• HOME
  • »
  • NEWS
  • »
  • crime
  • »
  • സഹോദരി പ്രണയവിവാഹം കഴിച്ചു; സഹോദരൻ നവദമ്പതികള്‍ സഞ്ചരിച്ച കാർ പൊലീസ് സ്റ്റേഷന് മുന്നിലിട്ട് കത്തിച്ചു

സഹോദരി പ്രണയവിവാഹം കഴിച്ചു; സഹോദരൻ നവദമ്പതികള്‍ സഞ്ചരിച്ച കാർ പൊലീസ് സ്റ്റേഷന് മുന്നിലിട്ട് കത്തിച്ചു

സഹോദരനും സംഘവും സ്ഥലത്തെത്തി ദമ്പതികൾ സഞ്ചരിച്ച കാർ പൊലീസ് സ്റ്റേഷന് മുൻപിലിട്ട് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു

  • Last Updated :
  • Share this:
    തേനി: സഹോദരി പ്രണയവിവാഹം കഴിച്ചതിന്റെ വിരോധത്തിൽ സഹോദരൻ വധൂനരന്മാര്‍ സഞ്ചരിച്ചിരുന്ന കാര്‍ പൊലീസ് സ്റ്റേഷനിലെത്തി കത്തിച്ചു. തേനി ചിന്നമനൂരിലാണ് സംഭവം. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ നല്ലപെരുമാളിനെ(26) പൊലീസ് അറസ്റ്റ് ചെയ്ചു.

    മകളെ കാണാനില്ലെന്ന പരാതിയുമായി വധുവിന്റെ പിതാവ് ചിന്നമനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വിവാഹശേഷം വധൂവരന്മാർ ബന്ധുക്കളെ ഭയന്ന് ഇതേ സ്റ്റേഷനിലെത്തി. തുടർന്ന് ബന്ധുക്കളെ പ്രശ്നപരിഹാരത്തിനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.

    Also Read-ആൽബത്തിൽ അഭിനയിക്കാനെന്ന് പറഞ്ഞ് പോലീസ് യൂണിഫോം തുന്നിച്ചു; 'സർക്കിൾ ഇൻസ്പെക്ടറിന്റെ' തട്ടിപ്പ്

    ചർച്ച നടത്തുന്നതിനിടെ വധുവിന്‌റെ സഹോദരനും സംഘവും സ്ഥലത്തെത്തി ദമ്പതികൾ സഞ്ചരിച്ച കാർ പൊലീസ് സ്റ്റേഷന് മുൻപിലിട്ട് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. വാഹനം പൂർണമായി കത്തി നശിച്ചു.
    Published by:Jayesh Krishnan
    First published: