സിമന്‍റ് വ്യാപാരികളെ കബളിപ്പിച്ച് നേടിയത് ലക്ഷങ്ങൾ; പണം ചോദിച്ചാല്‍ ഭാര്യയെ പീഡിപ്പിച്ചെന്ന പരാതിയിൽ കുടുക്കും; യുവാവ് അറസ്റ്റിൽ

പരാതിക്കാരെ ഭീഷണിപ്പെടുത്തുന്നത് നിത്യസംഭവം.ഭാര്യയെ പീഡിപ്പിച്ചെന്ന് കള്ളക്കേസ് കൊടുക്കുന്നത് അഖിലിന്റെ രീതിയെന്ന് പൊലീസ്.

News18 Malayalam | news18
Updated: December 4, 2019, 11:19 AM IST
സിമന്‍റ് വ്യാപാരികളെ കബളിപ്പിച്ച്  നേടിയത് ലക്ഷങ്ങൾ; പണം ചോദിച്ചാല്‍ ഭാര്യയെ പീഡിപ്പിച്ചെന്ന പരാതിയിൽ കുടുക്കും; യുവാവ് അറസ്റ്റിൽ
Akhil
  • News18
  • Last Updated: December 4, 2019, 11:19 AM IST
  • Share this:
തിരുവനന്തപുരം: സിമന്‍റ് വ്യാപാരികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ. മടത്തറ സ്വദേശി അഖിൽ ആണ് കടയ്ക്കൽ പൊലീസിന്റെ പിടിയിലായത്. കല്ലറ , കടക്കൽ, തുടങ്ങി തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ നിരവധി കടകളിലാണ് അഖിൽ തട്ടിപ്പ് നടത്തിയത്.

ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തുകയാണ് അഖിലിന്റെ രീതി. ആദ്യം കോൺട്രാക്ടർ എന്ന് പരിചയപെടുത്തി കട ഉടമയുമായി അടുക്കുന്ന അഖിൽ ഒരു ലോഡ് സിമെന്റ് ഓർഡർ ചെയ്യും . ശേഷം ഇയാളുടെ പ്രത്യേക കേന്ദ്രത്തിൽ സാധനം ഇറക്കും. എന്നിട്ട് ഒരാഴ്ച ഡേറ്റ് ഇട്ട വ്യാജ ചെക്ക് കൊടുത്തു വിടും. പിന്നെ ഫോൺ എടുക്കില്ല. നിയമ നടപടിയുമായി പോയാൽ കട ഉടമ ഭാര്യയെ പീഡിപ്പിച്ചെന്ന് സമീപ പൊലീസ് സ്റ്റേഷനിൽ പരാതി നൽകും. കള്ള പരാതിയിൽ അകത്താകുന്ന കടയുടമ മാനം ഭയന്ന് പിന്നീട് അഖിലിന്റെ വഴിക്ക് പോകില്ല. ഇതായിരുന്നു തട്ടിപ്പ് രീതിയെന്നാണ് പൊലീസ് പറയുന്നത്.

Also Read-6 വയസുകാരി ക്ലാസ് മുറിയിൽ പീഡനത്തിനിരയായി: അധ്യാപകൻ അറസ്റ്റിൽ

നിരവധി ഇടങ്ങളിൽ ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തി എന്നാണ് കണ്ടെത്തൽ. കല്ലറയിൽ നിന്നും ഒരു ലക്ഷം തട്ടിയ പരാതിയിൽ പാങ്ങോട് സ്റ്റേഷനിൽ അഖിലിനെതിരെ കേസുണ്ട് . കല്ലറയിലെ ഒരുകടയുടമക്കെതിരെ മോഷണം, പീഡനം തുടങ്ങി വ്യാജ പരാതികൾ നൽകി കുടുക്കാനും അഖിൽ ശ്രമം നടത്തിയതായി കടയ്ക്കൽ പൊലീസ് വ്യക്തമാക്കി.
First published: December 4, 2019, 11:17 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading