HOME » NEWS » Crime » MAN ARRESTED FOR DISTILLING LIQUOR IN PALA

അടുക്കളയിൽ 'ലൈവ്' വാറ്റ്; റെയ്ഡിനെത്തിയ എക്സൈസ് തത്സമയം പിടിച്ചു

പാലാ എക്സൈസ് നടത്തിയ റെയ്ഡിൽ മൂന്ന് ലിറ്റർ ചാരായവും 200 ലിറ്റർ വാഷുംവാറ്റുപകരണങ്ങളും കണ്ടെത്തി.

News18 Malayalam | news18-malayalam
Updated: June 2, 2021, 3:30 PM IST
അടുക്കളയിൽ 'ലൈവ്' വാറ്റ്; റെയ്ഡിനെത്തിയ എക്സൈസ് തത്സമയം പിടിച്ചു
News18 Malayalam
  • Share this:
കോട്ടയം: ‌ലോക്ക് ഡൗണിന്റെ മറവിൽ വീടിനുള്ളിൽ ചാരായം വാറ്റിയ പ്രതി എക്സൈസ് പിടിയിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ എക്സൈസ് നടത്തിയ റെയ്ഡിൽ മൂന്ന് ലിറ്റർ ചാരായവും 200 ലിറ്റർ വാഷുംവാറ്റുപകരണങ്ങളും കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട് പാലാ കിഴപറയാർ അഞ്ചാനിക്കൽ സിനോ ജോസഫ് (37) നെതിരെ കേസെടുത്തു. വീടിന്റെ കുളിമുറിയിൽ സൂക്ഷിച്ചിരുന്ന 200 ലിറ്ററിന്റെ ബാരലിൽ നിറയെ വാഷും സംഘം കണ്ടെത്തി.

ഐ ബി പ്രിവന്റീവ് ഓഫീസർ അരുൺ ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ എക്സൈസ് നടത്തിയ റെയ്ഡിലാണ് 3 ലിറ്റർ ചാരായവും 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. എക്സൈസ് സംഘം സിനോയുടെ വീട്ടിൽ റെയ്ഡിന് ചെല്ലുമ്പോൾ വീടിന്റെ അടുക്കളയിൽ ലൈവായി വാറ്റുന്ന തിരക്കിലായിരുന്നു സിനോ. വീടിന്റെ കുളിമുറിയിൽ സൂക്ഷിച്ചിരുന്ന 200 ലിറ്ററിന്റെ ബാരലിൽ നിറയെ വാഷും സംഘം കണ്ടെത്തി.

പാലാ എക്സൈസ് റെയ്ഞ്ച് ഓഫീസിലെ ഷാഡോ സംഘം ദിവസങ്ങളായി സിനോയെ നിരീക്ഷിച്ചു വരികയായിരുന്നു ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കള്ളവാറ്റ് നടക്കാൻ സാധ്യത കണക്കിലെടുത്ത് എക്സൈസ് സംഘം റേഞ്ച് പരിധിയിൽ നീരീക്ഷണം വ്യാപകമാക്കിയിരുന്നു.

Also Read- കന്യാകുമാരി മണ്ടയ്ക്കാട് ദേവി ക്ഷേത്രത്തിൽ വൻ അഗ്നിബാധ; ചിത്രങ്ങൾ കാണാം

ഒരു ലിറ്റർ ചാരായം 1800 മുതൽ 2000 രൂപ ഈടാക്കിയിരുന്നു സിനോ വില്പന നടത്തിയിരുന്നത്. റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി. ആനന്ദ രാജിന്റെ നേതൃത്വത്തിൽ ബി ആനന്ദ് രാജ് , കണ്ണൻ സി, വിനോദ് കുമാർ വി, ഷിബു ജോസഫ്, നന്ദു എം.എൻ, സാജിദ് പി.എ , സിനി ജോൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

യൂട്യൂബ് നോക്കി ചാരായം വാറ്റി വിറ്റു; മൂന്നു പേർ പിടിയിൽ

ഈരാറ്റുപേട്ടയിൽ ചാരായം വാറ്റി വിൽപ്പനയ്ക്കെത്തിച്ച സംഭവത്തിൽ ഏജന്റ് ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. കളത്തുക്കാവ് സ്വദേശികളായ ദീപു (30), ശ്യാം (27), തലപ്പലം സ്വദേശി മാത്യൂ (27) എന്നിവരെയാണ് ഇരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നു 15 ലിറ്റർ ചാരായവും 80 ലിറ്റർ കോടയും 2 കാറുകളും മൂന്ന് മൊബൈൽ ഫോണും പിടിച്ചെടുത്തു. യൂട്യൂബ് നോക്കിയാണ് ഇവർ വാറ്റ് നിർമാണം പഠിച്ചത്.

ചാരായ വിൽപന വ്യാപകമാണെന്ന വിവരങ്ങളെത്തുടർന്ന്​ ഈരാറ്റുപേട്ട ഇൻസ്പെക്ടർ എസ്‌ എം പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണത്തിന്​ പ്രത്യേക സംഘം രൂപവത്​കരിച്ചിരുന്നു. ഇതിനിടെയാണ് പനയ്ക്കപ്പാലം - പ്ലാശനാൽ റോഡിലൂടെ ചാരായവുമായി പ്രതികൾ കാറിൽ സഞ്ചരിക്കുന്നതായി പാലാ ഡിവൈ എസ്​ പി പ്രഭുല്ല ചന്ദ്രകുമാറിന് രഹസ്യവിവ​രം ല​ഭി​ച്ചത്.

തു​ട​ർ​ന്ന്, ഈരാറ്റുപേട്ട പൊലീസ് പനയ്ക്കപ്പാലത്തും പരിസര പ്രദേശങ്ങളിലും നിലയുറപ്പിക്കുകയും കാറിലെത്തിയ സംഘത്തെ കസ്​റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് കളത്തുക്കടവിലുള്ള ദീപുവി​ന്റെ വീട്ടിൽ നടത്തിയ റെയ്​ഡിൽ വീട്ടിനുള്ളിൽനിന്ന്​ ചാരായ വാറ്റ് ക്രമീകരണങ്ങളും കോടയും കണ്ടെത്തി. കിടപ്പുമുറിയിലാണ് വാറ്റുപകരണങ്ങളും കോടയും സൂക്ഷിച്ചിരുന്നത്.

ലോക്ഡൗണിനെ തുടർന്ന് ദീപു വീട്ടിൽതന്നെ യു ട്യൂബ് നോക്കിയും മറ്റും ചാരായം വാറ്റി ഏജന്റുമാരായ ശ്യാമും മാത്യൂസും വഴി ലിറ്ററിന് 2000 രൂപ നിരക്കിൽ വിൽപന നടത്തിവരുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. ദിവസവും 30 ലിറ്റർ ചാരായം വിൽപന നടത്തിയിരുന്നു. ആവശ്യക്കാർ കൂടിയതോടെ വലിയ രീതിയിൽ വാറ്റ് തുടങ്ങാനിരി​ക്കെയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​ ചെയ്തു.

ഈരാറ്റുപേട്ട പൊലീസ് സ്​റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ വി ബി അനസ്, തോമസ് സേവ്യർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അരുൺ ചന്ദ്, ജിനു, കബീർ, ഷെറിൻ മാത്യു സ്​റ്റീഫൻ, സിവിൽ പൊലീസ് ഓഫിസർ സുജിത്ത്, ശിവദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Published by: Rajesh V
First published: June 2, 2021, 3:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories