന്നും യുവതി പൊലിസിനോട് വ്യക്തമാക്കി.
Published by: Anuraj GR
First published: July 7, 2021, 6:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories