• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്നഫോട്ടോകൾ കരസ്ഥമാക്കി സമൂഹമാധ്യമളിൽ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Arrest | പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്നഫോട്ടോകൾ കരസ്ഥമാക്കി സമൂഹമാധ്യമളിൽ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കഴിഞ്ഞ ആഴ്ച്ച  നഗ്ന ചിത്രങ്ങള്‍ ചില ബന്ധുക്കള്‍ക്ക് വാട്ട്‌സാപ്പില്‍ ലഭിച്ചതോടെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.

  • Share this:
    ഇടുക്കി: പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ സ്വന്തമാക്കി സമൂഹമാധ്യമളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍(Arrest). മൂന്നാര്‍ നല്ലതണ്ണി സ്വദേശി സന്തോഷ് ആണ് പിടിയിലായത്.

    മൂന്നാര്‍ സ്വദേശിനിയായ ഇരുപതുകാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് (police) കേസെടുത്തത്. കഴിഞ്ഞ ആഴ്ച്ച  നഗ്ന ചിത്രങ്ങള്‍ ചില ബന്ധുക്കള്‍ക്ക് വാട്ട്‌സാപ്പില്‍ ലഭിച്ചതോടെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.

    പ്രതി സന്തോഷ് പെണ്‍കുട്ടിയെ പ്രണയം നടിച്ച് ബന്ധം സ്ഥാപിച്ചിക്കുകയും പിന്നീട് വീഡിയോ കോള്‍ ചെയ്ത് കാമുകിയുടെ നഗ്ന ദൃശ്യങ്ങള്‍ മൊബൈലില്‍ സ്‌ക്രീന്‍ ഷോട്ട് എടുത്ത് വെക്കുകയും ചെയ്തു.

    എന്നാല്‍ പെണ്‍കുട്ടി മറ്റൊരു യുവാവുമായി അടുക്കുന്ന വിവരം അറിഞ്ഞ സന്തോഷ് ചിത്രങ്ങള്‍ അയാള്‍ക്ക് അയച്ചു നല്‍കുകയായിരുന്നു. ആ യുവാവ് ചിത്രങ്ങള്‍ കുട്ടിയുടെ ബന്ധുക്കള്‍ക്ക് നൽകുകയായിരുന്നു.

    മൂന്നാര്‍ എസ്എച്ച്ഓ മനേഷ് കെ പൗലോസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഒരാഴ്ച്ച നടത്തിയ അന്വഷണത്തിലാണ് പ്രതിയെ  പിടികൂടിയത്.

    എസ് ഐ കെ ഡി മണിയന്‍, എ എസ് ഐ സജി എം ജോസഫ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി.

    KSRTC സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർക്ക് സസ്പെൻഷൻ


     കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ (ksrtc super deluxe bus) യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവർ ഷാജഹാനെയാണ് കെ എസ് ആർ ടി സി മാനേജ്മെന്‍റ് സസ്പൻഡ് ചെയ്തത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് സസ്പെൻഷൻ. ബസിലെ പീഢന ശ്രമത്തിന് വിദ്യാർത്ഥിനി നൽകിയ പരാതിയിലാണ് നടപടി.

    സംഭവം നടന്ന സമയത്തിന് ശേഷം പരാതിക്കാരിയെ ഷാജഹാൻ ഫോൺ മുഖാന്തിരം ബന്ധപ്പെടാൻ ശ്രമിക്കുകയും, യാത്രക്കാരി പ്രതികരിക്കാത്തതിനാൽ വാട്ട്സ് ആപ്പിൽ വോയിസ് മെസേജ് അയക്കുകയും, സ്ഥാപനത്തിന്റെ അറിവോ, സമ്മതമോ കൂടാതെ വാർത്താ മാധ്യമങ്ങളിൽ സംഭവത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തുകയും ചെയ്തിരുന്നു. വാട്ട്സ് ആപ്പിലൂടെ ഭീഷണിപ്പെടുത്തി പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് അന്വേഷണത്തിൽ ബോധ്യപ്പെടുകയും, താൻ സസ്പെൻഡ് ചെയ്യപ്പെട്ടുവെന്ന് വോയിസ് മെസേജിലൂടെ പറഞ്ഞത് കളവാണെന്നും , താൻ കോടതിയിൽ പോകുമെന്നും, പ്രസ് മീറ്റ് നടത്തുമെന്നുമെല്ലാം വോയിസ് മെസേജിലൂടെ പറഞ്ഞത് ഭീഷണിയുടെ ഭാ​ഗമാണെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

    വാർത്താ മാധ്യമങ്ങളിൽ ഇയാൾ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ പരാതിക്കാരിയ്ക്കും, സ്ഥാപനത്തിനും അപകീർത്തി പരത്തുന്നതും, വസ്തുതാ വിരുദ്ധവുമാണ്. യാത്രക്കാരെ സംരക്ഷിക്കാൻ ബാധ്യസ്ഥനായ ബസ് ജീവനക്കാരന്റെ ഭാ​ഗത്ത് നിന്നുള്ള പ്രവർത്തി കുറ്റകരമാണെന്ന് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലിനെ തുടർന്നാണ് സസ്പെൻഡ് ചെയ്തതെന്ന് കെ എസ് ആർ ടി സി വ്യക്തമാക്കുന്നു.

    പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്‌സ് ബസിലാണ് സംഭവം ഉണ്ടായത്. ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ഥിനി ഇ- മെയിൽ വഴിയാണ് കെ എസ് ആർ ടി സി അധികൃതർക്ക് പരാതി നൽകിയത്. കെഎസ്ആർടിസി വിജിലൻസിനാണ് പരാതി നൽകിയത്.

    Also Read- കെഎസ്ആര്‍ടിസിയുടെ സല്‍പേര് ഉയര്‍ത്തി; 5 ജീവനക്കാരെ ആദരിച്ച് മാനേജ്മെന്‍റ്

    ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസര്‍ അന്വേഷണം തുടങ്ങി. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കൃഷ്ണഗിരിക്ക് സമീപം വച്ചാണ് പീഡനശ്രമം ഉണ്ടായത് എന്നാണ് പരാതിയില്‍ പറയുന്നത്. യുവതി ബെംഗളൂരുവില്‍ എത്തിയതിന് ശേഷം ഇ-മെയിലിലാണ് പരാതി നല്‍കിയത്. പൊലീസിന് പരാതി നൽകിയിട്ടില്ല.

    Published by:Jayashankar Av
    First published: