Arrest | ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല; ബോംബെന്ന് മറുപടി നല്കിയ യാത്രക്കാരന് അറസ്റ്റില്‍
Arrest | ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല; ബോംബെന്ന് മറുപടി നല്കിയ യാത്രക്കാരന് അറസ്റ്റില്‍
പരിശോധനയ്ക്കിടെ ബാഗിനകത്ത് എന്താണെന്ന് ആവര്‍ത്തിച്ച് ചോദിച്ചത് ഇഷ്ടമായില്ല. തുടര്‍ന്നാണ് ബോംബെന്ന് മറുപടി നല്‍കിയത്.
Last Updated :
Share this:
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെടാതെ പ്രകോപിതനായി ബോംബ് ഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍. എമിറേറ്റ്സ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയ ദാസ് ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ ഭാര്യയുമൊത്താണ് യാത്ര ചെയ്യാനെത്തിയത്. സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിനകത്ത് എന്താണെന്ന് ആവര്‍ത്തിച്ച് ചോദിച്ചത് ദാസ് ജോസഫിന് ഇഷ്ടമായില്ല. തുടര്‍ന്നാണ് ബോംബെന്ന് മറുപടി നല്‍കിയത്. ഇതോടെ വിമാന ജീവനക്കാരി സുരക്ഷാവിഭാഗത്തിന് സന്ദേശം നല്‍കുകയായിരുന്നു.
സി.ഐ.എസ്.എഫിന്റെ നേതൃത്വത്തില്‍ ദമ്പതിമാരുടെ ബാഗേജ് പരിശോധിച്ചു. വിശദമായ ദേഹപരിശോധനയും നടത്തി. വ്യാജ സന്ദേശം നല്കി ഭീഷണിയുയര്‍ത്തിയതിന് ദാസ് ജോസഫിനെ യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കി പൊലീസിന് കൈമാറി.
MDMA | ശരീരത്തിൽ എംഡിഎംഎ സാന്നിദ്ധ്യം; ലോഡ്ജിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിക്കെതിരെ കേസ്
കൊച്ചി: ലോഡ്ജ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതി മാരക ലഹരി മരുന്നായ എംഡിഎംഎ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. രക്തപരിശോധന ഫലത്തിലാണ് യുവതിയുടെ ശരീരത്തിൽ എംഡിഎംഎ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതോടെ കോഴിക്കോട് സ്വദേശിനിയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണ് കേസ്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്തെ ലോഡ്ജില്‍നിന്നാണ് യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവതി. കഴിഞ്ഞ ദിവസം പൊലീസ് ഇവിടെയെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നതിന് അനുസരിച്ച് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ലോഡ്ജില്‍ രണ്ട് യുവതികളെ അവശനിലയില്‍ കണ്ടെത്തിയത്. വെളുത്ത പൊടി മണപ്പിച്ചതോടെയാണ് അബോധാവസ്ഥയിലായതെന്ന് ഗുരുതരാവസ്ഥയിലായ യുവതിക്ക് ഒപ്പമുണ്ടായിരുന്ന യുവതി പറഞ്ഞു. ജോലിക്കു വേണ്ടിയുള്ള അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി 27ന് എറണാകുളത്ത് എത്തിയതായിരുന്നു ഇവര്‍.
ആശുപത്രിയിലായ യുവതിയുടെ ഒപ്പമുണ്ടായിരുന്ന യുവതിയെ വ്യാഴാഴ്ച മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കളെ ചോദ്യം ചെയ്തതിന് ശേഷം പൊലീസ് വിട്ടയച്ചു. ചികിത്സയില്‍ കഴിയുന്ന യുവതിയും യുവാക്കളും കുടുംബസുഹൃത്തുക്കളാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.