• HOME
 • »
 • NEWS
 • »
 • crime
 • »
 • മൊബൈലിൽ വൈറസ് കടത്തിവിട്ടത് ചോദ്യം ചെയ്ത വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചു; പ്രതി അറസ്റ്റിൽ

മൊബൈലിൽ വൈറസ് കടത്തിവിട്ടത് ചോദ്യം ചെയ്ത വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചു; പ്രതി അറസ്റ്റിൽ

പ്രണവിന്‍റെ മൊബൈലിലേക്ക് വൈറസ് കയറ്റിയത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് മർദ്ദനത്തിന് കാരണമായത്. കഴിഞ്ഞ ഏഴിന് വൈകിട്ടായിരുന്നു സംഭവം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  ഷമീം തോപ്പിൽ

  ആലപ്പുഴ: മൊബൈൽ ഫോണിൽ വൈറസ് കടത്തിവിട്ടത് ചോദ്യം ചെയ്ത വിദ്യാർഥിയെ വീട്ടിൽ അതിക്രമിച്ച് കയറി ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ രണ്ടുപേർ പിടിയിലായി. കായംകുളം കൃഷ്ണപുരം കാപ്പിൽമേക്ക് പുലരിയിൽ സന്തോഷിന്‍റെ മകൻ പ്രണവിനെ (18) മർദ്ദിച്ച കേസിലാണ് കാപ്പിൽമേക്ക് പനയന്നാർകാവ് ദേവകി ഭവനത്തിൽ അഖിൽ (സച്ചു 24), എന്നയാളും പ്രായപൂർത്തിയാകാത്ത സഹോദരനും പിടിയിലായത്. അഖിലിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

  സംഭവത്തിലുൾപ്പെട്ട പ്ലസ് വൺ വിദ്യാർഥിയായ അഖിലിന്‍റെ സഹോദരന് എതിരെയുള്ള റിപ്പോർട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. പ്രണവിന്‍റെ മൊബൈലിലേക്ക് വൈറസ് കയറ്റിയത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് മർദ്ദനത്തിന് കാരണമായത്. കഴിഞ്ഞ ഏഴിന് വൈകിട്ടായിരുന്നു സംഭവം. ഈ സമയം പ്രണവിന്‍റെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. മർദ്ദന ശേഷം കത്തി കാട്ടി വധ ഭീഷണി മുഴക്കി മടങ്ങിയതിനാൽ മർദ്ദനവിവരം മറച്ചുവെക്കുകയായിരുന്നു.

  രണ്ട് ദിവസം കഴിഞ്ഞ് പ്രതികൾ വീണ്ടും വീട്ടിലെത്തിയപ്പോഴാണ് വിവരം പറയുന്നത്. തുടർന്ന് വീട്ടിലെ സി. സി. ടി. വി പരിശോധിച്ചതോടെയാണ് മർദ്ദനദൃശ്യം പുറത്തുവന്നത്. തുടർന്ന് നൽകിയ പരാതിയിലാണ് അഖിലിനെ പിടികൂടിയത്. കായംകുളം സി ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

  ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു യുവതിയെ വെട്ടിപരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

  കോഴിക്കോട്: ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു യുവതിയെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ബാങ്കില്‍ കയറിയാണ് യുവാവ് മറ്റൊരു സ്ത്രീയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കോഴിക്കോട് നന്മണ്ട സഹകരണ ബാങ്കിലാണ് സംഭവം. നന്മണ്ട സ്വദേശിയായ ബിജുവാണ് യുവതിയെ വെട്ടിയത്. ശ്രീഷ്മയെന്ന യുവതിയ്‌ക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ശ്രീഷ്മ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

  Also Read- പാർക്കിൽവെച്ച് ബന്ധുവായ സ്ത്രീ ചുംബിച്ചു; പൊലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ

  സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതി ബിജുവിനെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ബാങ്കിൽ കയറി അതിക്രമം കാണിച്ചതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ബിജു ഏറെ കാലമായി ഭാര്യയുമായി അകൽച്ചയിലാണ്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നതായും അയൽക്കാർ പറയുന്നു.

  വീട്ടിൽനിന്ന് യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പൊലീസ് അന്വേഷണം തുടങ്ങി

  കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയിൽ യുവതിയെ തട്ടികൊണ്ട് പോവാൻ ശ്രമമെന്ന് പരാതി. ഞായറാഴ്ച വൈകീട്ട് 6.45 ഓടെയായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ തിരുവമ്പാടി പോലീസ് അന്വേഷണമാരംഭിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറയിലാണ് യുവതിയെ തട്ടികൊണ്ടു പോകാൻ ശ്രമം നടന്നതെന്നാണ് പരാതി. ഞായറാഴാച വൈകീട്ട് 6.45 ഓടെയാണ് സംഭവം.

  വീടിന് പുറത്തെ ശുചി മുറിയിൽ പോയി തിരിച്ചു വരുമ്പോൾ പിന്നിൽ നിന്നും വന്ന ഒരാൾ വാപൊത്തി പിടിച്ച് വീടിന് പിറക് വശത്തേക്ക്കൊണ്ടു പോവുകയായിരുന്നു എന്ന് യുവതി പറയുന്നു. ഈ സമയം താൻ ഒച്ചവെച്ചങ്കിലും വീട്ടുകാർ അറിഞ്ഞില്ല. കുതറി മാറാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ തന്നെ പിടിച്ചു വെച്ച ആളെ കടിക്കുകയും ഈ സമയം പിടിവിട്ടതോടെ അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നു എന്നും യുവതി പറയുന്നു.

  സംഭവ സമയം വീട്ടിൽ യുവതിയുടെ മാതാവും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടത്താനായില്ല. സംഭവവുമായി ബന്ധപ്പെട്ട് തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവമ്പാടി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
  Published by:Anuraj GR
  First published: