• HOME
  • »
  • NEWS
  • »
  • crime
  • »
  • പാലക്കാട് ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും പുറത്താക്കി വീടുപൂട്ടിപ്പോയ ഭര്‍ത്താവ് അറസ്റ്റില്‍

പാലക്കാട് ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും പുറത്താക്കി വീടുപൂട്ടിപ്പോയ ഭര്‍ത്താവ് അറസ്റ്റില്‍

വീടുപൂട്ടി കുടുംബം കടന്നതിനെത്തുടര്‍ന്ന് അഞ്ചു ദിവസമാണ് ഇരുവരും വരാന്തയില്‍ കഴിഞ്ഞത്.

ശ്രുതിയും കുഞ്ഞും

ശ്രുതിയും കുഞ്ഞും

  • Share this:
    പാലക്കാട്: ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് വീട് പൂട്ടി പോയ ഭര്‍ത്താവ് അറസ്റ്റില്‍. പാലക്കാട് ധോണി സ്വദേശി മനു കൃഷ്ണനാണ് കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ അറസ്റ്റിലായത്. ഹേമാംബിക നഗര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

    പത്തനംതിട്ട സ്വദേശിനിയായ ശ്രുതിയാണ് മനു കൃഷ്ണന്റെ ഭാര്യ. ശ്രുതി പ്രസവത്തിന് പോയ ശേഷം മടങ്ങി വന്നപ്പോള്‍ ഇയാള്‍ വീട്ടില്‍ കയറ്റിയിരുന്നില്ല. കാരണം പോലും വ്യക്തമാക്കാതെയുള്ള ഭര്‍ത്താവിന്റെ നടപടിയെ തുടര്‍ന്ന് ശ്രുതിയും കുഞ്ഞും വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിക്കുകയും ചെയ്തു.

    ശ്രുതിക്ക് നല്ലൊരു വീട് വാടകയ്ക്ക് എടുത്ത് നല്‍കണമെന്നും അവിടെ നിന്ന് കേസ് നടത്തട്ടേയെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് മനു അനുസരിച്ചില്ല. മനു താമസിക്കുന്ന വീടിനടുത്താണ് ശ്രുതിയും കുട്ടിയും താമസിക്കുന്നത്. ഇയാളെ ഇന്നലെ മുതല്‍ കാണാതായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും അറസ്റ്റിലായതും.

    വീടുപൂട്ടി കുടുംബം കടന്നതിനെത്തുടര്‍ന്ന് അഞ്ചു ദിവസമാണ് ഇരുവരും വരാന്തയില്‍ കഴിഞ്ഞത്. പിന്നാലെ കോടതി ഇടപെട്ട് യുവതിക്കും കുഞ്ഞിനും സംരക്ഷണം ഒരുക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇത് പാലിക്കാതെ വന്നതോടെയാണ് മനുവിനെ പൊലീസ് പിടികൂടിയത്. ഗാർഹിക പീഡനം, കുട്ടികളുടെ അവകാശലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ‌

    മനു കൃഷ്ണനും പത്തനംതിട്ട സ്വദേശി ശ്രുതിയും (24) ഒരു വർഷം മുൻപാണ് വിവാഹിതരായത്. ജൂലൈ ഒന്നിനാണു പത്തനംതിട്ടയിൽനിന്ന് ഇവർ ഭർത്താവിന്റെ വീട്ടിലെത്തിയത്. ഭാര്യയും കുഞ്ഞും എത്തുന്ന വിവരം അറിഞ്ഞതോടെ ഭർത്താവു വീടു പൂട്ടി പോയെന്നാണു പരാതി. ഒൻപതാം തീയതി വരെ സമീപത്തെ വീടുകളിൽ കഴിഞ്ഞ ശ്രുതി പിന്നീട് കുഞ്ഞുമൊത്തു വീടിന്റെ സിറ്റൗട്ടിൽ താമസമാക്കുകയായിരുന്നു.

    കുപ്രസിദ്ധ ഗുണ്ട കാക്ക അനീഷിനെ വെട്ടിക്കൊന്നു

    കുപ്രസിദ്ധ ഗുണ്ട കാക്ക അനീഷിനെ (28) വെട്ടിക്കൊന്നു. നേമം നരുവാമൂട് സ്റ്റേഷൻ പരിധിയിലുള്ള മുളയ്ക്കൽ എന്ന സ്ഥലത്തെ ഹോളോബ്രിക്സ് കമ്പനിക്കുള്ളിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
    ഞായറാഴ്ച പുലർച്ചെയാണ് ഒരാള്‍ വെട്ടേറ്റു മരിച്ച വിവരം പൊലീസ് അറിയുന്നത്. സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കാക്ക അനീഷാണ് കൊല്ലപ്പെട്ടതെന്ന് മനസ്സിലായത്.

    അക്രമിച്ചവരെക്കുറിച്ചു വിവരം ലഭിച്ചിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും സി ഐ പറ‍ഞ്ഞു. രാത്രി കാക്ക അനീഷ് ചില മോഷണങ്ങൾ നടത്തിയിരുന്നതായും അതിനുശേഷം മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായതെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ ഒരു സ്ത്രീയുടെ മാല മോഷണം പോയിരുന്നു. ഇതു സംബന്ധിച്ച പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തുന്നത്.

    നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ അനീഷ് കാപ്പ ചുമത്തി കരുതൽ തടങ്കലിലായിരുന്നു. ജയിലിലെത്തിക്കും മുന്‍പുള്ള സ്രവപരിശോധന കഴിഞ്ഞു നിരീക്ഷണത്തിലിരിക്കവെ ക്വറന്റീൻ കേന്ദ്രത്തിന് പുറത്തുവച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. പിന്നീട് അറസ്റ്റിലായ അനീഷ് ദിവസങ്ങൾക്കു മുൻപാണ് ജയിലിൽനിന്നിറങ്ങിയത്. കൊല നടത്തിയവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുകയാണ്.
    Published by:Rajesh V
    First published: