നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 'എനിക്ക് കിട്ടിയ മീൻ കഷണം ചെറുത്' വിളമ്പിയ ഭാര്യയെയും മകനെയും മർദിച്ചയാൾ അറസ്റ്റിൽ

  'എനിക്ക് കിട്ടിയ മീൻ കഷണം ചെറുത്' വിളമ്പിയ ഭാര്യയെയും മകനെയും മർദിച്ചയാൾ അറസ്റ്റിൽ

  അത്താഴം വിളമ്പിയപ്പോള്‍ മീനിന്റെ വലിയ കഷണം മകന് നല്‍കിയെന്നും തനിക്ക് തന്നത് ചെറുതാണെന്നും പറഞ്ഞ് ബിജു ഭക്ഷണം വലിച്ചെറിഞ്ഞശേഷം ഭാര്യയെയും മകനെയും മർദിക്കാൻ തുടങ്ങി. ഇത് കണ്ട് തടയാനെത്തിയ ഭാര്യയുടെ അമ്മയെയും ക്രൂരമായി മർദ്ദിച്ചു.

  വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്ത ബിജു

  വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്ത ബിജു

  • Share this:
   തിരുവനന്തപുരം: അത്താഴത്തിനൊപ്പം വലിയ മീൻ കഷണം (Fish) മകനുനൽകിയതിൽ പ്രകോപിതനായി ഭാര്യയെയും മകനെയും ഭാര്യയുടെ അമ്മയെയും ക്രൂരമായി മർദിച്ച യുവാവിനെ പൊലീസ് (Kerala Police) അറസ്റ്റ് ചെയ്തു. വിഴിഞ്ഞം (Vizhinjam) കോട്ടുകാല്‍ (Kottukal) പുന്നക്കുളം വട്ടവിള കുരിശടി വിളയില്‍ ബിജുവിനെ(41) ആണ് വിഴിഞ്ഞം പൊലീസ് (Vizhinjam Police) അറസ്റ്റുചെയ്തത്.

   കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. അത്താഴം വിളമ്പിയപ്പോള്‍ മീനിന്റെ വലിയ കഷണം മകന് നല്‍കിയെന്നും തനിക്ക് തന്നത് ചെറുതാണെന്നും പറഞ്ഞ് ബിജു ഭക്ഷണം വലിച്ചെറിഞ്ഞശേഷം ഭാര്യയെയും മകനെയും മർദിക്കാൻ തുടങ്ങി. ഇത് കണ്ട് തടയാനെത്തിയ ഭാര്യയുടെ അമ്മയെയും ക്രൂരമായി മർദ്ദിച്ചു. തുടർന്ന് മൂവരും ചേർന്ന് പൊലീസിൽ പരാതിനൽകുകയായിരുന്നു. പരാതിയെക്കുറിച്ച് അന്വേഷിച്ച വിഴിഞ്ഞം എസ് ഐ (Vizhinjam SI) സമ്പത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബിജുവിനെ അറസ്റ്റുചെയ്ത്.

   Also Read- Murder Case | ഒന്നരവയസ്സുകാരിയെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത് ഭാര്യയുടെ നിരന്തരമായ കുറ്റപെടുത്തലും അവഹേളനവും കാരണമെന്ന് പ്രതി

   സമാനമായ സംഭവം ബെംഗളൂരുവിൽ നിന്നും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. സാമ്പാറിന് രുചിയില്ലെന്ന് പറഞ്ഞ് യുവാവ് അമ്മയെയും സഹോദരിയെയും വെടിവെച്ചു കൊല്ലുകയായിരുന്നു. ഉത്തര കന്നഡ ജില്ലയിലാണ് സംഭവം നടന്നത്. സിദ്ദപൂര്‍ താലൂക്കിൽ ദോഡ്മാനേ ഗ്രാമത്തിൽ കുട്ഗോഡോഡുവിനു സമീപമായിരുന്നു സംഭവ നടന്നത്. 24 വയസുള്ള മഞ്ജുനാഥ് എന്ന യുവാവാണ് നിസാരകാരണത്തിന്റെ പേരിൽ ക്രൂരമായ കൊല നടത്തിയത്.

   Also Read- അസുഖം ഭേദമാകാൻ എന്ന പേരിൽ നാല്പതുകാരിയെ ജ്യോത്സ്യൻ പീഡിപ്പിച്ചതായി പരാതി

   അമ്മ പാര്‍വതി നാരായണ ഹാസിയേര്‍ (42), ഇളയ സഹോദരി രമ്യ നാരായണ (19) എന്നിവരെയാണ് വെടിവെച്ചുകൊന്നത്.
   പതിവായി മദ്യപിച്ച് വീട്ടിലെത്തുന്ന പ്രതി പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം മദ്യപിച്ചു ബോധം നശിച്ച നിലയിൽ വീട്ടിലെത്തിയ പ്രതി സാമ്പാറിനു രുചി പോരെന്നു പറഞ്ഞു വീട്ടിൽ ബഹളമുണ്ടാക്കുകയായിരുന്നു. ഇതിനു ശേഷമായിരുന്നു ഇക്കാര്യം പറഞ്ഞ് അമ്മയെയും സഹോദരിയെയും നാടൻ തോക്ക് ഉപയോഗിച്ച് വെടിവെച്ചു കൊലപ്പെടുത്തിയത്.

   Also Read- പാലക്കാട് വീട്ടിൽ നിന്നും 26 ലക്ഷത്തിന്റെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ദമ്പതികൾ പിടിയിൽ
   Published by:Rajesh V
   First published:
   )}