• HOME
 • »
 • NEWS
 • »
 • crime
 • »
 • Fraud | വ്യാജ ജ്വല്ലറി സ്ഥാപിച്ച് സ്വർണപ്പണിക്കാരനെ കബളിപ്പിച്ചു; 16 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ

Fraud | വ്യാജ ജ്വല്ലറി സ്ഥാപിച്ച് സ്വർണപ്പണിക്കാരനെ കബളിപ്പിച്ചു; 16 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ

ജ്വല്ലറികൾ കൊള്ളയടിക്കാനാണ് ആദ്യം ശ്രമിച്ചതെങ്കിലും ഇത് പരാജയപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  വ്യാജ ജ്വല്ലറി (Fake Jewellary) സ്ഥാപിച്ച് സ്വർണപ്പണിക്കാരനെ (Goldsmith) കബളിപ്പിച്ച് 16 ലക്ഷം രൂപ വിലമതിക്കുന്ന അഞ്ച് സ്വർണ മാലകൾ തട്ടിയെടുത്ത 23കാരനെ മഗഡി റോഡ് പൊലീസ് (Police) ബുധനാഴ്ച അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ (Bengaluru) ചിക്ബെല്ലാപൂർ ജില്ലയിലെ ഗൗരിബിദനൂർ താലൂക്കിലെ അലിപുര സ്വദേശിയായ ഫർഹാൻ അബ്ബാസിനെയാണ് പൊലീസ് സംഘം പിടികൂടിയത്. പ്രതിയ്ക്കൊപ്പം രണ്ട് കൂട്ടാളികളും തട്ടിപ്പിൽ പങ്കുചേർന്നിരുന്നു.

  വ്യക്തമായ പ്ലാനിംഗോട് കൂടിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഇതിനായി ഒരു കട വാടകയ്‌ക്കെടുക്കുകയും കടയുടമയ്ക്ക് അഡ്വാൻസ് തുകയായി 25,000 രൂപ നൽകുകയും ചെയ്‌തു, ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

  അബ്ബാസും ഇയാളുടെ രണ്ട് കൂട്ടാളികളും ചേർന്ന് കബ്ബൺപേട്ടിലെ ജ്വല്ലറികൾ കൊള്ളയടിക്കാനാണ് ആദ്യം ശ്രമിച്ചതെങ്കിലും ഇത് പരാജയപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് രാജാജിനഗർ അഞ്ചാം ബ്ലോക്കിൽ കട വാടകയ്‌ക്കെടുത്ത് വസുന്ധര ജ്വല്ലേഴ്‌സ് എന്ന വ്യാജ ജ്വല്ലറി ആരംഭിക്കാൻ തീരുമാനിച്ചു. ഇതിനായി കടയുടമയ്ക്ക് 25,000 രൂപ അഡ്വാൻസും നൽകി. പ്രതിമാസം 23,000 രൂപ വാടകയും നിശ്ചയിച്ചു. സെക്കൻഡ് ഹാൻഡ് ഫർണിച്ചറുകൾ വാങ്ങി കടയുടെ ഇന്റീരിയർ വർക്കുകളും മറ്റും ചെയ്ത ശേഷം സ്വർണ്ണപ്പണിക്കാരനായ സൊഹിദുൽ മൊണ്ടലിനെ സമീപിച്ച് ഡിസംബർ 31ന് അഞ്ച് നെക്ലേസുകൾക്ക് ഓർഡർ നൽകി.

  Also Read-Mofiya Parveen| മൊഫിയ പർവീണിന്റെ ആത്മഹത്യ; ആരോപണ വിധേയനായ സി ഐയെ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി

  മൊണ്ടൽ ജോലി ഏറ്റെടുത്തു. ജനുവരി 6ന് തന്റെ രണ്ട് ജീവനക്കാരെ അഞ്ച് സ്വർണ്ണ മാലകളും ബില്ലുമായി വസുന്ധര ജ്വല്ലറിയിലേക്ക് അയച്ചു. പണം നൽകുന്നതിന് മുമ്പ് മാലയ്ക്ക് ഓർഡർ നൽകിയ ആളുകളെ കാണിക്കണമെന്ന് അബ്ബാസും കൂട്ടാളികളും ജീവനക്കാരെ അറിയിച്ചു. “അവരോട് ജ്വല്ലറിയിൽ തന്നെ കാത്തിരിക്കാനും ആവശ്യപ്പെട്ടു. തുടർന്ന് പ്രതിയും കൂട്ടാളികളും മാലകൾ എടുത്ത് രക്ഷപ്പെടുകയായിരുന്നു. നാല് മണിക്കൂറിലധികം കാത്തിരുന്ന ശേഷം ജീവനക്കാർ മൊണ്ടലിനെ വിവരമറിയിച്ചു. അബ്ബാസിനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചു, എന്നാൽ അയാളുമായി ബന്ധപ്പെടാൻ സാധിച്ചില്ല ”ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

  Also Read-Attack | മഴുവുമായെത്തി സൂപ്പര്‍മാര്‍ക്കറ്റ് അടിച്ചു തകര്‍ത്ത അക്രമിയുടെ ഓട്ടോറിക്ഷ കത്തിനശിച്ച നിലയില്‍

  താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ മൊണ്ടൽ പോലീസിൽ വിവരം അറിയിച്ചു. ഇൻസ്പെക്ടർ ശ്രീനിവാസ് ജി.ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അബ്ബാസിനെ കണ്ടെത്തി, എന്നാൽ ഇയാളുടെ രണ്ട് കൂട്ടാളികൾ ഒളിവിലാണ്. "ചില കോളുകൾ ചെയ്യാൻ സ്വന്തം സെൽഫോൺ ഉപയോഗിച്ചതാണ് ഇയാളെ പിടികൂടാൻ പോലീസിനെ സഹായിച്ചത്. കോൾ റെക്കോർഡ് വിശദാംശങ്ങൾ കണ്ടെത്താൻ കഴിഞ്ഞതായി," പോലീസ് പറഞ്ഞു.

  കഴിഞ്ഞ ദിവസം ഫോണിൽ ഒരു മിസ്ഡ് കോൾ ലഭിച്ചതിന് ശേഷം അഹമ്മദാബാദിലെ വ്യവസായിക്ക് 46 ലക്ഷം രൂപ നഷ്ടമായിരുന്നു. ഓൺലൈൻ തട്ടിപ്പിന്റെ പുതിയ പതിപ്പാണ് ഈ മിസ്ഡ് കാൾ തട്ടിപ്പ്. വ്യവസായിയുടെ ഫോണിലേക്ക് മിസ്ഡ് കോൾ നൽകിയ ശേഷം തട്ടിപ്പുകാർ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ ചോർത്തുകയും പണം അപഹരിക്കുകയുമായിരുന്നു.
  Published by:Jayesh Krishnan
  First published: