• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | സ്വത്ത് തർക്കം: അനുജന്‍റെ മർദ്ദനമേറ്റ് ജ്യേഷ്ഠൻ മരിച്ചു

Murder | സ്വത്ത് തർക്കം: അനുജന്‍റെ മർദ്ദനമേറ്റ് ജ്യേഷ്ഠൻ മരിച്ചു

10 സെന്‍റ് ഭൂമിയാണ് ചെറുവണ്ണൂരില്‍ ഏഴു പേര്‍ക്ക് ഭാഗിക്കാന്‍ ഉണ്ടായിരുന്നത്. ഭൂമിയുടെ ഭാഗം നടത്താത്തതില്‍ സഹോദരന്മാര്‍ തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കോഴിക്കോട്: സ്വത്ത് തർക്കത്തിനിടെ അനുജന്റെ മര്‍ദ്ദനമേറ്റ് ജ്യേഷ്ഠന്‍ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ചന്ദ്രഹാസനാണ് മരിച്ചത്. സ്വത്ത് തര്‍ക്കത്തിനിടെ ചന്ദ്രഹാസന്‍റെ അനുജൻ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രഹാസനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രഹാസന്‍റെ സഹോദരൻ നേരത്തെ പൊലീസ് കസ്റ്റഡിയിലായിരുന്നു. ഇയാൾക്കെതിരെ കൊലപാതക കുറ്റം ഉൾപ്പെട ചുമത്തിയിട്ടുണ്ട്.

    രണ്ട് ദിവസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ചെറുവണ്ണൂര്‍ കമാനപ്പാലത്തിനു സമീപം താഴത്തെ പുരയ്ക്കല്‍ ചന്ദ്രഹാസനാണ് മരണപ്പെട്ടത്. പട്ടിക കഷ്ണം കൊണ്ടാണ് അനുജന്‍ ഇയാളുടെ തലയ്ക്കടിക്കുകയായിരുന്നു. 10 സെന്‍റ് ഭൂമിയാണ് ചെറുവണ്ണൂരില്‍ ഏഴു പേര്‍ക്ക് ഭാഗിക്കാന്‍ ഉണ്ടായിരുന്നത്. ഭൂമിയുടെ ഭാഗം നടത്താത്തതില്‍ സഹോദരന്മാര്‍ തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നു. നിരവധി തവണ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു.

    കഴിഞ്ഞ ദിവസം മാങ്ങ പറിക്കാനായി ചന്ദ്രഹാസന്‍ എത്തുകയും ഭൂമി ഭാഗം വെയ്ക്കണമെന്ന് സഹോദരന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, അതിനു കഴിയില്ല എന്ന് ചന്ദ്രഹാസന്‍ പറഞ്ഞു. തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും അതിനിടെ സമീപത്ത് കിടന്ന പട്ടിക കഷ്ണം ഉപയോഗിച്ച് ചന്ദ്രഹാസന്‍റെ തലയ്ക്കടിക്കുകയുമായിരുന്നു. അടിയേറ്റ് കുഴഞ്ഞുവീണ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

    രഹസ്യബന്ധം ആരോപിച്ച് യുവതിയെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു; ഭര്‍ത്താവ് അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

    രഹസ്യബന്ധം ആരോപിച്ച് യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ബിഹാറിലെ റോഹ്ത്താസ് ജില്ലയിലാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘമാണ് ഒടുവില്‍ യുവതിയെ മോചിപ്പിച്ചത്.

    സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ദീപക് റാം അടക്കമുള്ള അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കഴിഞ്ഞദിവസമാണ് ദീപക് റാം ഭാര്യയെ വീടിന് പുറത്തുള്ള വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചത്.

    Also read: ജോലിക്കെത്തിയ ആദ്യ ദിവസം നഴ്‌സ് തൂങ്ങിമരിച്ച നിലയില്‍; പീഡിപ്പിച്ചശേഷം കൊന്നതാണെന്ന് കുടുംബം

    ഗ്രാമത്തിലെ മറ്റൊരു യുവാവുമായി ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന പരാതിയുമായി വെള്ളിയാഴ്ച ദീപക് റാം പോലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് പോലീസ് ദമ്പതിമാരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. എസ്.എച്ച്.ഒ. ഇരുവരെയും കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി ഉപദേശിച്ച ശേഷം വീട്ടിലേക്ക് തിരികെ അയച്ചു. എന്നാല്‍ വീട്ടിലെത്തിയതിന് പിന്നാലെ ദീപക് റാം ഭാര്യയെ ആക്രമിക്കുകയായിരുന്നു.

    ദീപക്കും പിതാവായ ശിവ്പുജന്‍ റാമും ബന്ധുക്കളായ മറ്റുമൂന്നുപേരും ചേര്‍ന്നാണ് യുവതിയെ വൈദ്യുതത്തൂണില്‍ കെട്ടിയിട്ടത്. തുടര്‍ന്ന് വീണ്ടും മര്‍ദിക്കുകയായിരുന്നു.
    Published by:Anuraj GR
    First published: