HOME » NEWS » Crime » MAN ARRESTED FOR CAMERA RENT SCAM IN KOCHI AR TV

സിനിമാ ഛായാഗ്രാഹകൻ ചമഞ്ഞ് ക്യാമറകൾ വാടകയ്‌ക്കെടുത്തു മറിച്ചു വിറ്റയാൾ പിടിയിൽ

ചില ചിത്രങ്ങളിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ഷൈൻ നിരവധി താരങ്ങളോടൊപ്പം സിനിമ സെറ്റുകളിൽ വെച്ചെടുത്ത ഫോട്ടോകൾ കാണിച്ചാണ് ഇടപാടുകരെ വലയിൽ വീഴ്ത്തിയിരുന്നത്.

News18 Malayalam | news18-malayalam
Updated: June 26, 2021, 6:40 PM IST
സിനിമാ ഛായാഗ്രാഹകൻ ചമഞ്ഞ് ക്യാമറകൾ വാടകയ്‌ക്കെടുത്തു മറിച്ചു വിറ്റയാൾ പിടിയിൽ
Camera_Rent_Scam
  • Share this:
കൊച്ചി: സിനിമാ ഛായാഗ്രാഹകൻ ചമഞ്ഞ് ക്യാമറകൾ വാടകയ്‌ക്കെടുത്തു മറിച്ചു വിൽപന നടത്തി വന്നയാൾ കൊച്ചിയിൽ പിടിയിലായി. പുനലൂർ സ്വദേശി ചരുവിള പുത്തൻ  വീട്ടിൽ ഷൈൻ (31) ആണ് എറണാകുളം നോർത്ത് പോലീസിന്റെ പിടിയിലായത്. ക്യാമറകൾ വാടകയ്ക്ക് കൊടുക്കുന്ന നിരവധി പേരിൽ നിന്നായി വീഡിയോ ക്യാമറകളും സ്റ്റിൽ ക്യാമറകളും വാടകയ്ക്ക് എടുത്തശേഷം ഒ. എൽ. എക്സ് വഴിയും ഇടനിലക്കാർ വഴിയുമാണ് ഇയാൾ വിൽപ്പന നടത്തിയത്. സഹോദരനായ ഷൈജുവുമായി ചേർന്നാണ് ഷൈൻ തട്ടിപ്പ് നടത്തി വന്നത്.

സിനിമ ചിത്രീകരണത്തിനും മറ്റും ക്യാമറ വാടകയ്ക്ക് കൊടുത്തിരുന്ന പുല്ലേപടി സ്വദേശി ശിവപ്രകാശിന്റെ ക്യാമറയും ലെൻസുകളും കഴിഞ്ഞ ഏപ്രിൽ മാസം ഷൈൻ ഒരു സിനിമ ഷൂറ്റിങ്ങിനായി 3000/- രൂപ ദിവസ വാടകയ്ക്ക് എടുത്തിരുന്നു. പിന്നീട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും വാടകയും ക്യാമറയും തിരിച്ചു കിട്ടാതായതോടെ ഇയാളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ്‌ ആയിരുന്നു. തുടർന്ന് നോർത്ത് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വഷണത്തിനോടുവിൽ ആണ് ഇയാൾ അറസ്റ്റിൽ ആയത്.

ഇയാൾ വിൽപ്പന നടത്തിയ ക്യാമറ പോലീസ് കണ്ടെടുത്തു. പോലീസ് നടത്തിയ അന്വഷണത്തിൽ കേരളത്തിൽ ഉടനീളം ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചു. കാർ വിൽക്കാനുണ്ട് എന്ന പരസ്യം നൽക്കുന്നവരെ സമീപിച്ചു കാർ വാങ്ങി കുടിശികയുള്ള വായ്പ അടച്ചു തീർത്തുകൊള്ളാം എന്ന് പറഞ്ഞു വാഹന ഉടമയെ പറഞ്ഞു വിശ്വസിപ്പിച്ചു അഡ്വാൻസ് ആയി ചെറിയ തുക കൊടുക്കുകയും പിന്നീട് ബാക്കി വരുന്ന തുകയ്ക്ക് പകരമായി തട്ടിപ്പ് നടത്തി കൈക്കലാക്കിയ ക്യാമറകളും ലെൻസുകളും കൊടുക്കുകയും ഇയാളുടെ പതിവായിരുന്നു.

ഷൈൻ നടത്തിയ ഇടപാടുകൾക്കായി ഷൈജുവിന്റെയും, ഷൈജു നടത്തിയ ഇടപ്പടുകൾക്കായി ഷൈനിന്റെയും തിരിച്ചറിയൽ കാർഡും മൊബൈൽ നമ്പറും ആണ് നൽകി വന്നിരുന്നത്. തുടർന്ന് പരാതിക്കാർ ഫോണിൽ ബന്ധപ്പെട്ടാൽ ഇതിനെക്കുറിച്ച് അറിയില്ല എന്ന് പറഞ്ഞു തടിയൂരുകയാണ് ഇവർ ചെയ്തിരുന്നത്. ചില ചിത്രങ്ങളിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ഷൈൻ നിരവധി താരങ്ങളോടൊപ്പം സിനിമ സെറ്റുകളിൽ വെച്ചെടുത്ത ഫോട്ടോകൾ കാണിച്ചാണ് ഇടപാടുകരെ വലയിൽ വീഴ്ത്തിയിരുന്നത്.

Also Read- തിരുവനന്തപുരം കഴക്കൂട്ടത്ത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ

ഇയാൾ പിടിയിലായ വിവരം അറിഞ്ഞു കാമറ വാടകയ്ക്ക് കൊടുത്ത നിരവധി പേർ പരാതിയുമായി വന്നിട്ടുണ്ട്. ഷൈനിനെതിരെ പല പോലീസ് സ്റ്റേഷനികളിലും ഇത്തരത്തിൽ പരാതിയുണ്ട്. ഇയാൾ ഇത്തരത്തിൽ പാലക്കട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്നായി തട്ടിപ്പ് നടത്തി കൈക്കലാക്കിയ നിരവധി ക്യാമറകൾ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നാണ് പോലീസ് കണ്ടെടുത്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വഷണങ്ങൾക്കായി പോലീസ് കസ്റ്റഡിയിൽ വാങ്ങി. ഷൈനും അനിയൻ ഷൈജുവും ചേർന്നാണ് എല്ലാ തട്ടിപ്പുകളും നടത്തിയത്. ഷൈജു ഇതിനിടെ വിദേശത്തേക്ക് കടന്നു കളഞ്ഞു. ഇയാൾക്കായി പോലീസ് ലുക്ക്‌ ഔട്ട്‌ സർക്കുലർ  ഇറക്കും.

കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി.എച്ച് നാഗരാജു, ഡി.സി.പി ഐശ്വര്യ ഡോൺഗ്രെ, എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ, എ.ജെ തോമസ്, നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ തോമസ് കെ.എ എന്നിവരുടെ നിർദ്ദേശനുസരണം നോർത്ത് എസ്.എച്ച്.ഒ പ്രദീപ്കുമാർ വി.എസ്, എസ്.ഐമാരായ മഹേഷ്‌,  ഹരികുമാർ, സി.പി.ഒമാരായ വിനീത് പി. അജിലേഷ് എ, രാഹുൽ കൃഷ്ണ, ലിബിൻ രാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Published by: Anuraj GR
First published: June 26, 2021, 6:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories