• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | പെൺകുട്ടികൾക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയ പ്രതി പിടിയിൽ

Arrest | പെൺകുട്ടികൾക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയ പ്രതി പിടിയിൽ

കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടിയത്.

  • Last Updated :
  • Share this:
    പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി വകയാർ സ്വദേശി സുരേഷ് (47) ആണ് പിടിയിലായത്. ചൊവ്വ ഉച്ചയ്ക്ക് കോട്ടയം വല്ലൂർപ്പാടം എന്ന സ്ഥലത്തുവച്ചാണ് ഇയാൾ പെൺകുട്ടികൾക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയത്.

    സംഭവത്തില്‍ ഒരു കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടിയത്. പോക്സോ വകുപ്പുകൾ കൂടി ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
    പ്രതിയെ അടൂർ കോടതിയിൽ ഹാജരാക്കി. കോന്നി പൊലീസ് ഇൻസ്‌പെക്ടർ രതീഷ് ആറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ സജു എബ്രഹാം, സി പി ഓ മാരായ ഷമീർ, ജയകുമാർ എന്നിവരാണുള്ളത്.

    Also Read-ഭാര്യ കിടങ്ങിൽ വീണുമരിച്ചെന്ന് ഭർത്താവ്; പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞത് കൊലപാതകം; അറസ്റ്റ്

    ബാറിൽ മദ്യം നല്‍കിയില്ല; തിരുവനന്തപുരത്ത് വാൾവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടകൾ

    തലസ്ഥാന നഗരിയിൽ വീണ്ടും ഗുണ്ടാ വിളയാട്ടം. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപത്തെ ബാറിന് മുന്നിലാണ് ഗുണ്ടാസംഘം വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബാറിൽ നിന്നും മദ്യം നൽകാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെയായിരുന്നു ഗുണ്ടാസംഘത്തിന്റെ വാൾ വീശൽ. മ്യൂസിയം പൊലീസ് സ്റ്റേഷനും നന്ദാവനം പൊലീസ് ക്യാംപിനും സമീപത്തുള്ള ബാറിനു മുന്നിലാണ് സംഭവം നടന്നത്.

    ഇന്നലെ രാത്രി 11 മണിയോടെ പിഎംജിക്ക് സമീപത്തുള്ള ബാറിൽ സംഘര്‍ഷാവസ്ഥയുണ്ടായത്. ബാറുകളുടെ പ്രവര്‍ത്തസമയം കഴിഞ്ഞെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടെങ്കിലും ബാറിലെ ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരും ഇവരെ അകത്തേക്ക് പ്രവേശിപ്പിക്കാൻ തയ്യാറായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും മ്യൂസിയം സി ഐ അറിയിച്ചു. എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിനു ശേഷം നഗരത്തിൽ രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗും ചെക്കിംഗും സജീവമാണ്. ഇതിനിടെയാണ് ഗുണ്ടകൾ റോഡിൽ വാൾ വീശിയ സംഭവമുണ്ടായത്.
    Published by:Jayesh Krishnan
    First published: