നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 18 കോടി രൂപയുടെ കൊക്കയിന്‍ കണ്ടെടുത്തു; മുംബൈ വിമാനത്താവളത്തിൽ യുവാവ് അറസ്റ്റിൽ

  18 കോടി രൂപയുടെ കൊക്കയിന്‍ കണ്ടെടുത്തു; മുംബൈ വിമാനത്താവളത്തിൽ യുവാവ് അറസ്റ്റിൽ

  പ്രതിയുടെ ലഗേജ് പരിശോധിച്ചപ്പോൾ 2.9 കിലോഗ്രാം കൊക്കെയ്ൻ ട്രോളി ബാഗിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി

  പ്രതീകാത്മകചിത്രം

  പ്രതീകാത്മകചിത്രം

  • Last Updated :
  • Share this:
   മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 കോടി രൂപ വിലമതിക്കുന്ന 3 കിലോ കൊക്കെയ്നുമായി യുവാവ് പിടിയിലായി. ഗിനിയ റിപ്പബ്ലിക്കിൽ നിന്നുള്ള 34 കാരനെയാണ് ഡിആർഐ അറസ്റ്റ് ചെയ്തത്.

   ചൊവ്വാഴ്ച ഉച്ചയ്ക്ക് അഡിസ് അബാബയിൽ നിന്ന് ദുബായ് വഴി മുംബൈയിലെത്തിയ യുവാവിനെ ചില രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) തടഞ്ഞു വെക്കുകയായിരുന്നു. പ്രതിയുടെ ലഗേജ് പരിശോധിച്ചപ്പോൾ 2.9 കിലോഗ്രാം കൊക്കെയ്ൻ ട്രോളി ബാഗിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.

   Also Read വൃദ്ധ ദമ്പതികള്‍ ഫ്ലാറ്റില്‍ മരിച്ച നിലയിൽ; മരണവിവരം പുറത്തറിഞ്ഞത് രണ്ട് ദിവസത്തിന് ശേഷം

   മാർക്കറ്റിൽ 18 കോടി രൂപ വിലമതിക്കുന്ന കൊക്കയിനാണ് പിടികൂടിയതെന്ന് ഡിആർഐ പറഞ്ഞു. 1985 ലെ നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് നിയമപ്രകാരം മൗസ കാമറ എന്ന യുവാവിനെ ഡിആർഐ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഡിസംബർ 8 വരെ കാമറയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
   Published by:user_49
   First published:
   )}