• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | സമൂഹമാധ്യമങ്ങള്‍ വഴി മുഖ്യമന്ത്രിക്കെതിരെ വധഭീഷണി; മാസങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍

Arrest | സമൂഹമാധ്യമങ്ങള്‍ വഴി മുഖ്യമന്ത്രിക്കെതിരെ വധഭീഷണി; മാസങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍

സമൂഹ മാധ്യമങ്ങള്‍ വഴി മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറയുകയും വധഭീഷണി മുഴക്കിയും വീഡിയോ ചെയ്തതു

  • Share this:
    ഫെയ്സ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി(Death Threat) മുഴക്കിയാളെയാണ് മാസങ്ങൾക്ക് ശേഷം പാലക്കാട് കസബ പൊലീസ്(Police) അറസ്റ്റ് ചെയ്തത്. എലപ്പുള്ളി തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശ്(40) ആണ് അറസ്റ്റിലായത്(Arrest).

    കഴിഞ്ഞ ഡിസംബർ 21 നാണു പ്രതി സമൂഹമാധ്യമങ്ങൾ വഴി മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറയുകയും വധഭീഷണി മുഴക്കിയും വീഡിയോ ചെയ്തത്.  തുടർന്ന് കർണാടക, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഒളിവിൽ പോയ ഇയാൾ തുടർന്നും എലപ്പുള്ളിയിലെ സിപിഐ എം പ്രവർത്തകർക്കെതിരെ അസഭ്യം പറയുകയും വധ ഭീഷണി മുഴക്കുകയും ചെയ്തതായി പരാതി ഉയർന്നിരുന്നു.

    Also Read-Sexual Harassment| സാരി ഉടുപ്പിക്കുന്നതിനിടെ അനാവശ്യമായി സ്പര്‍ശിച്ചു; മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ വീണ്ടും പരാതി

    കഴിഞ്ഞ ദിവസം പ്രതി നാട്ടിലെത്തിയ വിവരമറിഞ്ഞ കസബ പൊലീസ് വീട്ടിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

    Murder | പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ത്തു; ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വെടിയേറ്റ് മരിച്ചു

    കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലറെ(Trinamool Congress  councillor) വെടിവെച്ച് കൊലപ്പെടുത്തി(Shot Dead). പര്‍ഗാനാസ് ജില്ലയിലെ പാനിഹാട്ടി മുനിസിപ്പാലിറ്റി തൃണമൂല്‍ കൗണ്‍സിലര്‍ അനുപം ദത്തയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

    Also Read-Rape case | പതിനഞ്ച്കാരിയെ തട്ടികൊണ്ട് പോയി ബലാൽസംഗം ചെയ്ത സംഭവം; പ്രതിക്ക് 25 വർഷം കഠിനതടവ്

    അഗര്‍പാരയിലെ നോര്‍ത്ത് സ്റ്റേഷന്‍ റോഡില്‍ സ്‌കൂട്ടറിന്റെ പിന്‍സീറ്റിലിരുന്ന് പരിചയക്കാരനോട് സംസാരിക്കുന്നതിനിടെ കൊലയാളി പിറകിലൂടെയെത്തി വെടിയുതിര്‍ക്കുകയായിരുന്നു.

    സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍  ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ശംഭുനാഥ് പണ്ഡിറ്റ് എന്ന വാടക കൊലയളിയെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് കമ്മീഷണര്‍ മനോജ് കുമാര്‍ അറിയിച്ചു.

    Also Read-Murder Attempt | ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; യുവതി അതീവ ഗുരുതരാവസ്ഥയിൽ

    തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിപ്പിച്ചു.
    Published by:Jayesh Krishnan
    First published: