ദാദ്ര: ദേശീയപതാക ഉപയോഗിച്ച് കോഴിയിറച്ച വൃത്തിയാക്കിയ യുവാവ് അറസ്റ്റിൽ. കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആന്‍ഡ് നാഗര്‍ഹവേലിയിലെ സില്‍വാസയിലാണ് സംഭവം. ഇറച്ചിക്കടയിൽ തൊഴിലാളിയായ ഇയാൾ ദേശീയപതാക ഉപയോഗിച്ച് കോഴിയിറച്ചി വൃത്തിയാക്കുന്ന വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ദേശീയപതാകയെ അവഹേളിച്ചതിനാണ് ഇയാള്‍ക്കെതിരേ സിൽവാസ കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ചയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Also Read-പ്രധാനമന്ത്രിക്ക് ഭീഷണി കത്ത്: എറണാകുളം സ്വദേശി സേവ്യർ അറസ്റ്റില്‍
പൊതുസ്ഥലത്തോ മറ്റെവിടെയെങ്കിലുമോ വെച്ച് ദേശീയ പതാക കത്തിക്കുക, കീറുക, മലിനപ്പെടുത്തുക, വികൃതമാക്കുക, ചവിട്ടുക തുടങ്ങിയവയൊക്കെ കുറ്റകരമാണ്. കുറ്റം തെളിഞ്ഞാൽ പ്രതിക്ക് മൂന്നു വർഷം തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷയായി ലഭിക്കാവുന്നതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.