• HOME
  • »
  • NEWS
  • »
  • crime
  • »
  • Theft | ജാമ്യത്തിലിറങ്ങി, സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങുമ്പോൾ വീട്ടമ്മയുടെ മാല പൊട്ടിച്ചു; പ്രതിയെ ഓടിച്ചിട്ട് പിടികൂടി പൊലീസ്

Theft | ജാമ്യത്തിലിറങ്ങി, സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങുമ്പോൾ വീട്ടമ്മയുടെ മാല പൊട്ടിച്ചു; പ്രതിയെ ഓടിച്ചിട്ട് പിടികൂടി പൊലീസ്

നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയിലാണ് റബ്ബര്‍തോട്ടത്തില്‍ പ്രതിയെ പിടികൂടിയത്.

  • Share this:
    കൊല്ലം:മാലപൊട്ടിക്കല്‍  (chain snatcher)  കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സ്റ്റേഷനില്‍ ഒപ്പിട്ടു മടങ്ങുമ്പോള്‍ വീട്ടമ്മയുടെ മാല പൊട്ടിച്ചു.ബുധനാഴ്ച വൈകീട്ട് ഇടമണ്‍ ഉദയഗിരിയിലാണ് സംഭവം നടന്നത്. ഇയാളെ പൊലീസും (Police) നാട്ടുകാരും ഓടിച്ചിട്ടാണ് പിടികൂടിയത്. അണ്ടൂര്‍പച്ച ചരുവിള പുത്തന്‍വീട്ടില്‍ ജമാലുദീനാണ് പിടിയിലായത്.

    ഉദയഗിരി സ്വദേശിയായ ഉഷ വീട്ടിലേക്കുപോകുന്നതിനിടെ പിന്നാലെ എത്തിയ പ്രതി മാല പൊട്ടിക്കുകയായിരുന്നു. രണ്ടുപവനോളം തൂക്കമുള്ള മാലയാണ് ഇയാള്‍ പൊട്ടിച്ച് കടന്നത്. തുടര്‍ന്ന് ഉഷ വിവരം തന്റെ മകളെ അറിയിക്കുകയും തുടര്‍ന്ന് ‌പ്രദേശവാസികൾ ഇയാൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു. ഇതിനിടയില്‍ പൊലീസും സംഭവസ്ഥലത്ത് എത്തി.

    നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയിലാണ് റബ്ബര്‍തോട്ടത്തില്‍ പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാസം വാളക്കോട് സ്വദേശിനിയുടെ മാല പൊട്ടിച്ച കേസില്‍ പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ പ്രതി ഇതേ കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച സ്റ്റേഷനില്‍ ഒപ്പിട്ടു മടങ്ങുന്നതിനിടെയാണ് മാല പൊട്ടിച്ചത്.

    തെന്മല സ്റ്റേഷന്‍ ഓഫീസര്‍ വിനോദ്, എസ്.ഐ. ഹരികുമാര്‍, സി.പി.ഒ.മാരായ അനൂപ്, കൃഷ്ണകുമാര്‍, വിഷ്ണു, കണ്ണന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

    Suicide | യുവതി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവിനും കാമുകിക്കും തടവുശിക്ഷ

    ഭർത്താവിന്‍റെ അവിഹിത ബന്ധത്തിലും ആത്മഹത്യാ പ്രേയരണയിലും ഭാര്യ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനേയും കാമുകിയേയും കോടതി ശിക്ഷിച്ചു. മുക്കം നഗരസഭയിലെ കല്ലുരുട്ടി സ്വദേശികളായ കൽപ്പുഴാഴി പുൽപ്പറമ്പിൽ പ്രജീഷ്, കല്ലുരുട്ടി
    വാപാട്ട് ദിവ്യാ എന്നിവരെയാണ് കോഴിക്കോട് ഫസ്റ്റ് ക്ലാസ് അഡീഷണൽ ഡിസ്ട്രിക് സെഷൻസ് കോടതി ശിക്ഷിച്ചത്. ഭർത്താവ് പ്രജീഷിന് ഏഴ് വർഷം തടവും, കാമുകി ദിവ്യക്ക് അഞ്ച് വർഷം തടവുമാണ് ശിക്ഷ വിധിച്ചത്.

    2019 മെയ് 25നാണ് കേസിന് ആസ്പദമായ സംഭവം. മുക്കം കല്ലുരുട്ടി സ്വദേശി പ്രജീഷ് തൻറെ അയൽവാസിയായ ദിവ്യയുമായി പ്രണയത്തിലാവുകയും ഇതിനെ തുടർന്ന് പ്രജീഷിന്‍റെ ഭാര്യയായ നീനയുമായി നിരന്തരം വഴക്കിടുകയും ആത്മഹത്യ പ്രേരണ നടത്തുകയുമായിരുന്നു.. ഇതിൽ മനംനൊന്താണ് പ്രജീഷിന്‍റെ ഭാര്യ നീന സ്വന്തം വീട്ടുമുറ്റത്തെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത് . തുടർന്ന് മൂക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. നിരവധി സാക്ഷികളുള്ള കേസിൽ ഭൂരിപക്ഷ സാക്ഷികളും കൂറുമാറിയിരുന്നു എന്നാൽ കുറഞ്ഞ സാക്ഷികൾ കൂറു മാറാതെ നിൽക്കുകയും കേസിനാസ്പദമായ രേഖകളുടെയും അടിസ്ഥാനത്തിലാണ് പ്രതികൾക്ക് ശിക്ഷ ലഭിച്ചത്.

    Aso Read- കാസർഗോഡ് ഗർഭിണിയായ ആടിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി; തമിഴ്നാട് സ്വദേശി കസ്റ്റഡിയിൽ

    അന്നത്തെ സ്റ്റേഷൻ ഓഫീസർ എൻ. സി സന്തോഷാണ് അന്വേഷണത്തിന് തുടക്കം കുറിച്ചത്. തുടർന്നുവന്ന സ്റ്റേഷൻ ഓഫീസർ ബി കെ സിജുവാണ് കുറ്റപത്രം സമർപ്പിച്ചത് അന്വേഷണ സംഘത്തിൽ എസ്. ഐ സാജു, വനിതാ പോലീസ് കോൺസ്റ്റബിൾ സ്വപ്ന, ഹോംഗാർഡ് സിനീഷ് എന്നിവരാണ് ഉണ്ടായിരുന്ന
    Published by:Jayashankar AV
    First published: