നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഇടുക്കിയിൽ ആറു വയസുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ആൾ പിടിയിൽ

  ഇടുക്കിയിൽ ആറു വയസുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ആൾ പിടിയിൽ

  ഇന്ന് പുലർച്ചെയാണ് കുടുംബ വഴക്കിനിടെ ആറു വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. റിയാസ് മന്‍സിലില്‍ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്

  Shajahan

  Shajahan

  • Share this:
   ഇടുക്കി: ആനച്ചാൽ ആമക്കണ്ടത്ത് ആറുവയസുകാരനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്ന സംഭവത്തിൽ പ്രതി പിടിയിലായി. വണ്ടിപ്പെരിയാർ സ്വദേശി ഷാൻ മുഹമ്മദാണ് പോലീസ് പിടിയിലായത്. മുതുവാൻ കുടി ഭാഗത്തു നിന്നുമാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

   ഇന്ന് പുലർച്ചെയാണ് കുടുംബ വഴക്കിനിടെ ആറു വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. റിയാസ് മന്‍സിലില്‍ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ സഹോദരനും മതാവിനും മുത്തശ്ശിയ്ക്കും മര്‍ദനമേറ്റു. മാതാവ് സഫിയ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഗുരുതരാവസ്ഥയിലാണ്. സഫിയയുടെ സഹോദരിയുടെ ഭർത്താവ് ഷാജഹാൻ എന്ന ഷാൻ മുഹമ്മദാണ് അക്രമം നടത്തിയത്.

   കുടുംബവഴക്കിന്റെ പേരില്‍ ഭാര്യയുടെ അമ്മയെയും സഹോദരിയെയും മക്കളെയും ഇയാള്‍ ആക്രമിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ സഫിയയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഷാജഹാന്‍ ഉറങ്ങി കിടന്ന സഫിയയേയും മക്കളേയും ആക്രമിക്കുകയായിരുന്നു.

   ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഷാജഹാന്റെ ഭാര്യ ഇയാളുമായി അകന്നു കഴിയുകയായിരുന്നു. തന്നേയും ഭാര്യയേയും അകറ്റിയതിന് പിന്നില്‍ ഭാര്യമാതാവും സഹോദരിയുമാണെന്ന ധാരണയിലാണ് ഭാര്യവീട്ടുകാരെ കൂട്ടക്കൊല ചെയ്യാന്‍ ഷാജഹാന്‍ ഒരുങ്ങിയതെന്നാണ് സൂചന. ഇരുകുടുംബങ്ങളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. ചുറ്റികയുമായി വീട്ടിലെത്തിയ പ്രതി കുട്ടിയുടെ തലയ്ക്കടിച്ചു.

   Also Read- വയനാട്ടിൽ റിസോർട്ടിന്റെ പൂളിൽ വീണ് എട്ടു വയസുകാരൻ മരിച്ചു

   കൊലപാതകത്തിന് ശേഷം പ്രതി ഒളിവിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ സഫിയയും മാതാവും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

   സ്വത്ത് തർക്കത്തിനിടെ ഭാര്യാപിതാവിന്‍റെ കൈ തല്ലിയൊടിച്ച യുവാവ് അറസ്റ്റിൽ

   പത്തനംതിട്ട: സ്വത്ത് തര്‍ക്കത്തിന് ഇടയിൽ ഭാര്യാ പിതാവിന്റെ കൈ തല്ലിയൊടിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. നന്നൂര്‍ കാവുംങ്കല്‍ പടിയില്‍ രാധാ നിവാസില്‍ അജയകുമാര്‍ (42) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. മരുമകന്റെ ആക്രമണത്തില്‍ ഇടത് കൈയ്ക്ക് പരിക്കേറ്റ രാധാകൃഷ്ണന്‍ നായര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

   സ്വത്ത് ഭാഗം വെയ്ക്കുന്നതുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അജയകുമാര്‍ വടി ഉപയോഗിച്ച്‌ അറുപത്തൊന്നുകാരനായ രാധാകൃഷ്ണന്‍ നായരെ മര്‍ദ്ദിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ആക്രമണത്തിൽ രാധാകൃഷ്ണൻ നായരുടെ കൈയ്ക്ക് ഒടിവ് സംഭവിച്ചിരുന്നു. ഇതേ തുടർന്നാണ് തിരുവല്ല പൊലീസിൽ പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

   കോഴിക്കോട് ബസിലും കാറിലും സ്കൂട്ടറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

   കോഴിക്കോട്​: ചെട്ടികുളത്ത്​ സ്​കൂട്ടര്‍ ബസിലും കാറിലും ഇടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. പൂളക്കടവ് നങ്ങാറിയില്‍ ഹാഷിം -ലൈല ദമ്ബതികളുടെ മകള്‍ റിഫ്ന (24) ആണ്​ മരിച്ചത്​. യുവതി സഞ്ചരിച്ച സ്​കൂട്ടര്‍ എതിരെവന്ന സ്വകാര്യ ബസുമായും കാറുമായും കൂട്ടിയിടിച്ചാണ്​ അപകടം ഉണ്ടായത്.

   അല്‍ഹിന്ദ്​ ട്രാവല്‍സില്‍ പരിശീലനത്തിന്​ ചേര്‍ന്ന ഇവര്‍ ഭര്‍ത്താവ്​ സുഹൈലിന്റെ എലത്തൂരി​ലെ വീട്ടിലേക്ക്​ പോകുന്നതിനിടെയാണ്​ അപകടമുണ്ടായത്​. ശനിയാഴ്​ച രാത്രി ഏഴോടെയായിരുന്നു​ അപകടം. സഹോദരങ്ങള്‍: ലിറാഷ് (ടുട്ടു), ലറിഷ. ഖബറടക്കം ഞായറാഴ്​ച വൈകീട്ട്​ നാലിന്​ കാഞ്ഞിരത്തിങ്ങല്‍ ജുമാമസ്​ജിദ്​ ഖബറസ്​ഥാനില്‍.
   Published by:Anuraj GR
   First published: