• HOME
  • »
  • NEWS
  • »
  • crime
  • »
  • ദേശീയ പതാക കത്തിച്ച സംഭവത്തിൽ മലപ്പുറത്ത് കടയുടമ അറസ്റ്റിൽ

ദേശീയ പതാക കത്തിച്ച സംഭവത്തിൽ മലപ്പുറത്ത് കടയുടമ അറസ്റ്റിൽ

ദേശീയപതാകയെ അവമതിക്കുന്ന വിധത്തിൽ മാലിന്യങ്ങളുടെ കൂട്ടത്തിൽ ഇട്ട് പ്ലാസ്റ്റിക് നിർമ്മിതമായ ദേശീയ പതാകകൾ കത്തിച്ചതിനാണ് വഴിക്കടവ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

  • Last Updated :
  • Share this:
    മലപ്പുറം നിലമ്പൂർ വഴിക്കടവിൽ ദേശീയ പതാക കത്തിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു.വഴിക്കടവ് പൂവത്തിപൊയിൽ സ്വദേശി ചന്ദ്രൻ ആണ് അറസ്റ്റിൽ ആയത്.വഴിക്കടവ് പഞ്ചായത്തിന് മുൻവശത്തെ പബ്ലിക്ക് റോഡരികിൽ വെച്ചായിരുന്നു സംഭവം. ദേശീയപതാകയെ അവമതിക്കുന്ന വിധത്തിൽ മാലിന്യങ്ങളുടെ കൂട്ടത്തിൽ ഇട്ട് പ്ലാസ്റ്റിക് നിർമ്മിതമായ ദേശീയ പതാകകൾ കത്തിച്ചതിനാണ് വഴിക്കടവ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

    വഴിക്കടവ് പഞ്ചായത്തിന് മുൻവശത്ത് കച്ചവടം നടത്തുന്നയാളാണ് പ്രതി. ദി പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്‌സ് ടു നാഷണല്‍ ഹോണര്‍ ആക്റ്റ് 1971 എസ് (2), ഐപിസി 269, 278, കെപി ആക്റ്റ് 120 (ഇ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
    Published by:Arun krishna
    First published: