• HOME
 • »
 • NEWS
 • »
 • crime
 • »
 • Crime |മദ്യപിക്കാന്‍ പണം നല്‍കിയില്ല; പങ്കാളിയായ സ്ത്രീയുടെ മൂക്ക് ചെത്തിക്കളഞ്ഞു

Crime |മദ്യപിക്കാന്‍ പണം നല്‍കിയില്ല; പങ്കാളിയായ സ്ത്രീയുടെ മൂക്ക് ചെത്തിക്കളഞ്ഞു

കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Crime

Crime

 • Share this:
  ഭോപ്പാല്‍: മദ്യം(liquor) വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തിനിടെ പങ്കാളിയായ സ്ത്രീയുടെ മൂക്ക്(nose) ചെത്തിയെടുത്തയാള്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ലവ്കുഷ് പട്ടേല്‍ എന്ന 40കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഒപ്പം താമസിച്ചിരുന്ന 35കാരിയായ സോനുവിന്റെ മൂക്കാണ് ഇയാള്‍ ചെത്തിയെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

  കഴിഞ്ഞ രണ്ട് വര്‍ഷമായി പട്ടേലിനൊപ്പം സോനു താമസിച്ചു വരികയായിരുന്നു. ശനിയാഴ്ച രാവിലെ മദ്യം വാങ്ങാന്‍ വേണ്ടി ഇവരോട് പട്ടേല്‍ 400 രൂപ ചോദിച്ചു. എന്നാല്‍ സോനു പണം നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പട്ടേല്‍ സോനുവിന്റെ മൂക്ക് ചെത്തിയെടുക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

  സോനുവിന്റെ കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവില്‍ പോയ പട്ടേലിനെ പിന്നീട് പോലീസ് പിടികൂടിയതായി കൊത്വാലി പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

  Police Complaint | തുറിച്ചുനോക്കിയെന്ന് പറഞ്ഞ് യുവാവിനെയും ഭാര്യയെയും മർദ്ദിച്ചതായി പരാതി

  കൊല്ലം: തുറിച്ചുനോക്കിയെന്ന് പറഞ്ഞ് യുവാവിനെയും ഭാര്യയെയും മർദ്ദിച്ചതായി പരാതി. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട മൈ​നാ​ഗ​പ്പ​ള്ളി കോ​വൂ​ര്‍ കോ​ള​നി​യി​ല്‍ യു​വാ​വി​നെ​യും ഭാ​ര്യ​യെ​യും വ​ള​ഞ്ഞു​വെ​ച്ച്‌​ മ​ര്‍ദി​ച്ച​താ​യാണ് പൊലീസിൽ പ​രാ​തി ലഭിച്ചത്. ര​ജ​നീ​ഷ്ഭ​വ​ന​ത്തില്‍ ജോ​ഷി (40) യെ​യും ഭാ​ര്യ ര​ഞ്ജി​ത(38) യെ​യുമാണ്​ മ​ര്‍ദി​ച്ച​ത്​. സംഭവത്തിൽ ആറു പേർക്കെതിരെ പൊലീസ് (Kerala Police) കേസെടുത്തിട്ടുണ്ട്.

  നടന്നു പോകുന്നതിനിടെ തു​റി​ച്ചു​നോ​ക്കി​യെ​ന്നു​പ​റ​ഞ്ഞ് ജോഷിയെയും ഭാര്യയെയും അ​സ​ഭ്യം പ​റ​യു​ക​യും പി​ന്നീ​ട്, സം​ഘം ചേ​ര്‍ന്ന് ആ​ക്ര​മി​ക്കു​ക​യും ചെ​​യ്​​തെ​ന്നാ​ണ് പ​രാ​തി. ത​ല​യി​ലും മു​ഖ​ത്തും സാരമായ പ​രി​ക്കു​കളേറ്റ ജോഷിയെ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കോ​ള​നി നി​വാ​സി​ക​ളാ​യ അ​ഞ്ചു​പേ​രെ​യും പു​റ​ത്തു​നി​ന്നു വ​ന്ന ഒ​രാ​ളുമാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇവർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് ആറ് പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ജോഷിയെയും ഭാര്യയെയും മർദ്ദിച്ചവരെ തിരിച്ചറിഞ്ഞതായും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

  വഴിത്തര്‍ക്കത്തിനിടെ കല്ലുകൊണ്ടുള്ള മര്‍ദ്ദനമേറ്റ് ഗൃഹനാഥന്‍ മരിച്ചു; ദമ്പതിമാര്‍ അറസ്റ്റില്‍

  നടവഴിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കല്ലുകൊണ്ടുള്ള ഇടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു. നെടുമങ്ങാട് താന്നിമൂട് പച്ചക്കാട് സജിഭവനില്‍ സജി (45)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസി ബ്രിജേഷ്ഭവനില്‍ ബാബു(55), ഭാര്യ റെയ്ച്ചല്‍ (52) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

  ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. നടവഴിയെച്ചൊല്ലി ഏറെ നാളായി ഇരുകുടുംബങ്ങളും വഴക്കായിരുന്നു. ബാബു നന്നാക്കിയിട്ട വഴിയില്‍ക്കൂടി സജി സ്‌കൂട്ടര്‍ ഓടിച്ചുവന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു. റെയ്ച്ചല്‍ സജിയെ കമ്പുകൊണ്ടടിച്ചുവെന്നും ബാബു കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

  Also read: Arrest |ഹോണടിച്ചതിന്റെ പേരില്‍ ഇരുചക്രവാഹന യാത്രക്കാരനെ ഇരുമ്പുകമ്പികൊണ്ട് മര്‍ദ്ദിച്ച രണ്ടു പേര്‍ പോലീസ് പിടിയില്‍

  മര്‍ദനമേറ്റ് ബോധം കെട്ടുവീണ സജിയെ നാട്ടുകാര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാന്‍ കഴിഞ്ഞില്ല. എ.എസ്.പി. രാജ്പ്രസാദ്, സി.ഐ.സന്തോഷ് കുമാര്‍, എസ്.ഐ. സുനില്‍ഗോപി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പനയ്‌ക്കോട്ടുള്ള ബന്ധുവീട്ടില്‍നിന്ന് ബാബുവിനെയും ഭാര്യ റെയ്ച്ചലിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുനിതയാണ് സജിയുടെ ഭാര്യ.
  Published by:Sarath Mohanan
  First published: